Latest News

നഷ്ടപ്രണയം.. കഥ

sudhi Uppada
topbanner
നഷ്ടപ്രണയം.. കഥ

ചില ‌സായാഹ്നങ്ങളിൽ ഞാനിപ്പൊഴും ചിന്തിക്കാറുണ്ട്……
‌നിനക്കറിയില്ലായിരുന്നോ എനിക്ക് നിന്നോടു ണ്ടായിരുന്ന നിഷ്കളങ്കമായ പ്രണയം……?

‌രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ ഞാൻ തട്ടി തടഞ്ഞു നിന്നെയും നോക്കിനിന്നിരുന്നത് നീ കണ്ടിരുന്നില്ലെ…….?

‌ പാൽ സൊസെറ്റിയിലേക്കുള്ള ഇടുങ്ങിയ ചെങ്കൽവഴിയിൽ എന്റെആ പഴയ സൈക്കളുന്തി കയറുമ്പോൾ കിതപ്പടക്കാനെന്ന വ്യാജേന നിന്നെ നോക്കി നിന്നിരുന്നത് നീ മറന്നിട്ടുണ്ടാവുമോ…..?

‌ പാരലൽ കോളേജിൽ നിന്നും വരുമ്പോൾ മിന്നായം പോലെയുള്ള കാഴ്ച്ചയിൽ നിന്നെ കണ്ട് ഞാൻ നടന്നത് ….അതതുപോലെ തന്നെ പ്രേമമെന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ചിട്ടുണ്ട്…..
‌ബുദ്ധിജീവിയാണെന്ന തോനലുണ്ടാവാൻ
‌വൈകുന്നേരങ്ങളിൽ വായനശാലയിൽ നിന്നെടുത്ത പുസ്തകവുമായി നിനക്ക് മുന്നിലൂടെ വന്ന സന്ധ്യകൾ എന്റെ പ്രണയം നിന്നോട് പറഞ്ഞിരുന്നില്ലെ………?
അക്കാലത്തെ‌എന്റെ രാവുകളിൽ മനസ്സിന്റെ നിലാവെളിച്ചത്ത് ചിരിതൂകിയെത്തിയ ദേവതേ… നീയെന്റെ എത്ര രാത്രികളാണ് നിദ്രാവിഹീനങ്ങളാക്കിയതെന്ന് നീയറിഞ്ഞിരുന്നില്ല……
‌പാടശേഖരങ്ങൾക്കു നടുവിലെ നീണ്ട മൺപാതയിലൂടെ നീ വരുമ്പോൾ തോട്ടുവക്കിൽ ആടുമേച്ചിരുന്ന ഞാൻ ചങ്ങമ്പുഴയുടെ കവിതയിലെ രമണനെന്ന നായകനായിരുന്നു…. …….
‌ മകരകൊയ്ത്തൊഴിഞ്ഞ പാടത്തെ വൈകുന്നേരങ്ങളിലെ പന്തുകളിക്കിടയിൽ ഞാനുയർത്തിയ ആരവങ്ങളും ആർപ്പുവിളികളും നിന്റെ ശ്രദ്ധ തിരിക്കാനുള്ളതായിരുന്നു….
‌ നിന്റെ വിടർന്ന കണ്ണുകൾ എന്റെ വിരൽതുമ്പിലൂടെ എത്രയോ ചിത്രങ്ങളായി പിറവിയെടുത്തിട്ടുണ്ടെന്ന് നിന്നോടാരും പറഞ്ഞതില്ല…. ….
‌എന്റെ മനസ്സിൽ പുളകം ചാർത്തിയആ ചിത്രങ്ങൾ എന്റെ നെഞ്ചോട് ചേർത്ത ആ രാവുകൾ….. എന്നെ ഒരു കവിയാക്കി..
‌ മനസ്സിൽനിന്നുംപുസ്തക താളുകളിലേക്ക് പുതുജൻമ്മമെടുക്കാൻ വേണ്ടി ഞാനെഴുതി മയിൽപ്പിലിതുണ്ടിനൊപ്പം കാത്തുസൂക്ഷിച്ച നിന്നെക്കുറിച്ചുള്ള കവിതകൾ ….. നിറം മങ്ങാനനുവദിക്കാതെ വെച്ച ഓർമ്മയുടെ പളുങ്കുപാത്രത്തിൽ നിന്നുമുതിർന്നു വീണ വളപ്പെട്ടുകൾ ………നീയും നിന്നോർമ്മയും നിറഞ്ഞആ ഡയറി, തട്ടിൻപുറത്തെ പൊടിപിടിച്ച പഴയ ആ അലമാരവൃത്തിയാക്കുന്നതിനിടെ ഇന്നെന്റെ പ്രിയതമ കണ്ടപ്പോഴുണ്ടായ ഓഖി പ്രകമ്പനത്തിൽപ്പെട്ടുഴറിയപ്പോഴും ഞാൻ ചിന്തിച്ചത് നീ എന്നെ കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ എന്നായിരുന്നു…..?

നീഎന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..?
‌പ്രണയം തോനിയവളോട് അതു പറയാൻ കഴിയാത്തവൻ
‌എത്ര ഭീരുവായിരുന്നെന്ന്…?
‌നിഷ്കളങ്കനാണെന്ന്..?
‌കഴിവില്ലാത്തവനാണെന്ന്….?
‌അതോ മറ്റൊന്നുമാഗ്രഹിക്കാതെ സ്നേഹിക്കാൻ വേണ്ടി മാത്രം ജൻമമെടുത്ത വെറും പ്രണയാതുരനായ കാമുകൻ മാത്രമാണെന്നോ…..?
‌മഴക്കാറുകണ്ട മയിലിന്നെപ്പോലെ എന്റെ മനസിലേക്ക് പ്രണയം കൊണ്ടുവന്നവളെ… നിന്റെ മനസിൽഞാനാരായിരുന്നു…?
‌അതോ നിന്റെ കാഴ്ച്ചകളിൽ, ചിന്തകളിൽ,, സ്വപനങ്ങളിൽ ഞാനുണ്ടയിരുന്നതേയില്ലെ?

‌എങ്കിലും ആദ്യമായ്എന്റെ മനസ്സിലെത്തിയ പ്രണയത്തിന്റെ രാജകുമാരി നീയായിരുന്നു………..

short-story-nashtta-pranayam-by-sudhi Uppada

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES