ഓണര്‍ ഇന്ത്യ'യുടെ ആദ്യത്തെ പോപ്-അപ് സെല്‍ഫി ക്യാമറ സഹിതമുള്ള സ്മാര്‍ട്ട്‌ഫോണായ 'ഓണര്‍ 9 എക്സ്' വിപണിയില്‍ എത്തി . ഞായറാഴ്ച മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് ലഭിക്കും. നാല് ജി.ബി.ക്ക് 13,999 രൂപയും ആറ് ജി.ബി.ക്ക് 16,999 രൂപയുമാണ് വില.
48 മെഗാ പിക്സല്‍ എ.ഐ. ട്രിപ്പിള്‍ ക്യാമറ, 16 എം.പി. പോപ്-അപ് എ.ഐ. സെല്‍ഫി ക്യാമറ, 128 ജി.ബി. ഇന്റേണല്‍ മെമ്മറിയോടു കൂടിയ 16.73 സെന്റി മീറ്റര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ, ജി.പി.യു. ടര്‍ബോ, 3.0 സാങ്കേതിക വിദ്യ എന്നിവ സവിശേഷതകളാണ്.
ഓണര്‍ 46 എം.എം. മാജിക് വാച്ച് 2-ന്റെ ചാര്‍ക്കോള്‍ ബ്ലാക് മോഡല്‍ 12,999 രൂപയ്ക്കും ഫ്ലാക്സ് ബ്രൗണ്‍ 14,999 രൂപയ്ക്കുമാണ് ലഭ്യമാവുക. ഇതോടൊപ്പം ഓണര്‍ മാജിക് വാച്ച് 2, ഓണര്‍ ബാന്‍ഡ് 5 ഐ എന്നിവയും കമ്പനി അവതരിപ്പിക്കും.'ആമസോണ്‍' വഴിയാണ് വാച്ചിന്റേയും ഓണര്‍ ബാര്‍ഡ് 5 ഐ യുടേയും വില്‍പ്പന.