ചർമ്മ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അതിനായി പലതരത്തിലുള്ള സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ഉപയോഗിച്ച് പോരുന്നു. എന്നാൽ ഇതൊക്കെ ചർമ്മത്തിന് ഹാനികരവുമാണ്. നിരവധി പ്രശനങ്ങളാണ് ചർമ്മത്തെ ചുറ്റിപറ്റി നാം അനുഭവിക്കുന്നത്. എന്നാൽ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം ഇനി റേഞ്ചിലൂടെ പരിഹരിക്കാം. ചര്‍മ്മത്തിന് കൂടുതൽ തിളക്കം കിട്ടാന്‍ സഹായിക്കുന്ന ഓറഞ്ച് ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
ഓറഞ്ചും മഞ്ഞളും
ഒരു സ്കിന്‍ ടോണറായി ഓറഞ്ചിലെ സിട്രിക് ആസിഡുകള്‍ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും ഇത് മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാനും സഹായിക്കും. മഞ്ഞള്‍ മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിന് സഹായിക്കുന്നത് ഇതിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങളാണ്. മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.
ഓറഞ്ചും തേനും
ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്താന്‍ ഈ ഫേസ് പാക്ക് സഹായിക്കുന്നു, തേനിലെ ചില സംയുക്തങ്ങള്‍ . മുഖത്തെ കരുവാളിപ്പ് മാറാനും മികച്ചതാണ് സഹായിക്കും. മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.