ഓരോ വ്യക്തികളും സംഭവങ്ങളെ കാണുന്നത് അവരുടേതായ കാഴ്‌ച്ചപാടിലായിരിക്കും. അതു സത്യമായിരിക്കണം എന്നില്ല, സത്യത്തിനു നേര്‍ വിപരീതമാകാനും സാധ്യതയുണ്ട്' .അവരുടെ ദൃക്സാക്ഷി വിവരണത്തിനുമപ്പുറം സത്യം എവിടെയോ മറഞ്ഞു കിടക്കുന്നുണ്ടാവും -
1950 ല്‍ പുറത്തിറങ്ങിയ അകിര കുറസോവയുടെ 'റാഷമോണിലൂടെയാണ് സിനിമയില്‍ നവീനമായ പുതിയൊരു രീതി ഉടലെടുക്കുന്നത് .ഒരു സമുറായിയുടെ കൊലപാതകത്തെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വിസ്തരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
എല്ലാ സാക്ഷിമൊഴികള്‍ക്കുമപ്പുറം സിനിമയുടെ അന്ത്യത്തില്‍ യഥാര്‍ത്ഥ സത്യം കാഴ്‌ച്ചക്കാരനെ സംവിധായകന്‍ ബോധിപ്പിക്കുന്നുണ്ട്. സിനിമകളുടെ ചരിത്രത്തില്‍ റാഷമോണിലെ കഥപറച്ചില്‍ രീതി പുതിയൊരു ശൈലി ആവിഷ്‌ക്കരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് ' റാഷമോണ്‍ 'എഫക്റ്റ് എന്നൊരു രീതി നിലവില്‍ വന്നു.
പിന്നീട് ലോക സിനിമയില്‍ പല ഭാഷകളിലും ഈ ശൈലി ആവര്‍ത്തിക്കുന്ന ചിത്രങ്ങളുണ്ടായി. ശൈലി ആവര്‍ത്തിച്ചു എന്നതുകൊണ്ട് റാഷമോണ്‍ നേരേ പറിച്ചു നട്ടു എന്നര്‍ത്ഥമില്ല. ഏറിയും കുറഞ്ഞും അതിന്റെ അനുരണങ്ങള്‍ കാണപ്പെടുന്ന സിനിമകള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.
1941 ല്‍ Ctizen Kane ല്‍ ഈ ശൈലി ഏറെക്കുറെ പിന്‍തുടര്‍ന്ന സിനിമയാണ് -Rosebud എന്ന വാക്കിന്റെ അര്‍ത്ഥം തേടി പുറപ്പെട്ടുന്ന പത്ര റിപ്പോര്‍ട്ടര്‍ തോംസണ്‍ ആ വാക്കിനെ കുറിച്ചുള്ള പൊരുള്‍ തേടുകയാണ്- പലരേയും അയാള്‍ കണ്ടു സംസാരിക്കുന്നു '- ഒടുവില്‍ യാഥാര്‍ത്ഥും വെളിപ്പെടുന്നു.
1996 -ല്‍ Courage under fire, 2002 ല്‍ Hero,2014 ല്‍ Predestination,2014 ല്‍ തന്നെ ഡേവിഡ് ഫിഞ്ചറിന്റെ സംവിധാനത്തില്‍ പുറത്തു വന്ന Gone Girl തുടങ്ങിയ സിനിമകളിലൊക്കെയും 'Rashamon പ്രഭാവം ഏറിയും കുറഞ്ഞും കടന്നു വരുന്നുണ്ട്-
തമിഴില്‍ കമല്‍ഹാസന്‍ ചിത്രമായ 'വീരുമാണ്ടിയില്‍ ആദ്യ പകുതിയില്‍ പശുപതിയുടെ വീക്ഷണത്തിലുള്ള കഥ പറച്ചിലും - ശേഷം കമല്‍ ഹാസന്റെ വീക്ഷണത്തില്‍ യാഥാര്‍ത്ഥ്യവും വെളിവാകുന്നു. സംഭവത്തെ രണ്ടു കോണുകളില്‍ നിന്നുള്ള കാഴ്‌ച്ചകളായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു.
ധ്രുവങ്കള്‍ 16 എന്ന സിനിമയില്‍ റഹ്മാന്‍ പറയുന്ന കഥയുടെ ഒരു വശവും പിന്നീട് ഗൗതം എന്ന പൊലീസുകാരന്‍ വിശദീകരിക്കുന്ന സത്യവും സിനിമ വിശദീകരിക്കുന്നുണ്ട്.
രാക്ഷസന്‍ എന്ന സിനിമയില്‍ വില്ലനായ ക്രിസ്റ്റഫറെ പഴയ പൊലീസ് ഉദ്യോഗസ്ഥന്‍ വിവരണം നല്‍കുന്ന സമയത്ത് ആറുവിരലുകളെ സീനില്‍ കാണിക്കുന്നില്ല. കാരണം അയാളുടെ അറിവില്‍ അത് ശ്രദ്ധയില്‍ ഇല്ലായിരുന്നു.
മലയാളത്തിലേക്കു വരുമ്ബോള്‍ 1982 ല്‍ ഇറങ്ങിയ കെ.ജി ജോര്‍ജിന്റെ യവനിക റാഷമോണ്‍ എഫക്റ്റിനെ ഏറെ കുറെ സ്വീകരിച്ചിട്ടുണ്ട്. മുഴുക്കുടിയനും, അധമനുമായ തബലിസ്റ്റ് അയ്യപ്പന്റ തിരോധാനം അയാളെ അറിയാവുന്ന ആളുകളുടെ വിവരണത്തിലൂടെ പൊലീസ് ശേഖരിക്കുകയാണ് - ഒടുവില്‍ സാക്ഷിമൊഴികള്‍ക്കപ്പുറം സത്യം തെളിഞ്ഞു വരുന്നു -ടി.വി. ചന്ദ്രന്റെ കഥാവശേഷന്‍, ഷാജി എന്‍ കരുണിന്റെ കുട്ടി സ്രാങ്ക്, ജിത്തു ജോസഫിന്റെ ദൃശ്യം തുടങ്ങിയ ചിത്രങ്ങളില്‍ റാഷമോണ്‍ പ്രഭാവം നിഴലിച്ചു കാണാം -
റാഷമോണിനെ ലോക സിനിമയുടെ ബൈബിള്‍ എന്നു സ്പില്‍ബര്‍ഗ് വിശേഷിപ്പിച്ചത് വെറുതെയല്ലെന്നു സാരം.