സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏവരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് തലമുടി പരിപാലനം. എന്നാൽ ഇവരെ അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിൽ. വിറ്റാമിനുകളുടെയും മിനറല്‍സിന്‍റെയും അഭാവമാണ് ഇതിന് പ്രധാനകാരണം എന്ന് തന്നെ പറയാം. വിറ്റാമിനുകള്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. വേണ്ട രീതിയില്‍ തന്നെ ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍ എത്തിയാല്‍ തലമുടി കൊഴിച്ചില്‍ പാടെ പമ്ബ കടക്കും. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍ ഇതാ .
. തലമുടിയുടെ ആരോഗ്യത്തിന് കറ്റാര്‍വാഴ ജ്യൂസ് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാര്‍വാഴയുടെ കാമ്ബ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും.
. തലമുടിയുടെ ആരോഗ്യത്തിന് തേങ്ങാവെള്ളവും ഏറെ നല്ലതാണ്. ഇതിനായി രങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് കഴുകി കളയാം.
. നാരങ്ങാ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങാ നീര് താരന്‍ അകറ്റി തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. ഇതിനായി ആദ്യം തണുത്ത വെള്ളം എടുക്കുക. ഇനി അതിലേയ്ക്ക് മൈലാഞ്ചി പൊടിയും മുട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതത്തിലേയ്ക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇനി ഇത് തലമുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.