Latest News

സ്‌നേഹത്തിന് മേലെ ആണ് ഏറ്റവും കണ്ണ് വയ്ക്കുന്നത്; കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

Malayalilife
സ്‌നേഹത്തിന് മേലെ ആണ് ഏറ്റവും കണ്ണ് വയ്ക്കുന്നത്; കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

പണ്ട്, ഗീതാ ക്ലാസ്സ് എടുക്കാന്‍ ഒരു അദ്ധ്യാപിക വരുമായിരുന്നു.. 
അമ്മുമ്മ ടീച്ചര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.. നിറച്ചും വെള്ളി മുടിയായിരുന്നു.. ഭസ്മ ഗന്ധവും.. ഓരോ അദ്ധ്യായവും പറഞ്ഞു കേള്‍പ്പിച്ചാല്‍ കുട്ടിക്ക് കണ്ണ് തട്ടേണ്ട എന്ന് വെച്ച് ഒരു മന്ത്രം ഓതും..  ഞാനത് ഓര്‍മ്മയില്‍ നിന്ന് പൊടി തട്ടി എടുക്കാന്‍ നോക്കാറുണ്ട്.. തമാശയായും പിന്നെ ഇടയ്ക്ക് ചിലപ്പോള്‍ കാര്യമായും.. പ്രകൃതി കണ്ണ് വെയ്ക്കുന്ന ചില സ്‌നേഹം കാണുമ്പോള്‍ മുഖ്യമായും..  '' ഈശ്വരന്‍ പോലും കണ്ണ് വെച്ച് കാണും, അവളെന്നെ സ്‌നേഹിച്ച രീതി കണ്ടിട്ട്.. എത്ര നാള്‍ മുന്‍പാണെന്ന് അറിയില്ല എന്നെ തേടി ഒരു കോള്‍ എത്തി.. അങ്ങേതലയ്ക്ക് ഒരു പുരുഷന്‍.. ആദ്യമായിട്ടാണ് ഒരു ആണിന്റെ വാവിട്ട കരച്ചില്‍ ഞാന്‍ ഇങ്ങനെ അറിയുന്നത്.. പുരുഷന്‍ കരയുന്നത് അയ്യേ എന്ന് പറയുന്ന സമൂഹത്തില്‍ ആണല്ലോ നമ്മള്‍..കുടുംബ മൂല്യങ്ങളും സദാചാര ചിന്തകളും പലപ്പോഴും മനുഷ്യന്റെ മനസ്സ് തട്ടി കളയും.. സ്‌നേഹ കൊതിക്ക് മുന്നില്.. 

ഇതു വേണോ എന്നും പറഞ്ഞു വെച്ച് നീട്ടുക.. അത്യധികം ആഹ്ലാദത്തോടെ സ്വീകരിച്ചു മാറോടു ചേര്‍ത്ത് പിടിച്ചു കണ്ണടച്ചു ലയിച്ചു നില്‍ക്കുന്ന നേരം, തന്ന ആള്‍ തന്നെ തട്ടി പറിച്ചു കൊണ്ട് ഓടുക  അതിനേക്കാള്‍ വലിയ ക്രൂരത മറ്റൊന്നുമില്ല.. എന്നെ വിളിച്ചു പുരുഷന് , ഒരു പ്രണയമുണ്ടായിരുന്നു.. ഒരേ ഇടത്ത് ജോലി നോക്കിയിരുന്ന രണ്ടു പേര്..സ്ത്രീയുടെ ജീവിതത്തിലെ ദാമ്പത്യ ദുരിതങ്ങള്‍ അവളെ അയാളോട് അടുപ്പിച്ചു എന്ന് പറയാം... മക്കള്‍ ഉള്ളതുകൊണ്ട് കളഞ്ഞിട്ട് പോകാനും വയ്യ..  കുടിച്ചു വന്നിട്ടുള്ള തെറി വിളി കേട്ടു വയ്യ..  നിരന്തരം അപവദിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന ഒരു സ്ത്രീ...ആദ്യം തോന്നിയ സഹതാപം പിന്നെ സ്‌നേഹവും പ്രേമവും ആയി.. ചെറുപ്പത്തിലേ അമ്മ നഷ്ടമായതിന്റെ ദുഃഖം ഉള്ളില്‍ ഉള്ള ഒരു പുരുഷന്‍, അവന്റെ മനസ്സ് അവളില്‍ ആത്മാര്‍ത്ഥമായി അടുത്തു..  തെറ്റാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് അവളത് ആദ്യം നിഷേധിച്ചെങ്കിലും പിന്നെ ഇരട്ടി സ്‌നേഹം കൊടുത്തു, തിരിച്ചു വാങ്ങി.. ഒരു നിമിഷം പോലും പിണങ്ങി ഇരിക്കാത്ത രണ്ടു കൂട്ടുകാരായി.. സ്‌നേഹവും കരുതലും കൊടുത്തും വാങ്ങിയും മത്സരിച്ചു.. ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ല എന്നറിഞ്ഞു തന്നെ.. ! അപ്രതീക്ഷിതമായി അവളുടെ ഭാര്തതാവ് മരണപ്പെട്ടു.. വീട്ടുകാര്‍ വന്ന് അവളെ സ്വന്തം വീട്ടില്‍ കൊണ്ട് പോയി.. ട്രാന്‍സ്ഫര്‍ ശ്രമിക്കുന്നു എന്നറിഞ്ഞു.. ഒരു തരത്തിലും ഇപ്പോള്‍ അവള്‍ മിണ്ടാനോ കാണാനോ തയ്യാറാകുന്നില്ല.. ' അദ്ദേഹത്തോട് ഞാന്‍ നീതികേട് കാണിച്ചു, മക്കള്‍ക്ക് അച്ഛനില്ലാതെ ആയി എന്ന് മാത്രം കരഞ്ഞു പറഞ്ഞു.. ഇനി വിളിക്കരുത് എന്ന് പറഞ്ഞു.. ഒരിക്കലും കാണരുത് എന്ന് കടുപ്പത്തില്‍ ആജ്ഞാപിച്ചു..  എന്നെ അവള്‍ ഇങ്ങനെ വെറുക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല.. ഒന്ന് മിണ്ടിയാല്‍ മാത്രം മതി.. എനിക്ക് വേണ്ടി ഒന്ന് മാഡം സംസാരിക്കാമോ? എന്റെ അടുത്ത് അവളെ മടക്കി കൊണ്ട് വരാന്‍ പറ്റുമോ..

 ആ ചോദ്യം എനിക്ക് നിഷേധിക്കാനേ പറ്റു.. എന്നിലെ ഔദ്യോഗിക നിലപാടുകളും മൂല്യങ്ങളും പാലിക്കുക എന്നത് മുഖ്യമാണ്..അതേ പോലെ എന്റെ സാമൂഹികവും ആത്മീയവും മാനസികാവുമായ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്.. വ്യക്തി ബന്ധമല്ല, ഉദ്യോഗനിലപാടുകള്‍ ആണ് ഇവിടെ ഞാന്‍ നോക്കുക... എന്നെ ആ കുട്ടി വിളിച്ചാല്‍ ഞാന്‍ സംസാരിക്കാം, സമാധാനിപ്പിക്കാം.. അല്ലേല്‍ അവരുടെ വീട്ടുകാര്‍.. ഇങ്ങനെ ഒരു കാര്യം പറഞ്ഞു എനിക്ക് വിളിക്കാന്‍ പറ്റില്ലല്ലോ.. ജീവിതം നഷ്ടമായി എന്ന് തോന്നിയടത്ത് നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു.. പലതും പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.. അതയാള്‍ കേള്‍ക്കുന്നത് പോലുമില്ലായിരുന്നു...  ഒന്ന് വിളിക്കുമോ എന്നുള്ള ചോദ്യത്തിന് വീണ്ടും ഇല്ല, എന്ന  എന്റെ ഉത്തരം കേട്ട് അയാള്‍ നിരാശയോടെ ഫോണ്‍ വെച്ചു... അപ്പോഴും, അയാള്‍ കരയുന്നുണ്ടായിരുന്നു... അതെന്റെ ഉള്ളില്‍ തൊട്ടു.. ഹൃദയം പൊള്ളിച്ചു... സ്‌നേഹത്തിന് മേലെ ആണ് ഏറ്റവും കണ്ണ് വെയ്ക്കുന്നത്.. എന്നെ ഇത്രയും നീ സ്‌നേഹിക്കുന്നല്ലോ.. ഞാനിത്രയും നിന്നെ പ്രണയിക്കുന്നല്ലോ എന്നൊരു ഭ്രാന്ത് പ്രകൃതിയെ പോലും അസൂയപ്പെടുത്തും.. മൂഢ സങ്കല്‍പ്പങ്ങളും അന്ധവിശ്വാസവുമാണ്.. . ആകട്ടെ... ഞാന്‍ വീണ്ടും ഓര്‍മ്മയില്‍ പരതുക ആയിരുന്നു.. ഒരു കന്നി മുതല്‍ ഏഴാം കന്നിക്ക്,കണ്ണേറു, കമ്പേറു, നാവു ദോഷം,... തുടങ്ങി അമ്മുമ്മ ടീച്ചര്‍ ചൊല്ലുമായിരുന്ന ആ മന്ത്രം.. മരുന്നും തന്ത്രോം ഏല്‍ക്കാത്ത വേദനയ്ക്ക് ചൊല്ലി കൊടുക്കാമായിരുന്നു.... കല, കൗണ്‍സലിങ് സൈക്കോളജിസ്‌റ്

counseling psychologist kala about love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക