നോക്കിയ ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് നോക്കിയ 5.1 പ്ലസ് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഒക്ടോബര്‍ 1 മുതല്‍ ഇത് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .എന്നാല്‍ ഇതിന്റ പ്രീ ഓര്‍ഡറുകള്‍ ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു .ഇതിന്റെ വില വരുന്നത് 10999 രൂപയാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് .ഇതിന്റെ മറ്റു സവിശേഷതകള്‍ ഇവിടെ നിന്നും മനസ്സിലാക്കാം .
5.86 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിന്റെ സ്‌ക്രീന്‍ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിരിക്കുന്നത് .3ജിബിയുടെ റാംമ്മില്‍ കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മില്‍ കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ .400 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .
Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .കൂടാതെ ആന്‍ഡ്രോയിഡിന്റെ പുതിയ പൈ അപ്പ്‌ഡേഷനും ഇതില്‍ ഉടന്‍ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ആണുള്ളത് .
3060mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില വരുന്നത് 10999 രൂപമുതല്‍ ആണ് .ഒക്ടോബര്‍ 1 മുതല്‍ ഇത് നോക്കിയായുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയും കൂടാതെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കാവുന്നതാണ് .