അല്പത്തം ആനയെ പോലെ ചിലർക്ക്
പൊങ്ങച്ചം മേൽക്കച്ചയിട്ടങ്ങിരിക്കും
ചന്ദനം തൊട്ട് ചതുര ചിരിയാൽ
ചന്ദ്രകാന്തത്തെയും
വിഴുങ്ങാൻ കൊതിക്കും
ഇത്തിരി പോന്നോർ
പറയുന്നതൊക്കെയും
കെട്ടിലെകൂട്ടർ ഭൃമിച്ചിരുന്നേക്കും
വിഡ്ഢിത്തമാണേലും
വിഡ്ഢിയെ പോലെ
വിശ്വസിച്ചങ്ങ്
കുലുങ്ങി ചിരിക്കും.
തന്നിലെ സത്തയറിയാതിവരോ
അന്യഹിതത്തെയലങ്കാരമാക്കും.
പാരിൽ പുരാതന വസ്തുവിൻ്റെ
പേരു പറഞ്ഞാൽ
ഭ്രമിച്ചിട്ടിവരോ
കണ്ട കോടാലിയും
വാങ്ങി ഭൃഗുവിൻ്റെ
വെൺമഴുകെന്നു
കരുതിചിരിക്കും.
നേരറിയുമ്പോൾ
ജളമനസ്സോ
വേതാളരെക്കാൽ
പരമ കഷ്ടം.
വേര് ബലത്തതാണെങ്കിലും
കായ്കൾ കാകനു പോലും കൊടുക്കാത്തിവരോ
കോടികൾ വാരി കൊടുത്തു
പൊങ്ങച്ചപേരിനു വേണ്ടി
പെരുമ്പറ കൊട്ടും.
കടപ്പാട്: പോതു പാറ മധുസൂദനൻ.