Latest News

ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇനി കറ്റാർവാഴ ജെൽ

Malayalilife
ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇനി കറ്റാർവാഴ ജെൽ

സുന്ദരമായ ചർമ്മം ഏവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി നിരവധി മാർഗ്ഗങ്ങളാണ് നാം പരീക്ഷിക്കാറുള്ളത്. അത് കൊണ്ട് തന്നെ ചർമ്മ സംരക്ഷണ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ. വളരെ ഗുണകരമായ ഇവ ചർമ്മത്തിലെ  ചുളിവുകള്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും, ചര്‍മ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഫലം നൽകുന്നുമുണ്ട്. മുഖത്തെ നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം സഹായിക്കും.

 ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ മുഖത്ത് കറ്റാര്‍വാഴ ഉപയോഗിക്കുന്നത് സഹായിക്കും. കറ്റാര്‍വാഴ പതിവായി v പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുള്‍പ്പെടെയുള്ള വിവിധ ചര്‍മ്മ അവസ്ഥകളെ ചികിത്സിക്കാന്‍ സഹായിക്കുന്നു. മുടിയ്ക്കും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും കറ്റാര്‍വാഴ മികച്ചൊരു പ്രതിവിധിയാണ്. കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്കും തിളക്കമുള്ള മുടിയ്ക്കും ​ഗുണം ചെയ്യും.  കറ്റാര്‍വാഴ ജെല്ലില്‍ വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാന്‍  ഈ രണ്ട് ഘടകങ്ങള്‍ക്കും കഴിയും.

 അല്‍പ്പം കറ്റാര്‍വാഴ ജെല്ലും നാരങ്ങാ നീരും ചേര്‍ത്ത് മുഖക്കുരു, വരണ്ട ചര്‍മ്മം എന്നിവ അകറ്റാന്‍  മുഖത്തിടുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ  പുരട്ടാവുന്നതാണ്.  കറ്റാര്‍വാഴ വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഉപയോ​ഗിച്ച്‌ വരുന്നു. വയറ്റിലെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് ഫലപ്രദമാണ്.

കറ്റാര്‍വാഴ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു, അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ള ആര്‍ക്കും കറ്റാര്‍വാഴ ഉപയോഗിക്കാം.  കറ്റാര്‍വാഴ ജെല്‍ 
മുടി ബലമുള്ളതാക്കാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും മികച്ചൊരു പ്രതിവിധിയാണ്. മൂന്നോ നാലോ ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Read more topics: # aloevera jel for skin problems
aloevera jel for skin problems

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES