Latest News

വോയ്‌സ് എസ്എംഎസ് സര്‍വ്വീസുകള്‍ എയര്‍ടെല്‍ നിര്‍ത്തിവെച്ചു

Malayalilife
വോയ്‌സ് എസ്എംഎസ് സര്‍വ്വീസുകള്‍ എയര്‍ടെല്‍ നിര്‍ത്തിവെച്ചു

ല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ വോയ്‌സ്, എസ്എംഎസ് സര്‍വ്വീസുകള്‍ എയര്‍ടെല്‍ കമ്പനി നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്നാണ് കമ്പനി നല്‍കുന്ന വിവരം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.

മാധ്യമസ്ഥാപനങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വ്വീസുകള്‍ക്ക് തടസ്സം നേരിട്ടിട്ടുള്ളത്.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എസ്എംഎസ്, വോയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചാല്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതാണെന്ന് എയര്‍ടെല്‍ കമ്പനി പ്രതിനിധി ഡാനിഷ് ഖാന്‍ ട്വീറ്റ് ചെയ്തു.

 

Read more topics: # airtel voice and,# sms stop
airtel voice and sms stop

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES