സൗന്ദര്യ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ടിവീഴചയും ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് കൂടുതൽ പേരും. എന്നാൽ യാത്രക്കാരെ ഏറെ അലട്ടുന്ന ഒന്നാണ് കഴുത്തിന്റെ സൗന്ദര്യം. കഴുത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടല്‍, മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന പാടുകള്‍, കഴുത്തിലെ കറുത്ത നിറം തുടങ്ങിയവയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. ശരീരഭാരം വര്‍ദ്ധിച്ചാല്‍ കഴുത്തില്‍ കൊഴുപ്പടിയുകയും മാംസപേശികള്‍ തൂങ്ങിക്കിടന്ന് അഭംഗി വരുകയും ചെയ്യും. കൂടാതെ ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും തല നേരെ പിടിക്കാതെ തല താഴ്ത്തിയിടുകയാണെങ്കില്‍ കഴുത്തിലെ ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് സൗന്ദര്യം നഷ്‌പ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കഴുത്തി സംരക്ഷിക്കുന്ന വഴികള്‍ എളുപ്പമാണ് ഇതിനായി ന്ന് ശ്രദ്ധിച്ചാല്‍ മതി. മുഖസൗന്ദര്യം പോലെ കഴുത്തിന്റെ ഭംഗിയും നിലനിറുത്താവുന്നതേയുള്ളൂ. കഴുത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമായി ചെയ്യേണ്ട കാര്യം ഉഴിച്ചിലാണ്. കഴുത്തിനു താഴെ നിന്നും താടിയുടെ ഭാഗത്തേക്ക് ഉഴിയുക. ബദാം ഓയില്‍, തണ്ണിമത്തന്‍ നീര് എന്നിവയില്‍ ഏതെങ്കിലുമൊന്നുപയോഗിച്ച് ഈ രീതിയില്‍ മസാജ് ചെയ്യാം. ഇല്ലെങ്കില്‍ പഴുത്ത പപ്പായയില്‍ കാരറ്റ് നീര്, വെള്ളരിക്കാ നീര് ഇവ മിക്‌സ് ചെയ്തും മസാജ് ചെയ്യാം. ഈ രണ്ട് രീതിയും കഴുത്തിന്റെ സംരക്ഷണത്തിനു നല്ലതാണ്.