സൗന്ദര്യം സംരക്ഷിക്കുക എന്നത് ഏവരുടെയും ഒരു സ്വപ്നം. സുന്ദരമായ ചർമ്മം ആഗ്രഹിക്കുന്നത് തെറ്റില്ലെങ്കിലും അത് സ്വന്തമാക്കാൻ ഏറെ പ്രയാസമാണ്. അതിനായി നിരവധി മാർഗ്ഗങ്ങൾ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ചർമ്മ സംരക്ഷണത്തിൽ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. നിരവധി ആരോഗ്യഗുണങ്ങളാണ് ഉരുളക്കിഴങ്ങ് പ്രധാനം ചെയ്യുന്നത്. ഉരുളക്കിഴങ്ങില്‍ ഫോസ്ഫറസ്, അയണ്‍ ,മഗ്നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇനി മുതല്‍ ഉരുളക്കിഴങ്ങ് ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ എന്തൊക്കെ എന്ന് നോക്കാം.
അല്‍പം ഉരുളക്കിഴങ്ങ് പേസ്റ്റും തക്കാളിനീരും തമ്മിൽ കലർത്തുക. ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് മുഖം നന്നായി കഴുകി കളയുക. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് മുട്ടയുടെ വെള്ളയില്‍ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ നീക്കാനും ഒപ്പം നിറം വയ്‌ക്കാന്‍ മാത്രമല്ല, ഇത് നല്ലതാണ്.
രണ്ട് ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ്, രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര്, അര ടീസ്പൂണ്‍ തേന്‍ എന്നീ മൂന്നു ചേരുവകളും ഒരുമിച്ചെടുത്ത് കൂട്ടിയോജിപ്പിക്കുക. അതിന് ശേഷം മുഖത്തും കഴുത്തിലും ഇത് മൃദുവായി പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.