കുറെ സുഹൃത്തുക്കള്‍ എല്ലാം കേരളത്തിലെ സ്‌കൂളുകള്‍ എല്ലാം ഹൈടെക്ക് ആയതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പ്രൊഫൈല്‍ ഫോട്ടോ ഫ്രെയിം കാണുന്നു. ഇന്നലെ കേരളം ഹൈടെക്ക് ആയെന്നു!നല്ല കാര്യം. ഞാന്‍ ഈ ഹൈ ടെക് കേരളത്തില്‍ തന്നെയാണ് താമസിക്കുന്നത് എന്ന ഒരു സംശയം. എന്തായാലും മാര്‍ച്ച് മുതല്‍ അടഞ്ഞു കിടക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലത്ത ക്ലാസ് റൂമുകള്‍ എല്ലാം ഹൈ ടെക് അയി എന്ന് സര്‍ക്കാര്‍ സാറുമാര്‍ പറഞ്ഞാല്‍ അതില്‍ അഭിമാനപുളകതിരായി കൈയ്ടിക്കുന്നത് ദേശസ്‌നേഹം കൊണ്ടാണ്. കോവിഡ് കാലത്ത് ഇത് പരിശീലിപ്പിച്ചത് മോദി സാറണ്.
മോദി സര്‍ പറയുന്നത് ഇന്ത്യയാകേ ഹൈ ടെക് ആണെന്നാണ്. അത് കേട്ട് കൈയടിക്കുന്ന ഭക്ത ജനങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടെന്നതാണ് മോദി സാറിന്റെ വിജയ രഹസ്യം. അത് പിന്‍ പറ്റുന്ന നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ അനവധിയാണ്. എന്തായാലും എന്റെ നാട്ടിലെ സ്‌കൂളുകളോ ക്ലാസ് റൂമോ ഹൈ ടെക്ക് ആയത് ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അതോ ഹൈ ടെക്കിന്റ ഡെഫിനിഷന്‍ മാറിയോ?
ഈ കോവിഡ് സമയത്തു സ്‌കൂളും ക്ലാസ് റൂമും ഇല്ല. തുറക്കാത്ത സ്‌കൂളില്‍ കുട്ടികള്‍ പഠിക്കാന്‍ പോകാത്ത ക്ലാസ് റൂമില്‍ എന്താണാവോ ഹൈ ടെക് എന്നു മനസ്സിലാകുന്നില്ല. ഇനിയും ടിവിയും കമ്ബൂട്ടറും ഉള്ളതാണോ? അതോ ലോകത്തും ഇന്ത്യയിലും എല്ലായിടത്തും നടക്കുന്ന ഓണ്‍ലൈന്‍ ക്ളാസുകളെയാണോ?
സത്യത്തില്‍ കേരളത്തില്‍ ഏത്ര സ്‌കൂള്‍ ഉണ്ട്?. എത്രയിടത്തു 'ഹൈ ടെക് ' ഉണ്ട്?.ആര്‍ക്കറിയാം? സര്‍ക്കാര്‍ അതിശോക്തി . പ്രൊഫൈല്‍ ക്യാമ്ബയിന്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ അല്പം പ്രയാസമാണ്. ദയവായി ആരും കോപിക്കരുത്. ആരൊക്ക എങ്ങനെ പ്രതികരിക്കും എന്നും അറിയാം.