ഓണ്‍ലൈനില്‍ ഗെയിമുകള്‍ എന്നും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. കുട്ടികള്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് മുന്നേ പല പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതാ കുട്ടികളില്‍ മയോപിയ അഥവ ഹ്രസ്വദൃഷ്ടി എന്ന നേത്രരോഗം തടയുന്നതിന്റെ ഭാഗമായി ചൈനയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നു. അടുത്തുള്ള വസ്തുക്കളെ കാണാന്‍ കഴിയുകയും അകലെയുള്ളവയെ കാണാന്‍ പ്രയാസമനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്രസ്വദൃഷ്ടി.
രാജ്യത്ത് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിഡിയോ ഗെയിം വ്യവസായ മേഖലക്ക് തിരിച്ചടിയാണ് തീരുമാനം. കുട്ടികളുടെ കാഴ്ച ശക്തി സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് കുട്ടികള്‍ക്കിടയില്‍ മയോപിയ രോഗം വ്യാപകമായിരിക്കുകയാണ്.