വരും കാലങ്ങളിൽ കേരളം അതിരൂക്ഷമായ രീതിയിൽ വർഗീയവത്കരണത്തിലേക്കും ജാതിമത ചേരിതിരിവുകളിലേക്കും മാറാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് ഇത്തരം പ്രതിഷേധ പരിപാടികൾ. മതസമൂഹങ്ങൾ തമ്മിൽ വേർപിരിയണം എന്ന ദുരുദ്ദേശത്തോടുകൂടി മാത്രമാണ് അത് മുന്നോട്ടു പോകുന്നത്. ഇത്രയും വലിയൊരു സെൻസിറ്റീവ് ആയ ഇഷ്യുവിനെ നയപരമായി കൈകാര്യം ചെയ്യാനോ സെൻസിബിളായ ഒരു സൊല്യൂഷനിലൂടെ അതിന്റെ തീവ്രത കുറയ്ക്കാനോ ഇറങ്ങുന്നതിന് പകരം തെരുവിൽ ഇത്തരം ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്.
പ്ലൂറൽ സൊസൈറ്റിയിൽ ജീവിക്കുന്ന മലയാളികൾക്കിടയിൽ എന്നു മുതല്ക്കാണ് ഈ ഹലാൽ കൺസപ്റ്റ് പ്രോ ആയും വിരുദ്ധതയായും ഉടലെടുത്തത് ? അതിന്റെ തുടക്കം എവിടെ നിന്നാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോകുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്ന ചില സംഗതികളുണ്ട്. 1980കൾ വരേയും യാതൊരുവിധ മതവിരുദ്ധതയോ വേർതിരിവോ ഇല്ലാതെ ജീവിച്ച ഒരു സമൂഹത്തിനുമേൽ 'ഹലാൽ എന്ന അറബ് വാക്ക് നമ്മുടെ ഭക്ഷ്യ സംസ്‌കാരത്തിൽ ഉൾപ്പെടുത്തിയത് തീർത്തും നിഷ്‌കളങ്കമായ ഒരു സംഗതിയായിരുന്നില്ല. ഭക്ഷണ സംസ്‌കാരത്തിനൊപ്പം തന്നെ വേഷവിധാനങ്ങളിലും സോഷ്യൽ ഗാദറിങ്ങ്സുകളിൽ വരെ മത ചിഹ്നങ്ങൾ കലർത്തി വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചവർ ആരാണ് ? അതെന്തായാലും ഹൈന്ദവരോ ക്രൈസ്തവരോ ആയിരുന്നില്ല. മോഡറേറ്റ് ആയി ചിന്തിക്കുന്ന ഇസ്ലാമുകളുമായിരുന്നില്ല. എന്നാൽ മത തീവ്രത തലയ്ക്ക് പിടിച്ച ഇസ്ലാമിസ്റ്റുകളായിരുന്നു.
ഹലാൽ ബോർഡുകൾ വ്യാപകമാകുന്നതിനും മുന്നേ വീടിനു പുറത്തുനിന്നും മാംസഭക്ഷണം കഴിച്ചിരുന്ന മലയാളികൾ ( ഹിന്ദുക്കളാവട്ടെ, ഇസ്ലാമോ ക്രൈസ്തവരോ ആകട്ടെ ) തങ്ങൾ കഴിക്കുന്ന മാംസഭക്ഷണം രക്തമൂറ്റി ബിസ്മി ചൊല്ലിയതാണോ അല്ലയോ എന്നൊന്നും ചിന്തിച്ചിരുന്നതേയില്ല. ചിക്കൻ ഇത്രമേൽ വ്യാപകമാക്കുന്നതിനും മുന്നേ അറവുശാലകളിൽ നിന്നും വാങ്ങുന്ന മാംസ ഭക്ഷണം ബിസ്മി ചൊല്ലിയതാണോ അല്ലാത്തതാണോ എന്നും നോക്കിയിരുന്നില്ല. 1980കൾ മുതൽ അറബിപ്പൊന്ന് തേടിപ്പോയ മലയാളികളിലെ ഒരു കൂട്ടർ അറബ് സംസ്‌കാരം ഇവിടെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ മത ധ്രുവീകരണത്തിനു തുടക്കമായി. അതാണ് യാഥാർത്ഥ്യം!
കേരളത്തിലെ ഒരു കമ്മ്യൂണിറ്റി അതിൽ തന്നെയുള്ള ചെറിയൊരു ന്യൂനപക്ഷം അവരുടെ ജീവിത രീതികൾക്ക് കൂടുതൽ വിസിബിലിറ്റി ഉണ്ടാക്കാൻ ശ്രമിക്കുകയും അത് മറ്റുള്ളവരിലേക്കും അടിച്ചേൽപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തപ്പോൾ അതിനെ എതിർക്കാൻ മറുചേരി ഉണ്ടായി എന്നതല്ലേ സത്യം. പൊതു സമൂഹത്തിന്റെ ജീവിത രീതികൾ ഞങ്ങളുടെ വിശ്വാസത്തിന് അനുയോജ്യമായി മാറണമെന്നുള്ള കടുംപിടുത്തം ദൃഢമായ സാഹചര്യത്തിൽ മറുചേരിയിൽ ചെറുത്ത് നില്പുണ്ടാവുക സ്വാഭാവികമാണല്ലോ. കച്ചവടത്തിനായിട്ടെത്തിയ അറബികൾ കേരളീയ സമൂഹത്തിന്മേൽ മതപരമായ മാറ്റങ്ങൾ കൊണ്ടു വന്ന് ഇവിടെ ഇസ്ലാം മതമുണ്ടാക്കിയപ്പോൾ സഹിഷ്ണുതയോടെ നോക്കി നിന്ന ഹൈന്ദവവിഭാഗമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ കാലാന്തരത്തിൽ അവരുടെ സഹിഷ്ണുതയ്ക്കു മേൽ മുതലെടുപ്പ് നടത്തി എല്ലാം നമുക്ക് എന്ന ചിന്താഗതി വിതയ്ക്കാൻ തുടങ്ങിയപ്പോൾ ഹൈന്ദവർ പ്രതികരിച്ചു തുടങ്ങി. അവരിലെ അതിതീവ്രപക്ഷക്കാർ ഇതിനെയെല്ലാം തീവ്രമായി തന്നെ എതിർത്തു. ആ തീവ്രതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഏറ്റവും ഒടുവിലായി നമ്മൾ കണ്ട ഹലാൽ വിരുദ്ധ ക്യാംപയിനുകൾ .
ഹലാൽ എന്ന കൺസപ്റ്റ് വർഗ്ഗീയമല്ലെങ്കിൽ കൂടി അത് എതിർക്കപ്പെടുന്നത് ഹലാലിൽ ഒളിച്ചു കടത്തുന്ന ഒരു വർഗീയത ഉണ്ട് എന്നതിൽ തന്നെയാണ്. ഭക്ഷണം ഹലാൽ ആകണമെങ്കിൽ അത് ഒരു മുസൽമാൻ ബിസ്മി ചൊല്ലി അറുത്താലേ ആവൂ എന്ന നടപ്പുരീതി വരുമ്പോൾ അത് മത ലേബലാകുന്നു. അപ്പോൾ തീർച്ചയായും ഭക്ഷ്യസംസ്‌കാരത്തിൽ ഹലാൽ ബോർഡുകൾ തൂങ്ങുന്നത് അടിച്ചേല്പിക്കൽ ആവുന്നു. ഹലാൽ മുദ്ര ഇല്ലെങ്കിൽ അതെല്ലാം മോശം ഭക്ഷണ സാധനങ്ങൾ ആണെന്ന പൊതു ബോധം കുത്തിവയ്ക്കാൻ ഇറങ്ങുമ്പോൾ മറുചേരി മറുവാദവുമായി രംഗത്ത് വരുന്നു. മുസൽമാൻ ബിസ്മി ചൊല്ലി അറുക്കുന്ന മാംസം മാത്രം ഹലാൽ ആയുകയും ഇതര മതസ്ഥർ ബിസ്മി ചൊല്ലാതെ അറക്കുന്ന മാംസം ഹറാം എന്നാകുകയും ചെയ്യുന്നിടത്ത്, നോ ഹലാൽ ബോർഡുകൾ തൂങ്ങാൻ തുടങ്ങുന്നു.
കേരളത്തിലങ്ങോളമിങ്ങോളം ഹലാൽ ബോർഡുകൾ തൂക്കിയത് സംഘപരിവാർ അജണ്ടയായിരുന്നുവോ ? തുടക്കത്തിൽ ഹലാൽ ബോർഡും പിന്നീട് ആ ബോർഡുകൾ തൂക്കിയ ഫുഡ് കോർട്ടുകൾ നില്ക്കുന്ന പ്രദേശമൊരു ഇസ്ലാമിക ഹബ്ബാക്കി മാറ്റിയതും സംഘ പരിവാറായിരുന്നുവോ ? ( ഉദാ : നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലെ സംസം ഫുഡ് കോർട്ട് പോലെ
ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര കയറ്റിയയച്ചതും സംഘ പരിവാറാണോ ? കഴിഞ്ഞ പത്തിരുപതുകൊല്ലങ്ങളായി മൂക്കിനു താഴെ ഹലാൽ ബോർഡുകൾ തൂങ്ങിയിട്ടും മതം ഭക്ഷണത്തിൽ കലരുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്നവരൊക്കെ ഇപ്പോൾ ഫുഡ് സ്ട്രീറ്റുമായിട്ടിറങ്ങിയ സ്ഥിതിക്ക് ആ സ്ട്രീറ്റിലെമ്പാടും ചിക്കനും ബീഫും മാത്രം പോരാ, പോർക്ക് കൂടി വിളമ്പണം. എന്നാലല്ലേ മതേതരത്വം ഫുൾ സ്വീങ്ങിലാവൂ !
രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ !വളരെ സെൻസിബിളായി കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയം ഒരു പ്രതിഷേധ ഫുഡ് ഫെസ്റ്റ് എന്ന രീതിയിൽ സെൻസിറ്റീവ് ഇഷ്യുവാക്കി വിദ്വേഷം വിതച്ച് അവതരിപ്പിക്കുമ്പോൾ ഇതു വരേയ്ക്കും മോഡറേറ്റ് ആയി ചിന്തിച്ച മനുഷ്യർ കൂടി വർഗ്ഗീയപരമായി ചിന്തിച്ച് ഇരു ചേരിയിലും നിലയുറപ്പിക്കും. തീർച്ച!