ഇന്ത്യയില്‍ ഫോറിന്‍ കോണ്ട്രിബൂഷന്‍ റെഗുലേഷന്‍ ആക്‌ട് എന്നോരു നിയമമുണ്ട്. പണ്ട് അടിയന്തര അവസ്ഥ സമയത്തു ഡല്‍ഹിയിലെ ഗാന്ധി പീസ് ഫൗണ്ടേഷന്‍ അടിയന്തര അവസ്ഥക്ക് എതിരെ നിലപാട് എടുത്ത സംഘടനയാണ് . അതു പോലെ ഗാന്ധിയന്‍ സംഘടനകള്‍ ജയപ്രകാശ് നാരായണനെ പിന്തുണച്ച. ഡോ എം എം തോമസ് അടിയന്തര അവസ്ഥക്ക് എതിരെ നിലപാട് എടുത്തു. ഇവര്‍ക്ക് ഒക്കെ വിദേശ സഹായം നിര്‍ത്തലാക്കുവാന്‍ ഉദ്ദേശിച്ചു 1976 ഇല്‍ ഇന്ദിര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എഫ് സി ആര്‍ എ. അതു പിന്നീട് പല തവണ അമന്റെ ചെയ്തു.
ഇപ്പോള്‍ നിലവിലുള്ളത് 2010 ലെ 'The Foreign Contribution (Regulation) Act, 2010' This clearly says any articles or currency. ഇപ്പോള്‍ അതു അഞ്ചു കൊല്ലം കൂടിയിരിക്കുമ്ബോള്‍ പുതുക്കണം. ഇതു പ്രകാരം ഇന്ത്യയില്‍ ഏത് സംഘടനയും പൗരനും വിദേശ പൗരത്വം ഉള്ളവരില്‍ നിന്നോ വിദേശ സംഘടനകളില്‍ നിന്നോ സഹായമോ (പണമായും അല്ലാതെയും )വാങ്ങണം എങ്കില്‍ എഫ് സി ആര്‍ എ രെജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അതു എഫ് സി അകൗണ്ടില്‍ മാത്രമേ വാങ്ങാന്‍ പാടുള്ളു. അല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴില്‍ നിന്ന് പ്രയര്‍ പെര്‍മിഷന്‍ വേണം . അല്ലാതെ വിദേശ പൗരന്മാരില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്ന് കാഷ് /കൈന്‍ഡ് പറ്റിയിട്ടുണ്ടെങ്കില്‍ അതു ഗുരുതര നിയമ ലംഘനമാണ്. ഈ വാട്‌സ്‌ആപ്പ് മെസ്സേജ് സ്‌ക്രീന്‍ ഷോട്ട് ശരിയാണോ എന്നറിയില്ല. ശരിയാണെങ്കില്‍ പ്രശ്‌നമാണ്.
അത് ശരിയാണെങ്കിലും അല്ലെങ്കിലും എഫ് സി ആര്‍ എ ലംഘനമുണ്ടോ എന്നതാണ് ചോദ്യം. ആയിരം കിറ്റിന്റെ പൈസ ആരാണ് കൊടുത്തത്? കാരണം ഏതൊരു കോണ്‍സുലേറ്റും എംബസിയും ആര്‍ക്കെങ്കിലുമോ ഏതെങ്കിലും സംഘടനക്കോ പണം കൊടുക്കണം എങ്കില്‍ അതിനു കൃത്യമായി പ്രൊപോസല്‍ വേണം. ഏതെങ്കിലും വിദേശ പൗരന്മാരില്‍ നിന്നോ സംഘടനയില്‍ നിന്നോ പണം എഫ് സി ആര്‍ എ ഉണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.
ആ പണം എഫ് ശെ ആര്‍ എ അല്‍കൗണ്ടില്‍ കൂടെയെ വാങ്ങുവാന്‍ സാധിക്കുകയുള്ളു. അതു എത്ര ചെറിയ തുകയാണെങ്കിലും. അല്ലെങ്കില്‍ അതു വളരെ ഗൗരവമായ നിയമ ലംഘനമാണ് ഇന്ത്യയില്‍. അതു മാത്രം അല്ല ഭരണ ഘടനപരമായ ഉത്തരവാദിത്തമുള്ള ഭരണ ഘടനയില്‍ സത്യ പ്രതിജ്ഞ എടുത്ത ഒരു മന്ത്രി ഒരു വിദേശ കോണ്‍സുലേറ്റും അതിന്റ ഇടനിലക്കാരിയുമായി ബന്ധപ്പെട്ടു നേരിട്ടോ അല്ലാതെയോ ദുരിത്വാശ്വാസത്തിനോ അല്ലാതെയോ പണം പറ്റിയിട്ട് ഉണ്ടെങ്കില്‍ അതു നിയമാനുസൃതമായിരുന്നോ.?
എങ്കില്‍ എന്ത് പ്രൊപോസല്‍ ആണ് കോണ്‍സുലേറ്റിനും എംബസിക്കും നല്‍കിയത്. ആരാണ് പ്രോകയുര്‍മെന്റ് നടത്തിയത്? അതു എഫ് സി ആര്‍ എ നിയമ പ്രകാരം ആയിരുന്നോ? അങ്ങനെയുള്ള വിദേശ ഫണ്ട് റൈസിംഗില്‍ ഒരു മന്ത്രി ഇടപെട്ടു എങ്കില്‍ അതു അദ്ദേഹം മുഖ്യ മന്ത്രിയെ ധരിപ്പിച്ചിരുന്നോ? ഇതില്‍ പറഞ്ഞത് പ്രകാരം അഞ്ചു ലക്ഷം രൂപയുടെ സഹായം എഫ് സി ആര്‍ എ ഇല്ലാതെ വാങ്ങിഎങ്കില്‍ അതു ഗുരുതരമാണ് അതുപോലെ ഒരു എംബസിക്കും ഒരു കോണ്‌സുലേറ്റിനും ആ രാജ്യത്തെ വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനമോ, ചാരിറ്റിയോ നടത്താന്‍ സാധിക്കില്ല. നേരിട്ടുള്ള പബ്ലിക് കിറ്റ് വിതരണവും. അതു അടിസ്ഥാന ഡിപ്ലോമാറ്റിക് നയങ്ങളുടെ ലംഘനമാണ്. അതു അവര്‍ക്കു സര്‍ക്കാര്‍ വഴി നടത്തണം എങ്കില്‍ അതിനു എം ഓ യു വേണം . അതും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ. സാധാരണ എംബസികള്‍ /കോണ്‍സുലേറ്റുകള്‍ എഫ് സി ആര്‍ എ ഉള്ള എന്‍ ജീ ഓ വഴിയാണ് സഹായം എത്തിക്കുന്നത്.