Latest News

ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യത്തില്‍ അഭിനയിച്ചതിനാണ് അനൂപ് മേനോന് പിഴ കിട്ടിയത്; ഹൃദയാരോഗ്യത്തിനുള്ള ഓയിലിന്റെ പരസ്യത്തില്‍ അഭിനയിച്ച ഗാംഗുലി അതേ അസുഖത്തിന് ആശുപത്രിയിലാണ്; ഇതാണ് പരസ്യങ്ങളുടെ ലോകം: ഡോ പി എസ് ജിനേഷ് എഴുതുന്നു

Malayalilife
ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യത്തില്‍ അഭിനയിച്ചതിനാണ് അനൂപ് മേനോന് പിഴ കിട്ടിയത്; ഹൃദയാരോഗ്യത്തിനുള്ള ഓയിലിന്റെ പരസ്യത്തില്‍ അഭിനയിച്ച ഗാംഗുലി അതേ അസുഖത്തിന് ആശുപത്രിയിലാണ്; ഇതാണ് പരസ്യങ്ങളുടെ ലോകം: ഡോ പി എസ് ജിനേഷ് എഴുതുന്നു

നങ്ങളെ പറ്റിക്കുന്ന പരസ്യം നല്‍കിയ ധാത്രി ഹെയര്‍ ഓയില്‍ കമ്ബനിക്കെതിരെയും ജനങ്ങളെ പറ്റിക്കാന്‍ കൂട്ടുനിന്ന നടന്‍ അനൂപ് മേനോന് എതിരെയും ഒരു വിധി വന്നിട്ടുണ്ട്. ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം വിശ്വസിച്ച്‌ കബളിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കേരളത്തില്‍ ഉണ്ടാവും. പക്ഷേ, ഈ ഉടായിപ്പ് ചോദ്യം ചെയ്യാന്‍ ഒരാളേ തയ്യാറായുള്ളൂ. ഫ്രാന്‍സിസ് വടക്കന്‍ എന്ന ഒരു മനുഷ്യന്‍. 2013-ലാണ് പരസ്യം വിശ്വസിച്ച്‌ ഫ്രാന്‍സിസ് ധാത്രി ഉപയോഗിച്ചത്. മുടി വളരാത്തതിനാല്‍ നാട്ടുകാര്‍ കളിയാക്കുക വരെ ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു.

നീണ്ട ഏഴു വര്‍ഷത്തിനുശേഷം വിധി വന്നു. ഇതിനിടെ തെളിവെടുപ്പിനായി കോടതി അനൂപ് മേനോനെ സമീപിച്ചു. പരസ്യത്തില്‍ അഭിനയിച്ചതല്ലാതെ ഇങ്ങനെയൊരു എണ്ണ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പുള്ളി. പുള്ളി ഇപ്പോഴും ഉപയോഗിക്കുന്നത് അമ്മ കാച്ചി കൊടുക്കുന്ന എണ്ണയാണത്രേ. പക്ഷേ, പണം വാങ്ങി പരസ്യത്തില്‍ അഭിനയിച്ച്‌ നാട്ടുകാരെ പറ്റിക്കാന്‍ യാതൊരു ഉളുപ്പുമില്ല.

ഇതാണ് പരസ്യങ്ങളുടെ ലോകം. യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാതെ ഇതിലൊക്കെ അഭിനയിച്ച്‌ ലക്ഷങ്ങള്‍ സമ്ബാദിക്കുന്ന നടന്മാരും കായികതാരങ്ങളും. ഇവരെയൊക്കെ ആരാധിക്കുക മാത്രം ചെയ്യുന്ന ഫാനരന്മാര്‍ ഉള്ള കാലത്തോളം ഇതൊക്കെ തന്നെ തുടരും. യാതൊരു തത്വദീക്ഷയുമില്ലാതെ ഇതിനൊക്കെ പരസ്യം കൊടുക്കാന്‍ മാധ്യമങ്ങള്‍ ഉള്ള കാലത്തോളം ഇതെല്ലാം തുടരും.

ഇപ്പോള്‍ ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു കാട്ടുഡായിപ്പ് പരസ്യം ഉണ്ട്. ഒരു ഊളഹെര്‍ബ് സന്ധിവേദന ഇല്ലാതാക്കുമത്രേ! പരസ്യത്തില്‍ ചിത്രം വന്നൊരു പൂണൂല്‍ധാരി മുട്ടുവേദനയ്ക്ക് ചികിത്സ തേടുന്നതോ, ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടറുടെ അടുത്ത്! പക്ഷേ ഇതൊക്കെ ആരറിയാന്‍ !

കബളിപ്പിക്കപ്പെടാനായി ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി. ഹൃദയാരോഗ്യത്തിനായി ഫോര്‍ച്യൂണ്‍ ഓയില്‍ എന്നൊരു പരസ്യം കണ്ടിട്ടുണ്ടോ? ഈ ഫോര്‍ച്ച്‌യൂണ്‍ ഓയിലിന്റെ ഒരു പരസ്യത്തില്‍ അഭിനയിച്ച സൗരവ് ഗാംഗുലി ഇപ്പോള്‍ ആശുപത്രിയിലാണ്. ഹൃദയ സംബന്ധമായ ചില അസുഖങ്ങള്‍. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു...

ഫ്രാന്‍സിസ് വടക്കന്റെ നിയമ പോരാട്ടങ്ങളുടെ വാര്‍ത്ത വായിച്ചത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലാണ്. ഇന്ന് ദ ക്യൂ,, റിപ്പോര്‍ട്ടര്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും വായിച്ചു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ കണ്ടത്. മലയാള പത്രങ്ങളില്‍ വാര്‍ത്തയ്ക്കായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം എന്നാണ് അദ്ദേഹം പറയുന്നത്. വാര്‍ത്തകള്‍ കമന്റില്‍...

മാധ്യമങ്ങളില്‍ വന്നില്ലെങ്കിലും ഈ വിവരം ജനങ്ങള്‍ അറിയേണ്ടതുണ്ട്. നുണ പറഞ്ഞ്, പരസ്യങ്ങളില്‍ അഭിനയിച്ച്‌ ലക്ഷങ്ങള്‍ കൊയ്യുന്ന നടന്മാരെ കുറിച്ചും അവയൊക്കെ പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങളെ കുറിച്ചും ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഇതിനെതിരെ വല്ലപ്പോഴുമൊക്കെ എങ്കിലും പൊരുതുന്ന ഫ്രാന്‍സിസ് വടക്കന്മാരെയും നമ്മള്‍ അറിയേണ്ടതുണ്ട്. അടപടലം ഉടായിപ്പില്‍ മുങ്ങി പോകാതിരിക്കാന്‍ അത് സഹായി ക്കും.

dr p jinesh words about advertisement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക