സ്മാര്‍ട്ട് ഫോണുകളുടെ കാലമായതിനാല്‍ തന്നെ എല്ലാവരിലും കണ്ടുവരുന്ന അമിതാസ്‌കതിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ നിയന്ത്രണമില്ലാത്ത ഉപയോഗം. മുതിര്‍ന്നവരേക്കാള്‍ കുട്ടികളും സ്മാര്‍ട്ട് ഫോണിലേക്ക് ചേക്കേറിയിരിക്കുന്ന കാലഘട്ടത്തില്‍ ഇതുമൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാകേണ്ടതാണ്.
കുട്ടികളെ അടക്കിയിരുത്താനും മണ്ണിലിറക്കാതിരിക്കാനുമൊക്കെയാണ് മലയാളികള്‍ സ്മാര്‍ട്ട് ഫോണ്‍ കുട്ടികളിലേക്ക് കൈമാറുന്നത്. ടാബുകളും സ്മാര്‍ട്ട് ഫോണുകളും വഴി ഇതിന്റെ അമിത ഉപയോഗത്താല്‍ കുട്ടികളിലെ ബുദ്ധിവളര്‍ച്ചയെ വളരെ സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
പണ്് വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന കുട്ടികള്‍ ഇപ്പോള്‍ കസേരയിലോ കിടപ്പുമുറിയിലോ തലമകുനിച്ച് ഇരിപ്പാണ്. ഇവര്‍ കളിക്കുന്ന ഗെയിമുകളെല്ലാം അമിത ആസക്തിയുള്ളവയും. രണ്ടു വയസ് പ്രായമായ കുട്ടി പോലും സ്മാര്‍ട്ട് ഫോണ്‍ ഓപ്പണ്‍ ചെയ്ത് യുട്യൂബ് എടുക്കാനും കോള്‍ ബട്ടണ്‍ കുത്താനുമൊക്കെ ശീലമാക്കി തുടങ്ങി. മിക്കകുഞ്ഞുങ്ങളും തങ്ങളുടെ ലോകം മൊബൈല്‍ ഫോണിലൂടെയാണ് കാണുന്നത്. ഗെയിമുകളും മറ്റും അവരെ അത്രയധികം സ്വാധീനിച്ചു കഴിഞ്ഞു.
എന്നാല്‍ നമ്മള്‍ നിസ്സാരമായി കാണുന്ന ഈ കാര്യങ്ങള്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനങ്ങള്‍.
കുഞ്ഞുങ്ങള്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ അവര്‍ എന്തൊക്കെയാണ് കാണുന്നതെന്ന് നിര്‍ബന്ധമായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഏതൊക്കെ വിഡിയോ ഗെയിമുകള്‍, സിനിമകള്‍, അവര്‍ ഇന്റര്‍നെറ്റില്‍ പരതുന്നത് എന്തൊക്കെ അങ്ങനെ എല്ലാം മാതാപിതാക്കളുടെ മേല്‍നോട്ടത്തിലാകണം. മാത്രമല്ല കുട്ടികളോടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കുക. അവര്‍ കാണുന്നതില്‍ നിന്നും അവര്‍ പഠിച്ച കാര്യങ്ങളെ കുറിച്ചും ചോദിച്ചറിയാം.
വെറുതെ അടിയും ഇടിയും മാത്രമുള്ള വിഡിയോ ഗെയിമുകള്‍ കാണാന്‍ വിടാതെ കുഞ്ഞുങ്ങള്‍ക്ക് ഉപകാരപ്രദമായവ കാണാന്‍ അനുവദിക്കാം. ഉദാഹരണത്തിന് എങ്ങനെ പൂന്തോട്ടം ഒരുക്കാം, നുറുങ്ങു പാചകവിഡിയോകള്‍, നല്ല ശീലങ്ങള്‍ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങള്‍
പ്രതിപാദിക്കുന്ന വിഡിയോകള്‍ കാണിച്ചു കൊടുക്കാം.
ഒഴിവാക്കേണ്ടവ
ഒരിക്കലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു വാശി കാണിച്ചാല്‍ സാധിച്ചു കൊടുക്കരുത്. പുതിയതരം മൊബൈല്‍ ഫോണോ, ടാബോ വേണമെന്ന് കുഞ്ഞു വാശിപിടിച്ചാല്‍ അതിനു വഴങ്ങരുത്. കുട്ടികളോടുള്ള അമിതവാത്സല്യം നിമിത്തം മിക്കമാതാപിതാക്കളും അവരുടെ പിടിവാശികള്‍ സാധിച്ചു കൊടുക്കുകയാണ് പതിവ്. ഇത് കുട്ടികളില്‍ തെറ്റായ ചിന്തകള്‍ ഉണര്‍ത്തും. വാശി പിടിച്ചാല്‍ എന്തും സാധിക്കുമെന്ന ചിന്ത മുളയിലെ നുള്ളണം.
സാധിച്ചു കൊടുക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ ആണെങ്കില്‍ അതിനു മുന്‍പായി ചെയ്തു തീര്‍ക്കേണ്ട നല്ല കാര്യങ്ങളെ കുറിച്ചു പറഞ്ഞുകൊടുക്കണം. അത് അവര്‍ ചെയ്താല്‍ മാത്രം ആഗ്രഹം സാധിച്ചു കൊടുക്കാം.