Latest News

കാൽപാദങ്ങൾ ഇനി സുന്ദരമാക്കാം; ചില പൊടിക്കൈകള്‍ അറിയാം

Malayalilife
 കാൽപാദങ്ങൾ ഇനി സുന്ദരമാക്കാം;  ചില പൊടിക്കൈകള്‍ അറിയാം

സൗന്ദര്യം ഉള്ള മുഖം ഏവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി പലത്തരിലുള്ള കെമിക്കൽ നിറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യം നഷ്‌ടപ്പെടുത്തും. എന്നാൽ സൗന്ദര്യ സംരക്ഷണം മുഖത്ത് മാത്രം ഒതുക്കാതെ ശരീരം മുഴുവനും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മുഖത്തിനെന്നോണം പ്രാധാന്യം കാലുകൾക്കും നൽകണം. അതിന് ആവശ്യമായ ചില പരിചരണങ്ങൾ കൂടി ഉണ്ട്. മുഖത്തിന് പുറമെ കാലുകള്‍ക്കും മാസ്‌കുകള്‍ ഉപയോഗിച്ച് നിറം വര്‍ദ്ധിപ്പിക്കാം. ആരുടേയും ശ്രദ്ധ അഴകേറും കാലുകള്‍ കവരും. അതിനുള്ള ചില പൊടികൈകൾ നോക്കാം.

1 നാരങ്ങാ നീരും ഗ്ലിസറിനും കടലമാവും തൈരില്‍  ചേര്‍ത്ത് പേസ്റ്റ് ആക്കി കാലുകളില്‍ പുരട്ടി 10 – 15 മിനിറ്റിനു ശേഷം വാഷ് ചെയ്യാം

2 പെട്രോളിയം ജെല്ലി കാലുകളില്‍ പുരട്ടി സോക്സിട്ട് രാത്രിയില്‍ കിടന്നുറങ്ങുക .കാലുകള്‍
സോഫ്റ്റ് ആകുകയും വിണ്ടുകീറല്‍ മാറുകയും ചെയ്യും

3  ദിവസവും കുളികഴിഞ്ഞു രണ്ടു സ്പൂണ്‍ ഗ്ലിസറിനും നാരങ്ങാനീരും യോജിപ്പിച്ചു തേച്ചുപിടിപ്പിച്ചാല്‍ കാല്‍പാദം വിണ്ടു കീറില്ല.

4 കാലുകള്‍ നന്നായി ആഴ്ചയിലൊരിക്കലെങ്കിലും എണ്ണപുരട്ടി  മസ്സാജ് ചെയ്യുക

5 പാല്‍പ്പാടയില്‍ നാരങ്ങാനീര് ഗ്ലിസറിന്‍ കസ്തൂരിമഞ്ഞള്‍ ഇവചേര്‍ത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മം സോഫ്റ്റ് ആക്കാന്‍ ഇത് സഹായിക്കുന്നു.

Read more topics: # Tips for caring feet
Tips for caring feet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES