കൈനൊടിച്ചൊക്കെയും
ചുട്ടെരിയ്ക്കാം
കണ്ണിൽപ്പെടാത്തതും
വെന്തിടട്ടെ.
കാളകൂടത്തിൻ
കഴുത്തറുത്തു
കാളിന്ദിയാറ്റിൽ കുറച്ചൊഴിച്ചു
കാളീയനേക്കാൽ
വിഷം കയറി
കാളിന്ദിയാറും
കരഞ്ഞാഴുകി.
കാളകൂടത്തെ
കുറച്ചെടുത്തു
കാലദോഷത്തിൻ
പതപ്പിൽ വയ്ച്ചൂ
വിഷം നിറയുന്ന
കാലമല്ലേ
ഉഗ്രവിഷം തളം
വച്ചിടട്ടെ.
കാലകാലൻ്റെ
കഴുത്തിലുള്ള
കാളകൂടമോ
പഴംപുരാണം.
ഇക്കാലഘട്ടം
കടഞ്ഞെടുത്ത
കാളകൂടത്തിൽ
കറുപ്പധികം.
കാഴ്ച മങ്ങിയ്ക്കും
കുലം കെടുക്കും
കാരാഗ്രഹത്തി-
ന്നകത്തിരുത്തും.
നാഡി ഞരമ്പ്
തളർത്തിയേക്കും
നാടിൻ്റെ നന്മ കെടുത്തിയേക്കും.
ആരോഗ്യമില്ലാ
മരുന്നിൽ മാത്രം
ആയുസ്സ് ചാരി
കിടത്തിയേക്കും.
മരുന്നാണുയിരെന്നവരുചൊല്ലം
പാതിയായുസ്സിൽ
മരിച്ചു പോകും.
മരുന്നിൻ്റെ മാഫിയ
കൂട്ടരപ്പോൾ
മരണച്ചടുകാട്ടിൽ
നൃത്തമാടും.
കൈ നൊടിച്ചൊക്കെയും ചുട്ടെരിയ്ക്കാം.
കണ്ണിൽപ്പെടാത്തതും
വെന്തിടട്ടേ.
നാളത്തെ നന്മയ്ക്കു |
വേണ്ടിയിപ്പോൾ
നമ്മൾപൊരുതി
ജയിച്ചിടേണം.
കടപ്പാട്: പോതുപാറ മധുസൂദനൻ