ഈണം ( വന്ദിപ്പിന്‍ മാതാവിനെ...)
- - - - - - - - - - - -
സത്യങ്ങള്‍ വിളിച്ചോതും - ജിഹ്വ തന്‍ തുമ്പിലെന്നും
ശൂലങ്ങള്‍ തറച്ചീടാന്‍ -
വെമ്പുന്നൂ ഭരണക്കാര്‍...
പണ്ടൊരു പത്രത്തിന്റെ -
കൈകളില്‍ വിലങ്ങിട്ട്..
ഏറെ നാള്‍പൂട്ടിക്കെട്ടീ-
കേമത്തില്‍ ഭരണക്കാര്‍...
അഗ്‌നിയില്‍ കുരുത്തത് -
വെയിലത്ത് വാടുകില്ലാ
അന്ധകാരം നീക്കി
ഉദിച്ചീടുമൊരു സൂര്യന്‍ ...
നേരും നെറിവും നാട്ടില്‍ - പറയും പത്രക്കാരെ
പൂട്ടിക്കാനിറങ്ങുന്നൂ -
ഇന്നും ഭരണക്കാര്‍ ...
കട്ടാലും മുടിച്ചാലും -
ആരുമേ പറയല്ലേ ..
കട്ടോനെക്കണ്ടാല്‍ നമ്മള്‍ - സാറേന്ന് വിളിക്കേണം..
നികുതി പണം കട്ട് നാട്ടാരെ പറ്റിക്കുന്നൂ..
മന്ത്രിയും തന്ത്രിയും -
പ്രമാണിമാരീ നാട്ടില്‍..
വണ്ടി ക്കാളയെ പോലെ -
ആകുന്ന കാലമൊന്നില്‍
പെന്‍ഷനും റേഷനും
തന്നാല്‍ ഭാഗ്യമായി....
നിത്യവൃത്തിക്ക് പോലും -
തെല്ലുമേ വകയില്ലാ
തൊട്ടേറെ ജനങ്ങളീ -
നാട്ടില്‍ ക്കഴിയുന്നൂ...
ബൂത്തുകള്‍ തോറും ചെന്ന് -
വോട്ട് ചെയ്തീടാനുള്ള
കഴുത ജന്‍മങ്ങളായ് -
നമ്മളെല്ലാരും മാറി...
വാഗ്ദാന പെരുമഴ -
തീര്‍ത്തീടും ഭരണക്കാര്‍
വോട്ടുകള്‍ തട്ടി നമ്മെ -
മര്‍ദ്ദിച്ച് ഭരിക്കുന്നു...
കള്ളവും കാപട്യവും -
എന്നും വിളിച്ചോതുന്ന
മറുനാടനെ തെ
ല്ലും ...
മലയാളി മറക്കില്ലാ..
മണ്ണില്‍ വിയര്‍പ്പൊഴുക്കും
മലയാളി മനസിന്റെ -
മുഴങ്ങും ശബ്ദമാണ്
മറുനാടന്‍ മലയാളീ..
ഹിന്ദുവും മുസല്‍മാനും -
ക്രിസ്ത്യനുമൊന്നായെന്നും..
മറുനാടന്നായി -
കൈ കോര്‍ത്ത് നിന്നീടുന്നു...
ആയിരം ചങ്ങലകള്‍ -
ആ കൈയില്‍ പൂട്ടിയാലും
പൊട്ടിച്ചെറിഞ്ഞിടും
അധികാര മുഖങ്ങളില്‍ ...
അധികാരവര്‍ഗ്ഗങ്ങളെ -
നിങ്ങള്‍ക്ക് കഴിയുമോ
സത്യത്തെ എന്നെന്നും -
കൂരിരുള്‍ കൂട്ടിലാക്കാന്‍..
ഒരു നാള്‍ പുറത്തെത്തും....
ഒരു പാട് പാവങ്ങള്‍ക്കായ്
പൊരുതാന്‍ പടവെട്ടാന്‍
സാജനെന്നൊരു പൗരന്‍ ....
xxxxx xxxx xxxy.
(കവിതയെഴുതിയ ഞാന്‍ പ്രവാസിയാണ്. നിലമ്പൂര്‍ സ്വദേശിയാണ്. കോട്ടയം കാത്തിരപ്പള്ളിയില്‍ ജനിച്ച്
നൂറുല്‍ ഹുദാ സ്‌കൂളില്‍ പഠിച്ചയാളുമാണ്. പേര് രഹസ്യമാക്കി വെക്കുക )