പുറത്തുപോയി തിരിച്ചെത്തിയ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയശേഷം അവിടെ പൗഡര്‍ ഇട്ടുന്നത് പലര്‍ക്കും ശീലമുള്ളലതാണ്. കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിനു എറ്റവും ദോഷം ചെയ്യുന്ന ഒന്നാണ് പൗഡര്‍. കഴിയുന്നതും കുഞ്ഞുങ്ങളില്‍ പൗഡര്‍ ഇടുന്ന ശീലം ഒഴിവാക്കുക. കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ പൗഡര്‍ ഇടുന്നത് അതിലും അപകടം ഉണ്ടാക്കും. അത് കൊണ്ട് പൗഡര്‍ ഇന്ന് മുതല്‍ വേണ്ടാ എമ്മ് ഓരോ അമ്മനാരും തീരുമാനിക്കണം.
ഡയപ്പര്‍ കെട്ടിയ ഭാഗം ചുവന്നുപൊട്ടിയതുകൊണ്ടു പൗഡര്‍ ഇടുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് വിചാരിക്കുന്നവര്‍ ഉണ്ട് എന്നാല്‍ അതും കുഞ്ഞുങ്ങള്‍ക്ക് ദോഷമാണ് എന്ന് ഓര്‍ക്കുക. പൗഡറിട്ടാല്‍ കുട്ടികളുടെ ശരീരത്തിലെ നന്നവ് മാറുമെന്ന ധാരണ തികച്ചും തെറ്റാ.പൗഡര്‍ കുട്ടികളുടെ ദേഹത്തെ നനവ് വലിച്ചെടുത്ത് അവിടം ഡ്രൈയാക്കും മാത്രമല്ല, ഇന്‍ഫെക്ഷനുണ്ടായി, ഭാവിയിലത് ഒരുപാട് കുഴപ്പങ്ങള്‍ക്കു വഴിവയ്ക്കും. കുഞ്ഞുങ്ങളുടെ ഡയപ്പെര്‍ ഇടയ്ക്കിടയ്ക്കു മാറ്റിയാല്‍ മോശമായ വാസനയും റാഷസും ഉണ്ടാവില്ല. അതിനു ശ്രമിക്കുക. അല്ലാതെ പൗഡര്‍ എന്ന മാര്‍ഗ്ഗത്തിലേക്ക് മാറരുത്.
കുഞ്ഞുങ്ങള്‍ക്കു നല്ല വാസന ഇരിക്കട്ടെ എന്നുകരുതിയാണ് പൗഡറിടുന്നതെങ്കില്‍ അതിന്റെയും ആവശ്യമില്ല. അവര്‍ ജനിക്കുന്നതുതന്നെ ഒരു പ്രത്യേക വാസനയോടു കൂടിയാണ്. പൗഡര്‍ അറിയാതെ അകത്തേക്കു വലിച്ച് കുഞ്ഞുങ്ങള്‍ക്ക് ശ്വാസസംബന്ധമായ പ്രശ്നങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ അപകടസാധ്യത കൂടും.അതുകൊണ്ട് കഴിവതും പൗഡര്‍ ഇടാതിരിക്കുന്നതാ നല്ലത്.