Latest News

ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യം മെച്ചപ്പെടുത്തി വാട്ട്‌സ്‌ആപ്പ്

Malayalilife
ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യം മെച്ചപ്പെടുത്തി വാട്ട്‌സ്‌ആപ്പ്

കൊറോണ കാലഘട്ടത്തിൽ കൂടുതല്‍ പേരും വീട്ടിലിരിക്കുന്നതിനാല്‍ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകൾ ഏറെയും ഉപയോഗപ്രദമാക്കുകയാണ് ജനങ്ങൾ. ഒറ്റരാത്രികൊണ്ട് സൂം, ഹൗസ്പാര്‍ട്ടി പോലുള്ള അപ്ലിക്കേഷനുകള്‍ വിജയം നേടാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. അതേസമയം വാട്ട്‌സ്‌ആപ്പും തങ്ങളുടെ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുകയാണ്. മുമ്പത്തേക്കാൾ അവരുടെ ഗ്രൂപ്പ് കോളിംഗ് സവിശേഷത സുഗമമാക്കുകയും ചെയ്യുകയാണ്. 

 വാട്ട്‌സ്‌ആപ്പിലൂടെ നിലവിൽ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അനുസരിച്ച്‌, ഒരു ഗ്രൂപ്പിലെ പങ്കാളികളെ വ്യക്തിഗതമായി തിരഞ്ഞെടുക്കാതെ നേരിട്ട് ഒരു ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിന്റെ മുകളിലുള്ള വീഡിയോ ഐക്കണിലോ നിങ്ങളുടെ കോള്‍ ആരംഭിക്കുന്നതിന് ടാപ്പുചെയ്യേണ്ടതായും ഉണ്ട്. നാലോ അതില്‍ കുറവോ ആളുകള്‍  ഉൾപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് മാത്രമേ ഇതിലൂടെ ഗ്രൂപ്പ് കോളിംഗ് സാധ്യമാകുകയുള്ളൂ.

ഈ ഫീച്ചര്‍ ലഭിക്കുന്നതിനായി  ഉപയോക്താക്കള്‍ വാട്ട്‌സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്.  പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ഈ സൗകര്യം ലഭ്യമാണ്. എന്നാൽ വാട്ട്‌സ്‌ആപ്പ് അടുത്തിടെ പതിവായി കൈമാറുന്ന സന്ദേശങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്‌തു ഒരു സമയം ഒരു ചാറ്റിലേക്ക് . ഒരു വ്യക്തിക്ക്  ഒരു സന്ദേശം മാത്രമേ കൈമാറാന്‍ കഴിയൂ എന്നാണ് ഇതിലൂട വ്യക്തമാകുന്നത്.

WhatsApp enhances group videoconferencing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക