Latest News

ഈ നാട് രക്ഷപ്പെടണമെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം; ചൈനയിലെ സന്ദര്‍ശനം വിവരിച്ചു കൊണ്ട് ലീല കൃഷ്ണന്‍ നായരുടെ പ്രഖ്യാപനം; വി എസ് പക്ഷക്കാരനായ എന്റെ ചോര തിളച്ചു; ചോദ്യങ്ങള്‍ തുരുതുരാ; ഒരു പഴേ കഥ എഴുതുന്നു അനൂപ് ശാം

Malayalilife
ഈ നാട് രക്ഷപ്പെടണമെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം; ചൈനയിലെ സന്ദര്‍ശനം വിവരിച്ചു കൊണ്ട് ലീല കൃഷ്ണന്‍ നായരുടെ പ്രഖ്യാപനം; വി എസ് പക്ഷക്കാരനായ എന്റെ ചോര തിളച്ചു; ചോദ്യങ്ങള്‍ തുരുതുരാ; ഒരു പഴേ കഥ എഴുതുന്നു അനൂപ് ശാം

രു പഴേ കഥ

കൈരളി കാലം. പിണറായിയുടെ ഔദ്യോഗിക പക്ഷം നടത്തുന്ന കൈരളിയില്‍ ഞാന്‍, അനീഷ്, ഷനോജ് തുടങ്ങിയ എണ്ണിയെടുക്കാവുന്ന വി എസ് പക്ഷക്കാര്‍. ഞങ്ങളുടെ ചിന്തകളില്‍ ഒരിക്കല്‍ പോലും സമരസപ്പെടാനാകാത്ത പാര്‍ട്ടി നേതൃത്വം. കൂടിച്ചേരലുകളില്‍ വി എസ് വസന്തം. പിണറായി വിരുദ്ധ ചര്‍ച്ചകള്‍..

ഇരുപതുകളുടെ തിളക്കത്തില്‍ പാര്‍ട്ടിയിലെ വൈരുദ്ധ്യത്മികത വാരിപ്പെറുക്കിയലക്കിയ പകലിരവുകള്‍. അങ്ങനെയിരിക്കെയാണ് ലീല കൃഷ്ണന്‍ നായരുടെ വാര്‍ത്താസമ്മേളനം. കോവളം ലീല പാലസില്‍. ഈ നാട് രക്ഷപ്പെടണമെങ്കില്‍ 'പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം' ചൈനയിലെ സന്ദര്‍ശനം വിവരിച്ചു കൊണ്ടാണ് കൃഷ്ണന്‍ നായരുടെ പ്രഖ്യാപനം.

ചോര തിളച്ചു. മൈക്ക് വാങ്ങി ഒരു ചോദ്യമെറിഞ്ഞു. 'ചൈനയില്‍ എവിടെയാണ് അങ്ങ് പോയത്? അവിടെ എവിടെയാണ് താങ്കള്‍ സംതൃപ്തരായ ജനതയെ കണ്ടത്? ബീജിങിലോ, ഷാങ്ഹായിയിലോ, വുഹാനിലോ? ഒളിമ്ബിക്‌സിനായി എത്ര ലക്ഷം പേരെയാണ് ബീജിങ്ങില്‍ നിന്ന് ആട്ടിപ്പായിച്ചതെന്നു താങ്കള്‍ അറിഞ്ഞോ? നിരത്തിലും വലിയ മറ തീര്‍ത്തു ചേരികള്‍ ഒളിപ്പിച്ചത് അറിഞ്ഞോ? വികസിത രാജ്യത്തെ തുച്ഛകൂലിക്കാരായ എഴുപതോളം പേര് ഒരു ക്വാറിയില്‍ കുടുങ്ങി മരിച്ചത് അറിഞ്ഞോ? അവരുടെ ബന്ധുക്കളെ കണ്ടോ? അതാണ് ചൈന.'

ഒളിംപിക്‌സിന് നടത്തിയ പഠനങ്ങളുടെ ആകെത്തുകയായിരുന്നു ആ ചോദ്യങ്ങള്‍. മറ്റു മാധ്യമപ്രവര്‍ത്തകര്‍ എന്നെ അവിശ്വസനീയമായി നോക്കി. വേദിയിലെ സിംഹാസനത്തിലിരുന്നു കൃഷ്ണന്‍നായര്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ശേഷം അദ്ദേഹം പറഞ്ഞു അതൊന്നും എനിക്കറിയില്ല. പക്ഷെ ഈ നാട് വികസിക്കണമെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകണം.

മംഗളത്തിലെ അജിത്തേട്ടന്‍ രോഷത്താല്‍ വിറകൊള്ളുന്ന എന്റടുത്തു വന്നിട്ട് ചോദിച്ചു. കൈരളീല്‍ നിനക്ക് പണിയുണ്ടാകുമോ. ഇല്ലേല്‍ വേണ്ട, നിനക്ക് ഞാന്‍ ജോലി തരും.. കാലമെത്ര പോയി. പിണറായി മുഖ്യമന്ത്രിയായി. ഒരു മുഖ്യമന്ത്രിയും ആഗ്രഹിക്കാത്ത എത്രയെത്ര ദുരന്തങ്ങളാണ് ഈ നാട് നേരിട്ടത്. എന്നിട്ടും നമ്മള്‍ അതിജീവിച്ചു. ഈ കൊറോണയെയും നമ്മള്‍ അതിജീവിക്കും. അതിനു മുന്നില്‍ നില്‍ക്കാന്‍ പിണറായിയുണ്ട്. എനിക്കിപ്പോള്‍ അയാള്‍ ഒരു വിസ്മയമാണ്.

അന്നൊരിക്കല്‍ പിണറായി എന്നെ നോക്കി ഒരു പുഞ്ചിരി തന്നിട്ടുണ്ട്. കാര്‍ക്കശ്യം മൂടിയ മുഖത്തിനുള്ളില്‍ നിന്ന് കിട്ടിയ പുഞ്ചിരി.. അക്ക ഥ മൂഡുണ്ടെങ്കില്‍ നാളെപ്പറയാം...

Read more topics: # Anoop Shyam note about old story
Anoop Shyam note about old story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക