ആ രോപണങ്ങള്‍ ആരോപണങ്ങള്‍ മാത്രമാണ്.
എല്ലാ ആരോപണങ്ങളും വസ്തുതകള്‍ അറിഞ്ഞെങ്കില്‍ മാത്രമേ വിശ്വസിക്കുവാനോ അവിശ്വസിക്കുവാനോ സാധിക്കുകയുള്ളൂ. അതു വിശ്വസിക്കാമോ ഇല്ലയോ എന്നൊക്കെ ചിന്തിക്കുന്നതിനു ചില ചോദ്യങ്ങള്‍ സഹായിക്കും.
1. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ അനധികൃതമായി ഡിപ്ലോമാറ്റിക് ബാഗില്‍ കൊണ്ടു വന്ന സ്വര്‍ണം പിടിച്ചു. അതു ആരു ആര്‍ക്ക് വേണ്ടിയാണ് അയച്ചത്? അതു എവിടേക്ക് പോകണ്ട സ്വര്‍ണം ആയിരുന്നു? അതിന് മുമ്ബ് അയച്ച സ്വര്‍ണം എവിടെ പോയി? സ്വര്‍ണം സോഴ്‌സ് ചെയ്യാനുള്ള പണം എവിടെ നിന്നു ആരുടെത്? ഇതില്‍ അറെസ്റ്റ് ചെയ്യപ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് എന്താണ് ബന്ധം?
കുറ്റാരോപിതനായാളുടെ ഷോപ്പ് ഉത്ഘാടനം ചെയ്യാന്‍ അന്നത്തെ ബഹുമാനപ്പെട്ട സ്പീകര്‍ പോയത് എന്തുകൊണ്ടു? അദ്ദേഹത്തെ ക്ഷണിച്ചത് സ്വപ്ന സുരേഷ് അല്ലെ? സ്വപ്ന സുരേഷിന് സര്‍ക്കാര്‍ ഉന്നത തലങ്ങളില്‍ എങ്ങനെയാണ് ബന്ധം ഉണ്ടായത്? എങ്ങനെ? എന്തുകൊണ്ടു?
മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയുമോ? അദ്ദേഹതിന്റെ വസതിയില്‍ ഒരു സര്‍ക്കാര്‍ റോളോ, ഭരണ പാര്‍ട്ടി റോളോ ഇല്ലാത്ത അവര്‍ പല പ്രാവശ്യം പോയത് എന്തുകൊണ്ടു?
2..ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയൊ സ്പേസ് പാര്‍ക്കില്‍ ഒരു പരിചയമൊ ഇല്ലാത്ത വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കേട്ടുള്ള സ്വപ്ന സുരേഷിനു ആരാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രൈസ്വാട്ടര്‍ കൂപ്പര്‍ വഴി പുറവാതില്‍ നിയമനം കൊടുത്തത്? എന്തുകൊണ്ടു? അതില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലയുള്ളൂ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിറിയുടെ റോള്‍ എന്തായിരുന്നു?
3.എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമൊത്തു സ്വപ്ന സുരേഷ് 14 തവണ ഔദ്യോഗിക യാത്യിലും അല്ലാതെയും ദുബായിലും ദോഹയിലുമൊക്കെ പോയത്? ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനനൊടു അനുബന്ധിച്ചു സ്വപ്ന സുരേഷ് എന്തുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കൊപ്പം യാത്ര ചെയ്തത്? അവര്‍ക്കു സര്‍ക്കാരില്‍ എന്തെങ്കിലും റോള്‍ ഉണ്ടായിരുന്നോ?
4) മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്ന സുരേഷും പല പ്രാവശ്യം ബാംഗ്ലൂരില്‍ പോയിട്ടുണ്ടോ?
5)ലൈഫ് മിഷന്‍ കമ്മീഷന്‍ ആര്‍ക്കൊക്കെ കിട്ടി? ലൈഫ് മിഷന്‍ന്റെ ചെയര്‍ പേര്‍സണ്‍ ആരാണ്? മൂക്കിന്റെ കീഴില്‍ കമ്മീഷന്‍ വാങ്ങുമ്ബോള്‍ അതു അറിയാനുള്ള ഇന്റലിജിന്‍സ് സംവിധാനം ആരാണ് നോക്കുന്നത്?
6) ലൈഫ് മിഷന്‍ അഴിമതിയുടെ ഭാഗമായി കിട്ടിയ ആപ്പിള്‍ ഫോണുകള്‍ ഭരണത്തില്‍ ഉള്ള എത്ര പേര്‍ക്ക് കിട്ടി? എന്തുകൊണ്ടു കിട്ടി?
7. സ്വപ്ന സുരേഷിന് ബാങ്കില്‍ ലോക്കര്‍ എടുക്കാന്‍ സഹായിച്ചത് ആരാണ്? എന്തുകൊണ്ടു? ലോക്കറില്‍ സൂക്ഷിച്ച പണം ആരുടേത്? എന്താണ് സോഴ്‌സ്?
9) സ്വര്‍ണ്ണ കള്ളകടത്തില്‍ അറെസ്റ്റ് ചെയ്ത് എല്ലാവരുമായി അടുത്ത വ്യക്തി ബന്ധം മുഖ്യമന്ത്രിയുടെ ഓഫിസിന്റ തലവനായ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് എങ്ങനെയുണ്ടായി? അത്രയും തന്ത്ര പ്രധാന പോസ്റ്റില്‍ ഉണ്ടായിരുന്ന ഒരാളുടെ ബന്ധ -ബന്ധവങ്ങളെ കുറിച്ചു മുഖ്യമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയോ? കിട്ടിയില്ലങ്കില്‍ എന്തുകൊണ്ടു കിട്ടിയില്ല. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്ന എങ്കില്‍ വിജിലന്‍സ് /ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തികഞ്ഞ പരാജയമല്ലേ?
10)സ്വന്തം മൂക്കിന് താഴെ മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനില്‍ നടന്ന അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ?
സ്വന്തം ഓഫീസിന്റെ ചുമതലയുള്ളൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളുമായി സ്ഥിരം ഉദ്യോഗികവും സ്വകാര്യ വിദേശ /സ്വദേശ യാത്ര ചെയ്യുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?
ഈ സ്വര്‍ണ്ണ കള്ള കടത്തു വിവാദത്തിന്റ തുടക്കത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് അടിസ്ഥാന അന്വേഷണം പോലും നടത്താതെ അദ്ദേഹതിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പരിരക്ഷിച്ചത്? ഒരു കുറ്റവും പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി ചെയ്തില്ലെങ്കില്‍ എന്തുകൊണ്ടാണ് പിന്നെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.?
കേരളത്തിലും ഇന്ത്യയിലും കുറ്റാരോപിതര്‍ ജനങ്ങള്‍ മറുപടി പറയും എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥക്കും ഭരണഘടനക്കും എന്ത് പ്രസക്തി? ഇപ്പോഴത്തെ മുഖ്യമന്ത്രി 2015/16 ല്‍ പറഞ്ഞ അന്നത്തെ മുഖ്യമന്ത്രിക്ക് എതിരെ നിലപാടുകള്‍ ഇപ്പോള്‍ എടുക്കാന്‍ ധൈര്യവും ആര്‍ജവും ഇല്ലാത്തത് എന്തുകൊണ്ടു? അന്ന് ചോദിച്ച ചോദ്യം ഇന്നും പ്രസക്തം.ആ കസേരയില്‍ ഇരിക്കാന്‍ അല്പം പോലും ഉളുപ്പില്ലേ?
ഇന്ത്യന്‍ നീതി ന്യായം വ്യവസ്ഥയില്‍ ഉത്തരം പറയേണ്ടത് ജനങ്ങള്‍ അല്ല. ഇത് ഒരു മോബോക്രസി അല്ല. ഉത്തരങ്ങള്‍ പറയേണ്ടത് ആരൊപണ വിധേയരും കുറ്റാരോപിതരുമാണ്? അതു പറയേണ്ടത് നീതി ന്യായ വ്യവസ്ഥ സംവിധാനത്തിലാണ്. ആരോപണ വിധേയനായ മുന്‍ മുഖ്യമന്ത്രി രാവിലെ തൊട്ട് വൈകുന്നേരം വരെ മണിക്കൂറുകളോളം ജുഡീഷ്യല്‍ കമ്മീഷന് മുമ്ബില്‍ മറുപടി പറഞ്ഞു? അങ്ങനെ ചോദ്യം ചെയ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?