ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ കാൽപാദത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ കാൽപ്പാദം വിണ്ടുകീറുന്നതും, വരളുന്നതുമെല്ലാം സൗന്ദര്യം കെടുത്തുകയെ ഉള്ളു. ഇവയ്ക്ക് എന്തെല്ലാമാണ് പരിഹാരം എന്ന് നോക്കാം.
പത്ത് മിനുട്ട് സമയം കാല്‍പ്പാദം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ഇങ്ങനെ ആഴ്ചയില്‍ ഒരു തവണ വീതം ചെയ്യുന്നതിലൂടെ നല്ല മാറ്റം കാണാൻ സാധിക്കും.
ഉപ്പിട്ട ചെറുചൂടുവെള്ളത്തിൽ കാൽപ്പാദം മുക്കി വെക്കുന്നതിലൂടെ വിണ്ടുകീറലിന് ഒരു പരിഹാരമാകും.
രാത്രി ഉറങ്ങുന്നതിന് മുന്നോടിയായി കാൽ നന്നായി വൃത്തിയാക്കിയ ശേഷം ആവണക്കെണ്ണ തേച്ചു പിടിപ്പിക്കുന്നത് കാലിന്റെ വിണ്ടുകീറലിനെല്ലാം ഒരു പ്രതിവിധിയാണ്.
കാലിലെ വണ്ടുകീറിയ ഭാഗത്ത് വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി കളയുക ഇങ്ങനെ എല്ലാ ദിവസവും ചെയ്യുക. ഇതിലൂടെ പദം വിണ്ടു കീറുന്നത് തടയാം.
ഉപ്പൂറ്റിയില്‍ നന്നായി മഞ്ഞളും, തുളസിയും, കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് തേയ്ക്കുക. ഇങ്ങനെ ചെയ്യുന്നതും നല്ല ഫലം ലഭ്യമാകും.
ഏതെങ്കിലും ഒലീവ് ഓയുലുമായി പഞ്ചസാര നന്നായി മിക്‌സ് ചെയ്ത് പാദത്തില്‍ ഉരയ്ക്കുക. ഇത് പാദത്തിന് സംരക്ഷണത്തിന് നല്‍കുന്നു.