പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള ചില സംശയങ്ങള്‍; പെണ്‍കുട്ടികള്‍ക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാന്‍ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ? ഷാഹിന നഫീസ എഴുതുന്നു

Malayalilife
 പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്പോഴുള്ള  ചില സംശയങ്ങള്‍; പെണ്‍കുട്ടികള്‍ക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാന്‍ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ?  ഷാഹിന നഫീസ എഴുതുന്നു

പെ ണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമ്ബോഴുള്ള ചില സംശയങ്ങള്‍ (അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല. പതുക്കെ മതിയല്ലോ, തിരക്കില്ല )

ഇപ്പോഴത്തെ നിലയ്ക്ക് പതിനെട്ട് വയസ്സിന് താഴെ ഉള്ള പെണ്‍കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. അത് റേപ്പ് ആയാണ് കണക്കാക്കുക. വിവാഹപ്രായം 21 ആക്കുമ്ബോള്‍ , പെണ്‍കുട്ടികള്‍ക്ക് അവരുടെ ലൈംഗിക ജീവിതം ആരംഭിക്കാന്‍ പിന്നെയും മൂന്ന് കൊല്ലം കഴിയണം എന്നാണോ? പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ തടവറയില്‍ കഴിയുന്നത് 18 വര്‍ഷം എന്നതില്‍ നിന്ന് 21 വര്‍ഷമായി ഉയര്‍ത്തി എന്നതാണോ ഇപ്പോള്‍ സംഭവിച്ചത് ?

പത്തൊന്‍പതോ ഇരുപതോ വയസ്സുള്ള പെണ്‍കുട്ടിക്ക് (അഥവാ പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍) ഒറ്റക്കോ തങ്ങള്‍ക്ക് താല്പര്യമുള്ളവരുടെ കൂടെയോ ജീവിക്കാനുള്ള അവകാശം ഇപ്പോള്‍ നില നില്‍ക്കുന്നുണ്ടല്ലോ ? അത് ഇല്ലാതാവുമോ ? പതിനെട്ട് വയസ്സിനും 21 വയസ്സിനും ഇടക്കുള്ള പെണ്‍കുട്ടികള്‍ക്ക് അവരുടെ കാമുകന്റെ കൂടെ ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാമോ ? വിവാഹം കഴിക്കാനല്ലേ തടസ്സം ഉണ്ടാകേണ്ടതുള്ളൂ ? അങ്ങനെ ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി കാമുകന്റെ കൂടെ താമസിച്ചാല്‍ 'വിവാഹ പ്രായം ആയില്ല ' എന്ന് പറഞ്ഞ് തിരിച്ചു മാതാപിതാക്കളുടെ കൂടെ അയക്കുമോ കോടതികള്‍ ?

ഇതിനൊക്കെ ഒരു സമാധാനം ഉണ്ടായിട്ട് വേണം പിന്തുണക്കണോ വേണ്ടേ എന്ന് തീരുമാനിക്കാന്‍ . അല്ലാതെ മോദിസര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ശുഭകരമായ ഭാവിക്ക് വേണ്ടി തീരുമാനം എടുത്തു കളയും എന്ന് ഒറ്റയടിക്ക് കയറി അങ്ങ് വിശ്വസിക്കാന്‍ മാത്രം ചൂട് വെള്ളം കണ്ടിട്ടേ ഇല്ലാത്ത പൂച്ച അല്ല ഞാന്‍ .
വിവാഹപ്രായം ഉയര്‍ത്തിയ തീരുമാനത്തെ പിന്തുണച്ചവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യം .

(ലൈംഗിക ജീവിതം എന്നൊക്കെ കേള്‍ക്കുമ്ബോള്‍ തന്നെ അയ്യേ എന്ന അഭിപ്രായം ഉള്ളവര്‍ക്കും കമന്റ് ചെയ്യാം. ഫ്രണ്ട്‌ലിസ്റ്റ് ഒന്ന് പുതുക്കാനാണ്.

Shahina nafeesa note about girls wedding age

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES