Latest News

ജനുവരി മൂന്നാം വാരഫലം

Malayalilife
 ജനുവരി മൂന്നാം വാരഫലം

രീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ബുധൻ കുംഭം രാശിയിലൂടെ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ ടീം ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാൻ ഉള്ള അനവധി അവസരങ്ങൾ ഉണ്ടാകാം. പഴയ സുഹൃത്തുക്കൾ തിരികെ വരാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ ഉണ്ടാകാം, ഈ അവസരങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ജോലി സ്ഥലവും വീടും പ്രധാനമാണ്. ജോലിയിൽ പല തടസങ്ങളും ഉണ്ടായി എന്നുവരാം. പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപ് നല്ല ശ്രദ്ധ വേണ്ടി വരും. പുതിയ ജോബ് ഓഫറുകൾ എല്ലാം തന്നെ വിശ്വാസ യോഗ്യം ആകണം എന്നില്ല. വീട്ടിൽ പല പുതിയ മാറ്റങ്ങൾ ഉണ്ടായി എന്നും വരാം. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളെ കാണാൻ ഉള്ള അവസരങ്ങൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. 

ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടരുന്നതാണ്. അതിനാൽ ജോലിയിൽ അല്പം തടസം ഉണ്ടാകാം. ജോലി സ്ഥലത്തു നിന്നുള്ള ആശയ വിനിമയങ്ങൾ, ഇലക്ട്രോണിക് മെയിൽ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കേടാകാൻ ഉള്ള ധാരാളം അവസരങ്ങൾ ഉണ്ടാകാം. അതിനാൽ ഇവയിൽ ശ്രദ്ധ ആവശ്യമാകും. വീട്ടിൽ നിന്നുള്ള യാത്രകൾ, ഈ യാത്രകളിൽ തടസങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എടുക്കാൻ യോജിച്ച സമയം അല്ല. ദൂര യാത്രകൾ, ഈ യാത്രകളിൽ ഉള്ള തടസങ്ങൾ, വിദേശത്തു നിന്നുള്ള ജോലികൾ , എന്നിവയും ഉണ്ടാകാം. അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം അല്പം കാഠിന്യമേറിയതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)

ബുധൻ കുംഭം രാശിയിൽ വക്ര ഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന. അതിനാൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന ഈ അവസരം സാമ്പത്തിക തീരുമാനങ്ങൾ തെറ്റിപ്പോകാനുള്ള നിരവധി സാദ്ധ്യതകൾ ഉണ്ട്. പുതിയ പങ്കാളിത്ത ബന്ധങ്ങളും പാളിപ്പോകാം. പുതിയ പങ്കാളിത്ത ബന്ധങ്ങളും അത്ര നല്ല രീതിയിൽ പോകാനുള്ള സാധ്യത വളരെ കുറവാണ്. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാനും , അവരോടു സംസാരിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ വിവാഹ ബന്ധം, ആരോഗ്യം എന്നിവയും ഈ സമയം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്. യാതൊരു റിസ്കും ഈ സമയം എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, ജോലിയിൽ നിന്നുള്ള സങ്കീർണത ഇവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

ബുധൻ കുംഭം രാശിയിൽ വക്ര ഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന. അതിനാൽ നിങ്ങളുടെ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. വിവാഹ ബന്ധം ആകട്ടെ, വ്യക്തി ബന്ധം ആകട്ടെ, ഈ ബന്ധങ്ങളിൽ എല്ലാം തന്നെ തിരുത്തലുകൾ ആവശ്യമാകുന്നതാണ്. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാനുള്ള അവസരം ഉണ്ടാകുന്നതാണ്. ഇന്റർവ്യൂ കോളുകൾ വരാനുള്ള അവസരവും, ദൂര യാത്രകൾക്ക് ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഇവയിൽ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ജോലിയിലും തടസങ്ങൾ പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായി ഒന്നിച്ചു പോകാൻ ശ്രമിക്കേണ്ട അവസ്ഥയാണ്. അല്ലാത്ത പക്ഷം തർക്കങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഭക്ഷണ൦ ക്രമീകരിക്കേണ്ട ആവശ്യമുണ്ടാകാം. പഴയ സഹ പ്രവർത്തകരെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ബുധൻ വക്ര ഗതിയിൽ കുംഭം രാശിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരം നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വർധിക്കുന്നതാണ്. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. ഈ ജോലികളിൽ പല തിരുത്തലുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടാകാം. അല്ലാത്ത പക്ഷം പലപ്പോഴും ഈ ഉപകരണങ്ങൾക്ക് കോട്ടം ഉണ്ടായേക്കാം. നിങ്ങളുടെ ജോലിയിലും പല വിധത്തിൽ ഉള്ള തിരുത്തലുകൾ ഉണ്ടാകാം. പുതിയ ജോലിക്കുള്ള അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ആലോചന ഇല്ലാതെ അവ സ്വീകരിക്കാൻ പാടുള്ളതല്ല. നിങ്ങളുടെ കുട്ടികളുടെ ജീവിതം, ആരോഗ്യം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അവരുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരവും പ്രതീക്ഷിക്കുക. ഈ ജോലികളിൽ റിസ്കുകൾ ഒഴിവാക്കുക. പ്രേമ ബന്ധങ്ങളിൽ ഉള്ള തർക്കവും ഉണ്ടാകുന്നതാണ്. പഴയ കൂട്ടുകാരെ കാണാൻ ഉള്ള അവസരം, കൂട്ടുകാരുമായുള്ള തർക്കങ്ങൾ, കലാപരിപാടികൾ കാണാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

ബുധൻ വക്ര ഗതിയിൽ കുംഭം രാശിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരം നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അവരുടെ പഠന൦, ജീവിതത്തിലെ മറ്റു ആവശ്യങ്ങൾ എന്നിവയിൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ ടീം അംഗങ്ങൾ , കൂട്ടുകാർ എന്നിവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ കലാപരമായ കഴിവുകളെ പ്രദർശിപ്പിക്കാൻ ഉള്ള അവസരം ലഭിക്കും. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും , പക്ഷെ ഇവയിൽ റിസ്ക്‌ ഒഴിവാക്കുക. പഴയ കൂട്ടുകാർ, ടീം അംഗങ്ങൾ എന്നിവരെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. ജോലി എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട വരും. കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്തു പല വിധത്തിൽ ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക.
 
സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

ബുധൻ വക്ര ഗതിയിലൂടെ നീങ്ങുന്ന ഈ അവസരം നിങ്ങളുടെ വീട് , കുടുംബം എന്ന വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ എല്ലാം തന്നെ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തും വളരെ അധികം ശ്രദ്ധ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ ജോലിയിൽ പല തരത്തിൽ ഉള്ള തിരുത്തലുകൾ വേണ്ടി വരുന്നതാണ്. നിങ്ങളുടെ ഇലെക്ട്രോണിക് ഉപകരണങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ ജോബ് ഓഫറുകൾ ഉണ്ടാകും എങ്കിലും ഇവയിൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. മീഡിയ , മറ്റു ആശയ വിനിമയ മാര്ഗങ്ങള് എന്നിവയിൽ നിന്നുള്ള ജോലികൾ ഉണ്ടാകാം. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസരങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. ബന്ധുക്കളുമായുള്ള ചർച്ചകൾ, തർക്കങ്ങൾ ഇവയും പ്രതീക്ഷിക്കുക. യാത്രകളും, ഈ ആഴ്ച ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

ബുധൻ കുംഭം രാശിയിൽ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകാരണങ്ങൾ കേടാകാൻ ഉള്ള സാധ്യതകൾ ഉണ്ട്. ചെറു യാത്രകൾ ഉണ്ടാകാം, ഈ യാത്രകളിലും തടസങ്ങൾ ഉണ്ടാകാവുന്നതാണ്. മീഡിയ , മറ്റു ആശയ വിനിമയങ്ങൾ എന്ന മേഖലയിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ, ഈ ജോലികളിൽ എല്ലാം തന്നെ തടസങ്ങൾ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളും ഈ സമയം വളരെ പ്രധാനമാണ്. നിരവധി ചിലവുകള് ഈ സമയത്തിന്റെ പ്രത്യേകതയാണ്. പുതിയ സാമ്പത്തിക പദ്ധതികൾക്ക് ഈ സമയം അത്ര യോജിച്ചതല്ല. നിങ്ങളുടെ ജോലിയിലും പല തരത്തിൽ ഉള്ള ചർച്ചകളും ഉണ്ടാകും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന ഈ സമയത്, നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. പല തരത്തിൽ ഉള്ള ചെലവ് വന്നു ചേരാം. കുടുംബത്തിന് വേണ്ടി ധാരാളം ചെലവ് ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയത്തിന്റെ പേരിൽ ചർച്ചകളും തർക്കങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കണക്ക് കൂട്ടലുകൾ പലപ്പോഴും തെറ്റിപ്പോകാം. നിങ്ങളുടെ വ്യക്തി ജീവിതവും, ബന്ധങ്ങളും ഈ സമയം ശ്രദ്ധ നേടും. ഭൂത കാലത് നിന്നുള്ള വ്യക്തികൾ തിരികെ വന്നേക്കാം. ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികളും വന്നേക്കാം. പുതിയ പ്രോജെക്ട്കട്ടുകൾ വരാൻ ഉള്ള സാധ്യതകൾ വന്നേക്കാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യം, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ച ഇവ എല്ലാം തന്നെ ഉണ്ടാകുന്നതാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ബുധൻ നിങ്ങളുടെ രാശിയിലൂടെ വക്ര ഗതിയിലൂടെ നീങ്ങുന്നു. ഭൂതകാലത്തു നിന്നുള്ള വ്യക്തികൾ തിരികെ വരുന്ന സമയമാണ്. അത് പോലെ തന്നെ നിങ്ങളുടെ വ്യക്തി ജീവിതത്തെ കൂടുതൽ അറിയാനുള്ള ശ്രമവും നടത്തുന്നതാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാം, പക്ഷെ അവയിൽ വാഗ്ദാനങ്ങൾ നൽകാൻ പാടുള്ളതല്ല. ദൂര യാത്രകൾ, ഈ യാത്രകളിൽ തടസങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി സ്ഥലവും ഈ സമയം വളരെ പ്രാധാന്യം നേടുന്നതാണ്. ജോലിയിൽ തിരുത്തലുകൾ വേണ്ടി വരുന്നതാണ്. പുതിയ ജോബ് ഓഫർ വരുമെങ്കിലും അവയിൽ ശ്രദ്ധ വേണ്ടി വരും. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. സഹ പ്രവർത്തകരുമായി ഉള്ള തർക്കങ്ങളും ഉണ്ടാകും. അവരിൽ നിന്നും അകലം പാലിക്കുക. 

 (ഫെബ്രുവരി 19 - മാർച്ച് 20)

നിങ്ങളുടെ ജോലി സ്ഥലം, സഹ പ്രവർത്തകർ, മനസികാമായ സമ്മര്ദദങ്ങൾ എന്നിവയിൽ ശ്രദ്ധ ഉണ്ടാകും. നിങ്ങളുടെ മാനസികമായ ഭാരങ്ങൾ കുറിച്ചുള്ള ആലോചന ഉണ്ടാകും. അതിനാൽ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക. സഹ പ്രവർത്തകരിൽ നിന്നും അകലം പാലിക്കേണ്ടതുണ്ട്. പ്രാർത്ഥന, മെഡിറ്റേഷൻ എന്ന വിഷയങ്ങളിൾ നിന്നുള്ള അവസരങ്ങളും ഉണ്ടാകും. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ, വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ടീം ചർച്ചകളും ഈ സമയത്തിന്റെ ഭാഗം ആകും. ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.
 

Read more topics: # january third week,# horoscope 2022
january third week horoscope 2022

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES