കേരള ആര്‍ട്സ് ആന്‍ഡ് നാടക അക്കാദമി, കുവൈറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് തോപ്പില്‍ ഭാസി നാടകോത്സവത്തില്‍ മത്സരിക്കുന്നതിനു അഞ്ച് നാടകങ്ങള്‍ യോഗ്യത നേടി.
1) അധികാരികുന്ന് - മറീന മൂവിംഗ് ആര്‍ട്‌സ് .
2) തുലാസില്‍ ഒരു തൂലിക - യുവസാഹിത്യ കുവൈത്ത് .
3) വേലി - ചിലമ്ബൊലി കുവൈറ്റ്.
4) അവസാനത്തെ ശവപ്പെട്ടി - ബെല്‍ & ജോണ്‍ സ്റ്റേജ് ആര്‍ട്സ് .
5) ഒരു അബ്ബാസിയ കഥ - നിരോഷ് തിയറ്റേഴ്സ്.
കുവൈറ്റിലെ അമേച്വര്‍ നാടക സമിതികള്‍ സമര്‍പ്പിച്ച രചനകളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ഈ അഞ്ചു നാടകങ്ങള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി നാടകോത്സവം ഒക്ടോബര്‍ 25ന് ഖെയ്ത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.