ചർമവും മുടിയും സംരക്ഷിക്കുന്നതിൽ ചുവന്ന നിറത്തിലുള്ള പച്ചക്കറികൾ ഏറെ പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ ധാരാളം പോഷക ഘടകങ്ങൾ ബീറ്റ്റൂട്ടിൽ ഉണ്ട്. ആരോഗ്യത്തിന് വളരെ അധികം ബീറ്റ്റൂട്ട് കഴിയ്ക്കുന്നതും, ജ്യൂസ് കുടിയ്ക്കുന്നതും ഗുണം ചെയ്യും. ചർമത്തിൽ ബീറ്റ്റൂട്ട് നീര് പുരട്ടുന്നത് വളരെയധികം പ്രയോജനം ചെയ്യും.
ബീറ്റ്റൂട്ട് നീര്
വരണ്ട ചർമം അകറ്റുന്നതോടൊപ്പം തന്നെ മൃദുലവും തിളക്കവും കൂടിയ ചർമം നേടാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. സ്വാഭാവിക നിറം ലഭിക്കാൻ ചർമ സംരക്ഷണത്തിന് ഏറ്റവും വലിയ എതിരാളി ആയ പിഗ്മെന്റേഷൻ തടഞ്ഞ് ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും.
ബീറ്റ്റൂട്ട് സ്ക്രബ്
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഴുകിയെടുത്തതിന് ശേഷം രണ്ടായി മുറിച്ച് അതിന്റെ ഒരു ഭാഗം നന്നായി അരച്ച് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നാലെ ഈ മിശ്രിതം കവിളുകളിൽ സ്ക്രബ് ചെയ്യുക. സ്ക്രബ് ചെയ്ത് അഞ്ച് മിനിട്ടിന് ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്.