Latest News

സിംഹത്തിന്റെ മുഖത്ത് ഒരുഎന്‍ 95 മാസ്‌ക് ഉണ്ട്; സിംഹം പച്ച നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌കെടുത്ത്ഞ ങ്ങള്‍ക്ക് നീട്ടി; തുമ്മാരുകുടിയിലെ മാസ്‌കിട്ട സിംഹം; മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

Malayalilife
സിംഹത്തിന്റെ മുഖത്ത് ഒരുഎന്‍ 95 മാസ്‌ക് ഉണ്ട്; സിംഹം പച്ച നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌കെടുത്ത്ഞ ങ്ങള്‍ക്ക് നീട്ടി; തുമ്മാരുകുടിയിലെ മാസ്‌കിട്ട സിംഹം; മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

തുമ്മാരുകുടിയിലെ (മാസ്‌കിട്ട) സിംഹം

പ്ര തിദിന കേസുകള്‍ പതിനായിരത്തിനു മുകളില്‍ പോയതിന് ശേഷം കേരളത്തില്‍ കൊറോണ കുന്നിറങ്ങുകയാണെന്ന് തോന്നുന്നു. മുന്‍കരുതലുകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമൊന്നും ഒട്ടും കുറവ് വരുത്താറായില്ലെങ്കിലും അല്പം ആശ്വാസം തോന്നുന്ന കാര്യമാണ്. ഇതൊക്കെ ആലോചിച്ചാണ് ഇന്നലെ കിടന്നത്.

രാത്രിയില്‍ സ്വപ്നങ്ങള്‍ അധികം കാണാറില്ല, പകല്‍ ആവശ്യത്തില്‍ കൂടുതല്‍ കാണുന്നതുകൊണ്ടാകണം. പണ്ടൊന്നും അങ്ങനെയല്ലായിരുന്നു. പരീക്ഷയുടെ ദിവസത്തില്‍ ഒന്നും പഠിക്കാതെയാണ് ക്ളാസില്‍ എത്തിയതെന്നൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. വിഷമിക്കും, ഞെട്ടി എഴുന്നേല്‍ക്കും, സ്വപ്നമാണെന്ന് മനസ്സിലാക്കും, വീണ്ടും കിടന്നുറങ്ങും. അതൊക്കെ പഴയ കാലം.

'ടൗണില്‍ എത്തിയപ്പോള്‍ മുഖത്ത് മാസ്‌കില്ല എന്ന് ആണ് ഞാന്‍ ഇപ്പോള്‍ സ്വപ്നം കാണുന്നത്' എന്റെ ചേട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാസ്‌കുകള്‍ ഒക്കെ നമ്മുടെ ബോധമനസ്സിനും അപ്പുറത്തേക്ക് കൊത്തിവെക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.

ഇന്ന് രാവിലെ വളരെ രസകരമായ സ്വപ്നം കണ്ടാണ് ഉണര്‍ന്നത്. ഞാനും മൂത്ത ചേച്ചിയും കൂടി തുമ്മാരുകുടിയിലെ പാടത്തേക്ക് പോവുകയാണ് (പണ്ടൊക്കെ പൂവ് പറിക്കാനും കുളിക്കാനും ഒക്കെയായി അങ്ങനെ ഒരുമിച്ച്‌ പോകാറുണ്ട്). പക്ഷെ ഇത്തവണ താഴെ ഇറങ്ങുമ്ബോള്‍ കാണുന്നത് ഞങ്ങളുടെ ചെറിയ തോടിന് പകരം കെനിയയിലെ മാര നദിയാണ്. എനിക്കത് ഒറ്റയടിക്ക് മനസ്സിലായി. മൃഗങ്ങള്‍ ഒക്കെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായി, ഞാന്‍ പക്ഷെ ചേച്ചിയോട് പറഞ്ഞില്ല. കുനിഞ്ഞു രണ്ടു കല്ലെടുത്ത് കയ്യില്‍ വച്ചു. എന്തിനാണെന്നൊക്കെ ചേച്ചി ചോദിക്കുന്നുണ്ട്. 'ഏയ് ചുമ്മാ' എന്ന് ഞാനും.
നോക്കുമ്ബോള്‍ ദൂരെ ഒരു കടുവയുടെ കുട്ടി വെള്ളത്തില്‍ മീന്‍ പിടിച്ച്‌ രസിക്കുന്നു. അത് കണ്ടതോടെ ചേച്ചിക്ക് കാര്യം മനസ്സിലായി. ഞങ്ങള്‍ തിരിച്ചു വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.

അപ്പോള്‍ അവിടെ ഒരു സിംഹം. ഞാന്‍ ചേച്ചിയുടെ മുന്നില്‍ കയറി നിന്നു. എന്നിട്ട് കുനിഞ്ഞിരുന്ന് സിംഹത്തെ നേര്‍ക്ക് നേര്‍ നോക്കി. (ഒരു സിംഹം നേരെ വന്നാല്‍ കുനിഞ്ഞിരുന്ന് അതിന് നേര്‍ക്ക് നേര്‍ നോക്കണമെന്ന് മസായിലെ മാര വംശജനായ ഒരു ഗൈഡ് പറഞ്ഞ ഓര്‍മ്മയുണ്ട്)

കല്ല് വച്ച്‌ എറിയണോ അതോ ഓടി രക്ഷപെടണമോ എന്നാണ് ചിന്ത, അപ്പോള്‍ ആണ് അത് സംഭവിക്കുന്നത്.
സിംഹം രണ്ടുകാലില്‍ എഴുന്നേറ്റ് നിന്നു. സിംഹത്തിന്റെ മുഖത്ത് ഒരു N-95 മാസ്‌ക് ഉണ്ട്. സിംഹം പച്ച നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌കെടുത്ത് ഞങ്ങള്‍ക്ക്
നീട്ടി,

'നീ മാസ്‌ക് വച്ചില്ലെങ്കില്‍ എനിക്ക് കൊറോണ പിടിക്കും, വക്കാടാ മാസ്‌ക്, എന്നിട്ട് വേണം നിന്നെ ഓടിച്ചിട്ട് പിടിക്കാന്‍'

'അപ്പൊ നിങ്ങള്‍ക്ക് മാത്രം എന്താ ഈ N-95, ഞാന്‍ ധൈര്യം സംഭരിച്ചു ചോദിച്ചു'

'ഇന്ത്യയില്‍ മൊത്തം വായു മലിനീകരണമാണെന്ന് ട്രംപ് പറഞ്ഞത് നീ കേട്ടില്ലേ, അതുകൊണ്ട് പോന്നപ്പോള്‍ N95 കുറച്ചു വാങ്ങി. ഇതാകുമ്ബോള്‍ കൊറോണയെയും വായു മലിനീകരണത്തെയും ഒരുമിച്ച്‌ തടയും'

സിംഹത്തിന്റെ കയ്യില്‍ നിന്നും മാസ്‌ക് വാങ്ങിയത് മാത്രം ഓര്‍മ്മയുണ്ട്, പിന്നെ ഓടിയോ കല്ലുവച്ചെറിഞ്ഞോ എന്നൊന്നും ഓര്‍മ്മയില്ല.കൊറോണ വൈറസ് കുന്നിറങ്ങി പോയാലും ഈ മാസ്‌കും കൊറോണയും ഒക്കെ കുറച്ചു നാള്‍ നമ്മുടെ മനസ്സിലുണ്ടാകും എന്ന് എഴുന്നേറ്റപ്പോള്‍ മനസ്സിലായി.

മുരളി തുമ്മാരുകുടി

(സ്വപ്നം വിശകലനം ചെയ്യുന്നവരുടെ ശ്രദ്ധക്ക്. ഇതിനെ പഴയ സിംഹ ലേഖനവും ആയി കൂട്ടി വായിക്കേണ്ട, എന്നെ ഓടിച്ചത് ആണ്‍ സിംഹം ആണ്, സിംഹിയല്ല)

Murali thummarukudi note about mask wearing lion

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക