പൊങ്ങിവന്നുപുലർകാല സൂര്യൻ
വിങ്ങിനിന്നു വിശുദ്ധമാംഭൂമി
തങ്ങി നിന്നുമിഴികളിൽബാഷ്പം
എങ്ങുപോയെന്നുംരാത്രി നീ സൂര്യാ - ?
പക്ഷി പാമ്പ് മൃഗാദികളൊക്കെ
സ്വച്ഛമായ് രാവുറങ്ങുന്ന നേരം
ദുഷ്ടരാക്ഷസ ചിന്തകളല്ലോ
വക്രതകളിൽ തേറ്റ കൊരുക്കെ
ഭീതിപൂണ്ടു ഞാൻരാവിൽ തനിച്ച് ക്രൂരതകളോ കണ്ടു മടുത്തു
നാരിയെന്നതു നോക്കാതെ മാന്യർ
നീതി കീറിരമിക്കുന്ന കാലം
എൻ്റെ മാറിൽ തല ചായ്ച്ചു രാവിൽ
നിൻ്റചൂടെറ്റുറങ്ങേണ്ട ഞാനോ വിണ്ടലത്തിൽ മുഴുവൻ തിരക്കി
എങ്ങുപോയി മറഞ്ഞു നീ സൂര്യാ?
ഭൂമീ....
അന്യനാട്ടിൽ വെളിച്ചം കൊടുക്കാൻ
കടലിറങ്ങി പോകേണ്ടി വന്നു
കുളികഴിഞ്ഞ് പുലർച്ചെയെത്തുമ്പോൾ
നിൻ്റെ കാര്യം മറന്നു പോയ്, കേൾക്കൂ
നമ്മളെപ്പോൽ അയൽക്കാരെയും നാം
തുല്യരായി സ്നേഹിച്ചിടേണം
സൂര്യനീതിയിതാണ് നിനക്ക് കാര്യമായിട്ടറിവുള്ളതല്ലേ?
രാവിലാകെ തനിച്ചെങ്കിലും നീ, രാവുറങ്ങാതെ ഞാനും ജ്വലിപ്പൂ
ലോകനന്മയതു നിലനില്ക്കാൻ
സ്വസുഖങ്ങൾത്യജിച്ചവർ നമ്മൾ.
കടപ്പാട് : പോതുപാറ മധുസൂദനൻ