നെഹ്റു ട്രോഫി വള്ളംകളിക്ക് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നല്‍കിയത് നെഹ്റു ഏത് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തിട്ടാണെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍..
ഹോ.. കിടിലന്‍ ചോദ്യം തന്നെ.
നെഹ്റു ആരായിരുന്നെന്നും ഇന്ത്യയെ പടുത്തുയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ റോള്‍ എന്തായിരുന്നുവെന്നും ലവലേശം ധാരണയില്ലെങ്കില്‍ അതിന്റെ കാരണം ചരിത്രബോധമില്ലായ്മ മാത്രമാണ്. ഇന്ത്യ പിന്നിട്ട വഴികളെക്കുറിച്ച്, ശാസ്ത്ര സാങ്കേതിക കാര്‍ഷിക വിദ്യാഭ്യാസ മേഖലകളില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ ഈ നാടിനെ പ്രാപ്തമാക്കിയ അടിസ്ഥാന വികസനങ്ങളെക്കുറിച്ച്, അതിന് ധിഷണാപരമായ നേതൃത്വം കൊടുത്ത രാഷ്ട്ര ശില്പികളെക്കുറിച്ച് തരിമ്ബെങ്കിലും ധാരണയുണ്ടെങ്കില്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ വിളിച്ചു പറയില്ല..
ഗാന്ധിയും നെഹ്രുവും ആസാദുമടക്കമുള്ള രാഷ്ട്രശില്പികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുമ്ബോള്‍ ആ പോരാട്ടത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ച ഒരു രാജ്യദ്രോഹിക്ക് വേണ്ടി സംസാരിക്കുകയാണ് കേന്ദ്രമന്ത്രി. മനുഷ്യരെ മതത്തിന്റെ പേരില്‍ വെട്ടിമുറിക്കാന്‍ ഒരു ആയുസ്സ് മുഴുവന്‍ ചിലവഴിച്ച ആ വര്‍ഗ്ഗീയ ഭ്രാന്തന്റെ പേര് സ്ഥാപിച്ചെടുക്കാനാണ് നെഹ്റു ആരെന്നും അയാള്‍ ഏത് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തു എന്നും ഒരു കേന്ദ്ര മന്ത്രി ചോദിക്കുന്നത്.
ഇനി നെഹ്റു ട്രോഫിയിലേക്ക് വന്നാല്‍ ആ പേരിന് പിന്നിലും ഒരു വലിയ ചരിത്രമുണ്ട്. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നായിരുന്നു ആ കപ്പിന്റെ ആദ്യത്തെ പേര്.. അതെങ്ങിനെ നെഹ്റു ട്രോഫിയായി മാറി എന്നതിന് പിന്നിലും ആവേശോജ്വലമായ ഒരു ചരിത്രമുണ്ട്.. അത് പോയി പഠിക്ക് ആദ്യം.. നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ആരംഭിച്ച ഒരു ജലമേളയാണിത്.. മകള്‍ ഇന്ദിരയോടും കുട്ടികള്‍ക്കുമൊപ്പം ആലപ്പുഴയിലെത്തിയ നെഹ്റു വള്ളംകളി വീക്ഷിച്ചതും അതില്‍ ആവേശഭരിതനായി ഒന്നാം സ്ഥാനത്തെത്തിയ 'നടുഭാഗം' ചുണ്ടനിലേക്ക് ചാടിക്കയറിയതും അതില്‍ യാത്ര ചെയ്തതുമൊക്കെ ചരിത്രമാണ്. തിരിച്ചു ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടെ വെള്ളിയില്‍ തീര്‍ത്ത ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക വിജയികള്‍ക്ക് നല്‍കാന്‍ നെഹ്റു കേരളത്തിലേക്ക് അയച്ചു.. 'To the winners of the boat race which is a unique feature of community life in Travancore Cochin.' (തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്) എന്നൊരു ക്യാപ്ഷ്യനോടെ..
നെഹ്റു അയച്ച ആ ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയാണ് പിന്നീട് നെഹ്റു ട്രോഫിയായി മാറിയത്.. അതാണ് വിജയികള്‍ക്ക് നല്‍കുന്ന ആ കപ്പ് കടന്നു വന്ന നാള്‍വഴി.. അതൊക്കെ ഒരു ചരിത്രമാണ്.. അത് അറിയണമെങ്കില്‍ അല്പം വിവരം വേണം, വിദ്യാഭ്യാസം വേണം.. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഇത്തിരി വകതിരിവും വേണം..
ചാണകക്കുഴിയില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഒരു സുപ്രഭാതത്തില്‍ കേന്ദ്ര മന്ത്രി പദത്തിലെത്തുന്ന ചരിത്രബോധമില്ലാത്തവന്മാര്‍ക്ക് എന്ത് നെഹ്റു?.. എന്ത് ഇന്ത്യ?.. എന്ത് ചരിത്രം?..