Latest News

ന്യൂസിലന്‍ഡുകാര്‍ മലയാളിയും മറുനാട്ടുകാരിയുമായ പ്രിയങ്ക രാധാകൃഷ്ണനെ മന്ത്രിയാക്കിയതില്‍ സന്തോഷിക്കാം; മുരളി തുമ്മാരുകുടി എഴുതുന്നു

Malayalilife
ന്യൂസിലന്‍ഡുകാര്‍ മലയാളിയും മറുനാട്ടുകാരിയുമായ പ്രിയങ്ക രാധാകൃഷ്ണനെ മന്ത്രിയാക്കിയതില്‍ സന്തോഷിക്കാം; മുരളി തുമ്മാരുകുടി എഴുതുന്നു

ഭിമാനത്തിന്റെ നിമിഷം

ന്യൂ സിലാണ്ടിലെ പുതിയ മന്ത്രിസഭയില്‍ മലയാളിയായ ഒരു വനിതാ മന്ത്രി ഉണ്ടെന്നതും അവര്‍ അവിടെ മലയാളം സംസാരിച്ചു എന്നതും ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. പ്രിയങ്ക രാധാകൃഷ്ണന് എല്ലാ അനുമോദനങ്ങളും.

മലയാളി മാതാപിതാക്കളുടെ മകളായി ചെന്നൈയില്‍ ജനിച്ച്‌ സിംഗപ്പൂരില്‍ വളര്‍ന്ന് സിംഗപ്പൂരില്‍ ഉന്നത വിദ്യാഭ്യാസം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ആണ് പ്രിയങ്ക രാഷ്ട്രീയത്തിലെത്തിയത്. ഇപ്പോള്‍ നാല്പത്തി ഒന്നാം വയസ്സില്‍ അവര്‍ അവിടുത്തെ മന്ത്രിയാവുകയും ചെയ്തു. ആര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്, പ്രത്യേകിച്ചും കുടിയേറിയ നാട്ടുകാരുടെ വോട്ടും അംഗീകാരവും ഒക്കെ ലഭിക്കുമ്ബോള്‍.
ന്യൂസിലണ്ടിനും അഭിമാനിക്കാന്‍ ഏറെയുണ്ട്.

എല്ലാത്തരത്തിലുള്ള ഡിവേഴ്‌സിറ്റിയും ഉള്ള മന്ത്രിസഭയാണ് ഇത്തവണ അവിടെ ഉള്ളത്്.. (40% are women, 25% are Maori (two in five of those are women), 15% are Pasifika (two in three are women), and 15% are LGBTQI - one of whom is Deputy Prime Minister Grant Robertson.). അതില്‍ തന്നെ വിദേശത്തു ജനിച്ച ഒരു വനിതയെ തന്നെ ഡിവേഴ്‌സിറ്റിയുടെ മന്ത്രിയാക്കി എന്നത് നിസ്സാര കാര്യമല്ല.

പ്രിയങ്കയുടെ നേട്ടത്തില്‍ നമുക്ക് ഏറെ സന്തോഷിക്കാമെങ്കിലും നമ്മുടെ അഭിമാനത്തിന്റെ നിമിഷം വരുന്നത് പ്രിയങ്കയെ ആ നാട്ടുകാര്‍ സ്വീകരിച്ച്‌ വോട്ട് ചെയ്ത് മന്ത്രിയാക്കിയത് പോലെ നമ്മള്‍ ബംഗാളില്‍ നിന്നും ഇവിടെ തൊഴിലിനെത്തിയവരില്‍ ഒരു വനിതയെ എം എല്‍ എയും ആഫ്രിക്കയില്‍ നിന്നൊക്കെ കേരളത്തില്‍ പഠിക്കാന്‍ വരുന്നവരില്‍ (ഇന്ത്യയില്‍ പൗരത്വം സ്വീകരിക്കുന്ന) ഒരാളെ മന്ത്രിയും ഒക്കെയാക്കി നമ്മുടെ അസംബ്ലിയില്‍ ബംഗാളിയും സ്വാഹിലിയും ഒക്കെ മുഴങ്ങുന്ന കാലത്താണ്.

അന്നാണ് ഇന്‍ക്ലൂഷന്‍ എന്ന വാക്കിന്റെ അര്‍ഥം നമ്മള്‍ ശരിക്ക് മനസ്സിലാക്കി എന്ന് നമുക്ക് അഭിമാനിക്കാന്‍ പറ്റുന്നത്. അതാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി

മുരളി തുമ്മാരുകുടി

Murali thummarukudi note about priyanka radhakrishanan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES