Latest News

കേരളം ഒന്നാമത് ആയത് ഒരു വര്‍ഷത്തെ മഹാത്ഭുതം ഒന്നുമല്ല; നമ്മള്‍ ഒന്നാമത് ആണെന്ന് കേട്ടാല്‍ സന്തോഷം; ജെ എസ് അടൂര്‍ എഴുതുന്നു

Malayalilife
 കേരളം ഒന്നാമത് ആയത് ഒരു വര്‍ഷത്തെ മഹാത്ഭുതം ഒന്നുമല്ല; നമ്മള്‍ ഒന്നാമത് ആണെന്ന് കേട്ടാല്‍ സന്തോഷം; ജെ എസ് അടൂര്‍ എഴുതുന്നു

കേരളം ഒന്നാമത് ആയത് ഒരു വര്‍ഷത്തെ മഹാത്ഭുതം ഒന്നുമല്ല. ബാംഗ്ലൂരിലെ പബ്ലിക് അഫയെഴ്‌സ് സെന്ററിന്റെ ഗവര്ണന്‍സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് 2019 അനുസരിച്ചു വലിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണ് . നല്ല കാര്യം. നമ്മള്‍ ഒന്നാമത് ആണെന്ന് കേട്ടാല്‍ സന്തോഷം.! ഇരുപതുകൊല്ലമായുള്ള വികസന -ഗവേണന്‍സ് റിപ്പോര്‍ട്ട് /സര്‍വേ എന്നിവകളില്‍ കേരളം മുന്നിലാണ് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.ഏത്രയോ കൊല്ലമായി സന്തോഷത്തിലാണ്.

കേരളം 'ആദ്യമായി' ഒന്നാമത് എത്തി എന്ന അത്ഭുതത്തില്‍ സന്തോഷിപ്പിന്‍. കേരളം ഇത് വരെ കാണാത്ത നേട്ടം എന്ന രീതിയിലുള്ള ക്യാപ്സൂലുകള്‍ പ്രൊഫൈല്‍ ഫോട്ടോ ഫ്രെയിം എല്ലാം പെട്ടെന്ന് ഇറങ്ങി. ഹം സബ്‌സെ അച്ഛാ ഹൈ. ഇന്ത്യയിലെ നമ്ബര്‍ വണ്‍ മുഖ്യ മന്ത്രിയുടെ നമ്ബര്‍ വണ്‍ ഭരണ നേട്ടം ഹാ എന്തൊരു സന്തോഷം. എന്തൊരു സമാധാനം. കഷ്ട്ടകാലത്ത് ആനന്ദ ലബ്ദിക്കു എന്ത് വേണം?

തിരുവല്ല മാര്‍ത്തോമാ കോളേജില്‍ ഇക്കൊണോമിസ് അദ്ധ്യാപകനായി പ്രൊഫെഷനല്‍ കരിയര്‍ തുടങ്ങി ഐ ഐ എം അഹമദ്ബാദ് ഡയരക്ടറും പിന്നീട് വേള്‍ഡ് ബാങ്ക് കന്‍സല്‍ട്ടന്റും ആയിരുന്ന ഡോ സാമുവല്‍ പോള്‍ 1994 ഇല്‍ സ്ഥാപിച്ച അഡ്വക്കസി ഗവേഷണ സ്ഥാപനമാണ് ബാംഗ്ലൂരിലുള്ള പബ്ലിക് അഫയേഴ്‌സ് സെന്റര്‍. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെയും പി എ സി യെയും നന്നായി അറിയാം.

പബ്ലിക് അഫയെര്‌സ് സെന്റെറിന്റ ആദ്യത്തെ റിപ്പോര്‍ട്ട് അല്ല ഇത്. ആദ്യ റിപ്പോര്‍ട്ട് 2015 ലെ ഡേറ്റ ഉപയോഗിച്ച്‌ 2016 ഇല്‍ പ്രസിദ്ധീകരിച്ചു. അതായത് അന്ന് തൊട്ട് പ്രസിദ്ധീകരിച്ച നാലു റിപ്പോര്‍ട്ടിലും കേരളമാണ് ഒന്നാമത് . അല്ലാതെ ഇത് പെട്ടെന്ന് കേരളത്തിനു കിട്ടിയ പുതിയ അംഗീകാരം അല്ല. പെട്ടെന്ന് ഉണ്ടായ ഭരണ നേട്ടവും അല്ല.

ഉന്ത്യയിലെ കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷത്തെ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ടുകള്‍, നീതി ആയോഗ് എസ് ഡി ജി ഇന്‍ഡക്‌സ്, ഇന്ത്യ ടുഡേ സര്‍വെ എല്ലാം വികസന -ഗവര്‍ണസ് രംഗത്ത് കേരളം തന്നെയാണ് മുന്നില്‍.2013 ഇല്‍ യു എന്‍ പബ്ലിക് സര്‍വിസ് അവാര്‍ഡും കേരളത്തിന് ആയിരുന്നു. ഇതൊന്നും ഇന്നോ ഇന്നലെയോ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഉണ്ടായ അത്ഭുതം അല്ല.

അവര്‍ പി എ സി ഗവണ്‍സ് ഇന്‍ഡക്‌സ് ഗ്രോത്, ഇക്വിറ്റി, സസ്‌ടൈനിബിലിറ്റി എന്ന മൂന്നു പില്ലറിലാണ്. അതില്‍ തന്നെ HDI ഇന്‌ടെക്സിലും നീതി SDG ഇന്‌ടെക്സിലും കേരളം മുന്നിലയതുകൊണ്ട് പി എ സി ഇന്‌ടെക്സിലെ റേറ്റിങ്ങിലും സ്വാഭാവികമായി മുന്നിലാകും പി എ സി റിപ്പോര്‍ട്ടും ഇന്‍ഡക്‌സും തുടങ്ങിയപ്പോള്‍ തൊട്ട് ഉപയോഗിക്കുന്നത് സെക്കന്ററി ഡേറ്റയാണ് . അല്ലാതെ ഏതെങ്കിലും പ്രത്യേക ഗവേഷണമൊ സര്‍വെയോ കൊണ്ട് കണ്ടെത്തിയ പുതിയ ഡേറ്റ അല്ല. അതു കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള ഡേറ്റയാണ്. സര്‍ക്കാര്‍ ഡേറ്റ അനാലിസിസ് നടത്തിയിട്ടുള്ള എല്ലാവര്‍ക്കും അറിയാം മിക്കവാറും ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഗവര്ണസ് ഡേറ്റ പെട്ടെന്ന് ഒരു ദിവസമൊ വര്‍ഷമോ മാറില്ല എന്നതാണ്. പലപ്പോഴും പഴയ വീഞ്ഞ്(ഡേറ്റ ) പുതിയ കുപ്പിയില്‍ തരുന്ന പരിപാടിയാണ് എല്ലാ വര്‍ഷവും ഇറങ്ങുന്ന പല റിപ്പോര്‍ട്ടുകളും

അതു കൊണ്ട് 2015-16 കഴിഞ്ഞ നാലു പബ്ലിക് അഫയെര്‌സ് സെന്റര്‍ റിപ്പോര്‍ട്ടിലും കേരളമാണ് ഒന്നാമതാണ്. ആ റിപ്പോര്‍ട്ടില്‍ മാത്രം അല്ല നീതി അയോഗിന്റ് സുസ്ഥിര വികസന(SDG index ) ഇന്‌ടെക്‌സിലും കേരളം ഒന്നാമതാണ്. അതിന് കാരണം കേരളത്തില്‍ തുടക്കം മുതല്‍ പൊതു ജനാരോഗ്യം വിദ്യാഭാസം എന്നിവയില്‍ കാലകാലങ്ങളില്‍ ഉള്ള സര്‍ക്കാരുകള്‍ കൂടുതല്‍ തുക വകയിരുത്തിയതുകൊണ്ടും. അതു പോലെ ഇവിടെ ജോലി കിട്ടാതെ വിദേശത്തു ജോലി എടുത്തു പൈസ അയച്ചു കൊടുത്തുണ്ടായ സാമ്ബത്തിക വളര്‍ച്ച കാരണവുമാണ്.

കേരളത്തില്‍ സോഷ്യല്‍ സെകുരിറ്റി, ഇ ഗവര്‍ണസ്, പഞ്ചായത്ത് രാജ് സംവിധാനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഭേദമാണ്. ആയുര്‍ദൈര്‍ഖ്യം കൂടി. രോഗങ്ങളും . കേരളത്തില്‍ ശിശു മരണ നിരക്ക് കുറവാണ്. അതു പോലെ മെറ്റെനല്‍ മോര്‍ട്ടലിറ്റിയും കുറവ്. സ്ത്രീകള്‍ പുരുഷന്മാരെകാട്ടില്‍ കൂടുതല്‍. വെല്‍ഫയര്‍ പെന്‍ഷന്‍ കൂടുതല്‍. ഇതൊന്നും പെട്ടെന്ന് പൊട്ടി മുളച്ച സൂത്രങ്ങളോ ഏതെങ്കിലും ഒരാളുടെ മാത്രം ഭരണ നേട്ടമോ അല്ല. HDI തുടങ്ങിയപ്പോള്‍ മുതല്‍ വര്‍ഷങ്ങളായി ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ കേരളം മുന്നിലാണ്. അതു കൊണ്ട് തന്നെയാണ് ഇപ്പോഴത്തെ എസ് ഡി ജി ഇന്‌ടെക്സിലും കേരളം മുന്നിലാണ്.

അതു മാത്രം അല്ല. കേരളത്തെ കൂടാതെ മുന്‍ നിരയില്‍ ഉള്ളത് തമിഴ് നാട്, ഹിമാചല്‍ പ്രദേശ് മുതലായവയാണ്.എന്താണ് ഇതിന് കാരണം. അതു വളരെ വര്ഷങ്ങളായി കേരളത്തിലെയും മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളിലെയും ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ഇന്‍ഡക്‌സ് കൂടിയതിനാലാണ്. ഇന്ത്യയില്‍ വികസന /ഗവര്‍ണസ് ഡേറ്റ ശേഖരിച്ചിരുന്നത് പ്ലാനിങ് കമ്മീഷന്‍ ആയിരുന്നു. അവിടെ ഗവര്‍ണര്‍സ് വര്‍ക്കിങ് കമ്മറ്റിയില്‍ മൂന്നു വര്‍ഷം അംഗമായിരുന്നു. പ്രധാന പ്രശ്‌നം വിക്‌സനത്തിന്റെ യും ഗവര്ണസിന്റയും അപ്റ്റുഡേറ്റ് ഡേറ്റ കിട്ടുവാന്‍ പ്രയാസമാണ്. പലപ്പോഴും ഉപയോഗിക്കുന്ന ഡേറ്റ രണ്ടും മൂന്നും വര്‍ഷം പഴക്കമുള്ളതാണ്.
കാരണം സിമ്ബിള്‍. ഡേറ്റ ഒരു വര്‍ഷം കൊണ്ട് പെട്ടെന്ന് മാറുന്ന ഒന്നല്ല. ഒരേ സെറ്റ് ഡേറ്റ ഉപയോഗിച്ചാല്‍ കിട്ടുന്ന അളവ് ഒരേപോലെ ആയിരിക്കും.

അതു പറയുന്നത് കഴിഞ്ഞ ഇരുപതുകൊല്ലമായി ഇന്ത്യയിലെ ഗവര്ണന്‍സ് ഡേറ്റ പഠിക്കുന്ന പരിചയം കൊണ്ടാണ്.യു എന്‍ ഡി പി യില്‍ ഞാന്‍ നേതൃത്വം നല്‍കിയത് ഗ്ലോബല്‍ ഗവണന്‍സ് അസ്സെസ്സ്‌മെന്റ് വിഭാഗത്തിനാണ്. ഞങ്ങളുടെ പണി ഏതാണ്ട് 35 രാജ്യങ്ങള്‍ക്ക് ഗവര്ണസ് ഇന്‌ഡെക്‌സും അതിന് ആവശ്യമായ ഡേറ്റയും സംഘടിപ്പിക്കുന്നതിന് ടെക്‌നിക്കല്‍ ഉപദേശവും സാമ്ബത്തിക സഹായവും നല്‍കുകയായിരുന്നു. ഇന്ത്യയില്‍ നാഷണല്‍ റിപ്പോര്‍ട്ട് ഓണ്‍ ഗവര്‍നന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇരുപതുകൊല്ലം മുമ്ബ് തുടക്കം കുറിച്ചത് അന്ന് ഞാന്‍ നേതൃത്വം കൊടുത്തിരുന്ന് നാഷണല്‍ സോഷ്യല്‍ വാച്ച്‌ ആണ്.2010വരെയുള്ള റിപ്പോര്‍ട്ടിനു നേതൃത്വം നല്‍കി.

ഞങ്ങള്‍ ആദ്യമായി ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമാണ് സമര്‍പ്പിച്ചത്. അന്ന് ഡോ. മന്മോഹന്‍ സിങ് എല്ലാവര്‍ഷവും ഒരേ ഡേറ്റ സെറ്റ് ഉപയോഗിക്കുമ്ബോള്‍ കിട്ടുന്ന റിസള്‍ട്ട് ഒരുപോലെ ആയിരിക്കില്ലേ എന്ന് ചോദിച്ചു. അതു കൊണ്ട് അദ്ദേഹമാണ് മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പുതിയ ഡേറ്റ വച്ച്‌ റിപ്പോര്‍ട്ട് പ്രസിദ്ധീകരികരിച്ചാല്‍ നന്നാകും എന്ന് പറഞ്ഞത്. അന്ന് അദ്ദേഹം പ്ലാനിങ് കമീഷനില്‍ റിപ്പോര്‍ട്ട് വച്ച്‌ ഒരു കണ്‍സള്‍ട്ടേഷന്‍ നിര്‍ദേശിച്ചു. അതു കഴിഞ്ഞു ഞങ്ങള്‍ മൂന്നു കൊല്ലത്തില്‍ ഒരിക്കല്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കാരണം എല്ലാവര്‍ഷവും ഡേറ്റ അധികം മാറാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വിറ്റാല്‍ പുതിയതായി ഒന്നും കാണില്ല എന്നതായിരുന്നു.

പി എ സി റിപ്പോര്‍ട്ടും ഈ പ്രശ്‌നം നേരിടും. കാരണം അടുത്ത കൊല്ലവും അതിന് അടുത്ത കൊല്ലവും ഈ ഇന്‌ഡെക്‌സും നീതി ആയോഗ് /കേന്ദ്ര സര്‍ക്കാര്‍ ഡേറ്റ ഉപയോഗിച്ചാല്‍ കേരളം തന്നെ ആയിരിക്കും മുന്നില്‍. അതില്‍ ഒരു അത്ഭുതവും കാണില്ല. അപ്പോഴും. ഇപ്പോഴും. എപ്പോഴും പക്ഷെ ഹം കിസി സെ കം നഹി. സന്തോഷിപ്പിന്‍. സന്തോഷിപ്പിന്‍. എല്ലായിപ്പോഴും സന്തോഷിപ്പിന്‍..എല്ലാത്തിലും സന്തോഷിപ്പിന്‍. എന്നിട്ട് വേണം കേരളത്തിലെ ഗ്രോസ് ഹാപ്പിനെസ്സ് ഇന്‍ഡക്‌സ് ഒന്ന് കൂട്ടാന്‍.

Read more topics: # Js adoor note about kerala
Js adoor note about kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക