ഹാഗിയ സോഫിയ: തുര്‍ക്കിയിലെ അയോദ്ധ്യയും ബുജികളുടെ വാചാലമൗനവും
1920 ല്‍ തുര്‍ക്കിയില്‍ മഴ പെയ്തപ്പോള്‍ ഇവിടെ കുട പിടിച്ച് ഖിലാഫത്തുണ്ടാക്കിയവര്‍ ഒരു നൂറ്റാണ്ടിനു ശേഷം തുര്‍ക്കി ഖിലാഫത്തായപ്പോള്‍ മൗനവ്രതത്തിലാണ്ടിരിക്കുന്നു. യൂറോപ്യന്‍ ചരിത്രത്തെത്തന്നെ അട്ടിമറിച്ച 1453 ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ അധിനിവേശത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് പള്ളിയായ ഹാഗിയ മുസ്ലിം പള്ളിയായത്. 1923 മുതല്‍ 38 വരെ പ്രസിഡണ്ടായിരുന്ന കമാല്‍ അത്താതുര്‍ക്ക് മതത്തെ ഒഴിച്ചു നിര്‍ത്തി തുര്‍ക്കിയെ ജനാധിപത്യവല്‍ക്കരിക്കുകയും വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളിലുടെ ആധുനികവല്‍ക്കരിക്കുകയും ചെയ്തു. ഹാ ഗിയ സോഫിയയെ ആഗോള മ്യൂസിയമാക്കി മാറ്റിയത് മതേതര ഭരണത്തിന്റെ മാതൃകയായിരുന്നു
എന്നാല്‍ എര്‍ദോഗാന്‍ എന്ന തീവ്രവാദി തുര്‍ക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത് പ്രസിഡന്‍ഷ്യല്‍ ഏകാധിപത്യത്തിലേക്ക് കുതിക്കുകയാണ്.നിയമ വ്യവസ്ഥകളെ കാറ്റില്‍ പറത്തിയ എര്‍ദോഗാന് ഈസ്റ്റാം ബുള്‍ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ നേരിടാന്‍ ഇസ്ലാമിക തീവ്രതയെ കൂട്ടുപിടിക്കുകയായിരുന്നു.നരേന്ദ്ര മോദിക്ക് അയോദ്ധ്യ പോലെ എന്നതിനേക്കാള്‍ കടുപ്പമാണ് എര്‍ദോഗാന് ഹാഗിയ സോഫിയ
ഹൈന്ദവ ഫാസിസത്തിനെതിരെ കണ്ഠക്ഷോഭംചെയ്യുന്ന ഒരു ബുജിയേയും സംഘങ്ങളെയും വഴിയിലും സമൂഹ മാധ്യമത്തിലും കാണുന്നില്ല. ലീഗടക്കമുള്ള മുഴുവന്‍ ഇസ്ലാം മതവാദികളുംഹാഗിയ സോഫിയയ്ക്കു പിന്നില്‍ അണിനിരന്നു കഴിഞ്ഞു. ഇസ്ളാമോഫോബിയ പറഞ്ഞ് യുക്തിവാദികളെ ആക്രമിക്കുന്നവരെ വഴിയോരത്തു പോലും കാണാനില്ല. മതമേതായാലും ഫാസിസമാണെന്ന യുക്തിവാദികളുടെ നിലപാട് ചരിത്രം സാക്ഷ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇതല്ല, ഇതിലുമപ്പുറം സംഭവിക്കും
PS: ചെറിയൊരു ഭയമുണ്ട്.വാരിയംകുന്നനെ ചെഗുവേരയാക്കിയ കെ.ഇ.എന്‍.എര്‍ദോഗാനെ ഫിദല്‍ കാസ്ട്രോ ആക്കുമോ,ആവോ