ഇന്ത്യന്‍ വിപണിയില്‍ തരംഗമായിരിക്കുന്ന ഷവോമി റെഡ്മി നോട്ട് 5 പ്രോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട്. ദീപാവലി ആഘോഷമാക്കാന്‍ ഫ്‌ളിപ്കാര്‍ട്ട് അവതരിപ്പിക്കുന്ന ദീവാലി ബിഗ് സെയിലിലൂടെയാണ് റെഡ്മി നോട്ട് 5 പ്രോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 14,999 രൂപയായിരുന്നു റെഡ്മി നോട്ട് 5 പ്രോവിന്റെ വില.
എന്നാല്‍ ദിവാലി ബിഗ് സെയ്ലില്‍ എക്‌സ്ചേയ്ഞ്ച് ഓഫറിലൂടെ റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, റെഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് റെഡ്മി നോട്ട് 5 പ്രോ ലഭിക്കുന്നത്. നിശ്ചിതകാലയളവിലേക്ക് റെഡ്മി നോട്ട് 5 പ്രോവിന്റെ വില 2,000 രൂപ കുറച്ച് 12,999 രൂപക്ക് ലഭിക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 10% വിലക്കിഴിവ് ലഭിക്കും. കൂടാതെ ബജാജ് ഫിന്‍സെര്‍വ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും. ഇത്തരത്തില്‍ 2,167 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ ദിവാലി ബിഗ് സെയ്ലില്‍ ലഭിക്കും. കൂടാതെ എക്‌സ്ചേയ്ഞ്ച് ഓഫറും റെഡ്മി നോട്ട് 5 പ്രോവിനുണ്ട്. എക്‌സ്ചേയ്ഞ്ച് ചെയ്യുന്ന സ്മാര്‍ട്‌ഫോണിന്റെ മോഡലിന് അനുസരിച്ചായിരിക്കും വിലയിലെ ഇളവ്.
റെഡ്മി നോട്ട് 5 പ്രോ 749 രൂപയ്ക്ക് ലഭിക്കുന്നതെങ്ങിനെ?
1. നിലവില്‍ റെഡ്മി നോട്ട് 5 പ്രോവിന്റെ വില 12,999 രൂപയാണ്
2. ഫ്‌ലിപ്കാര്‍ട്ട് എക്‌സ്ചേയ്ഞ്ച് ഓഫറിലൂടെ പരമാവധി 12,250 രൂപയുടെ ഇളവ് വരെ ലഭിക്കും
3. പ്രവര്‍ത്തനക്ഷമമായ സ്മാര്‍ട്‌ഫോണാണ് എക്‌സ്ചെയ്ഞ്ച് ഓഫറിലൂടെ ഫ്‌ലിപ്കാര്‍ട്ട് സ്വീകരിക്കുന്നത്
4.സ്‌ക്രീനില്‍ പൊട്ടലുകള്‍, പാട് എന്നിവയുള്ള ഫോണ്‍ ഫ്‌ലിപ്കാര്‍ട്ട് സ്വീകരിക്കില്ല. എക്‌സ്ചേയ്ഞ്ച് ചെയ്യുന്ന ഫോണിന്റെ വില നിര്‍ണയിച്ചതിന് ശേഷം റെഡ്മി നോട്ട് 5 പ്രോവിന്റെ വിലയില്‍ നിന്നും കുറയ്ക്കും