അതിരാവിലെ അടുത്തുള്ള അമ്പലത്തിൽ പാട്ട് തുടങ്ങിയപ്പോൾ തന്നെ അമ്മയുടെ മുറിയിൽ വെട്ടം കണ്ടു
അത് അല്ലെകിലും അങ്ങനെയാ എന്നും അതിരാവിലെ എഴുന്നേൽക്കും .
മഴ ആയാലും മഞ്ഞു ആയാലും വീട്ടിലെ കുളത്തിൽ ഒരു മുങ്ങി കുളി അതും അമ്മ തെറ്റിക്കാറില്ല,
അതും കഴിഞ്ഞു നേരെ അടുക്കളയിലേക്കു,
അച്ഛന്റെ മുറിയുടെ അടുത്ത് എത്തുമ്പോൾ അച്ഛനോട് പറയുന്നത് കേൾക്കാം പണിക്കു പോകാൻ ഉള്ളതല്ലേ എഴുന്നേൽക്കു
അച്ഛന് ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കുന്നതാണ് അമ്മയുടെ ഏറ്റവും സന്തോഷം ,
പഴകഞ്ഞിയും തോരനും ചുട്ട പപ്പടവും അതായിരിക്കും മിക്കപ്പോഴും ഉണ്ടാക്കുക
ഇടക്കിടെ അടുക്കളയിൽ നിന്നും ഇതുവരെ എഴുനെറ്റില്ലേ എന്ന് ദേഷ്യ ഭാവത്തിൽ അച്ഛനോട് ചോദിക്കുന്നത് കേൾക്കാം
ദെ വെള്ളം ചൂടാറും അതിനുമുപു കുളിക്കു..
പണിക്കു പോകാനുള്ള മുണ്ടും ഷർട്ടും മേശപുറത്ത് ഇരിപ്പുണ്ട് ഇതും പറഞ്ഞു വീടിന്റെ വരാന്തയിൽ ഒരു ഇരുപ്പാണ് വൈകുന്നേരം വരെ അച്ഛൻ പണി കഴിഞ്ഞു വരുന്നതും നോക്കി അതിനിടയിൽ എന്തെകിലും കഴിച്ചാലായി
ഉച്ച കഴിയുമ്പോൾ വേവലാതി തുടങ്ങും ഇതുവരെ വന്നില്ലല്ലോ മഴക്കാറും ഉണ്ട് കുട കൊണ്ട് പോയിട്ടില്ല ഇന്നും നനഞ്ഞു തന്നെയാ വരിക ,
കഴിഞ്ഞ ആഴ്ച വന്ന പനി മറിയാതെ ഒള്ളു ഒന്നിനും ഒരു ശ്രദ്ധയും ഇല്ല
എത്ര പറഞ്ഞാലും കേൾക്കില്ല
മോനെ ഇങ്ങോട്ട് വന്നെ
ഇറയത്ത് നിന്നും അമ്മയുടെ വിളിയാണ്
അച്ഛൻ ഇതുവരെ വന്നില്ലല്ലോ നീ ഒന്ന് പോയി നോക്കു എനിക്ക് എന്തോ പേടിയാകുന്നു
പോയി നോക്കാം എന്നും പറഞ്ഞു ഞാൻ ഇറയത്തേക്കു വരുമ്പോൾ
അച്ഛന്റെ അസ്ഥിതറയിൽ പെങ്ങൾ വിളക്ക് വയ്ക്കുകയായിരുന്നു
ചുമരിലെ അച്ഛന്റെ ഫോട്ടോ എന്നെ നോക്കുന്ന പോലെ തോന്നി
നിറഞ്ഞ കണ്ണുകളോടെ ഞാൻ അമ്മയെ ചേർത്ത് പിടിച്ചു …