ഏ ഴാം ഭാവം എന്നത്, വിവാഹം, പ്രേമം, ഭര്‍ത്താവു, ഭാര്യ, ബിസിനസ്‌ഔ, ദ്യോഗിക ബന്ധങ്ങള്‍, പദപ്രാപ്തി എന്ന വിഷയങ്ങളുടെ ഭാവം ആണ്.സൂര്യന്‍ എന്നാല്‍ ഈഗോ, നിങ്ങളുടെ പിതാവ്, ആരോഗ്യം, അധികാരം, ഗവണ്മെന്റ് എന്നിവയെയും സൂചിപ്പിക്കുന്നു. ഏഴാം ഭാവാധിപന്റെ മഹാ ദശ, അപഹാരം എന്ന കാല ഘട്ടത്തില്‍ ആണ് വിവാഹം, വിവാഹ നിശ്ചയം, വിവാഹ മോചനം, വിവാഹത്തില്‍ ഉള്ള കലഹം എന്നിവയും ഉണ്ടാകാം. ഏഴാം ഭാവം ദൂര യാത്രകള്‍, ലീഗല്‍ ബന്ധങ്ങള്‍, കോടതി, നിങ്ങള്‍ക്ക് അറിയാവുന്ന ശത്രുക്കള്‍ എന്നിവയുടേതും കൂടി ആണ്. ഈ ഭാവത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗ്രഹത്തെ അല്ല സൂര്യന്‍. കാല പുരുഷന്റെ ജാതകത്തില്‍ ഏഴാം ഭാവം ഭരിക്കുന്നത് തുലാം രാശി ആണ്. തുലാം രാശിയില്‍ ആണ് സൂര്യന്‍ നീചന്‍ ആകുക. അതിനാല്‍ ഏഴാം ഭാവത്തില്‍ സൂര്യന്‍ വരുമ്ബോള്‍ അല്പം ബലക്ഷയം ഉണ്ടാകുന്നതാണ്.
സൂര്യന്‍ ഏഴാം ഭാവത്തില്‍ വരുമ്ബോള്‍, വ്യക്തികള്‍ മുന്കോപികള്‍ ആകുന്നത് സ്വാഭാവികമാണ്. അവരുടെ വ്യക്തിത്വത്തെ മറ്റുള്ളവര്‍ ഇപ്പോഴും ചോദ്യം ചെയ്യുന്നതായി അവര്‍ക്ക് തോന്നാം. മറ്റുള്ളവരുടെ ഇടയില്‍ അവര്‍ ഇപ്പോഴും സംതൃപ്തി ഉള്ളവര്‍ ആയിരിക്കുകയില്ല.
പക്ഷെ ഇത് ഗവണ്മെന്റ് ജോലിയുടെ ഒരു അടയാളം കൂടി ആണ്. ഈ സൂര്യന്‍ വിവാഹ ജീവിതത്തിനു അത്ര അനുകൂലവും അല്ല. ദമ്ബതികള്‍ക്ക് ഇടയില്‍ ഈഗോ ക്ലാഷുകള്‍ സ്ഥിരമായി ഉണ്ടാകുകയും ചെയ്യും. ഏഴാം ഭാവത്തില്‍ സൂര്യന്‍ ഉണ്ടെങ്കില്‍ ഏതാണ്ട് അസ്തമയത്തോട് അടുത്ത സമയത്താണ് നിങ്ങളുടെ ജനനം എന്നാണ് അര്‍ഥം. ഏഴാം ഭാവം പങ്കാളിത്ത ബന്ധം ആയതിനാല്‍, എല്ലാ പങ്കാളിത്ത ബന്ധങ്ങളിലും നിങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കണം എന്ന് ആലോചിക്കും. ഏഴാം ഭാവം മാരക ഭാവം എന്ന് അറിയപ്പെടുന്നു. ദൂര യാത്രകള്‍ ഈ വ്യക്തികളുടെ ജീവിതത്തിന്റെ ഭാഗം ആയിരിക്കും. സ്വന്തം സംരഭങ്ങള്‍ ഈ വ്യക്തികള്ളുടെ ജീവിതത്തില്‍ ഉണ്ടാകും. ഏകാന്തനായി നില്‍ക്കുമ്ബോള്‍ ആണ് സത്യത്തില്‍ ഇവര്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുക.
വാരഫലം
എരീസ് (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഈ ആഴ്ചയും നിങ്ങളുടെ ജോലി വീട് എന്നിവ പ്രധാനമാണ്. നിരവധി പ്രോജെക്‌ട്കട്ടുകള്‍ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. ഇവ കൂടുതലും എഴുത്തു, ക്രിയേറ്റിവ് രംഗം എന്നിവയില്‍ നിന്നായിരിക്കും.ജോലിയില്‍ നിന്നുള്ള സ്ട്രെസ് ഉണ്ടാകും എങ്കിലും, ജോലി തീര്‍ക്കാന്‍ ഉള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം , അധികാരികളില്‍ നിന്നുള്ള ഉപദേശം എന്നിവ ഉണ്ടായിരിക്കും. വീട് വെയ്ക്കാനും, മോദി പീഡിപ്പിക്കാനും ഉള്ള ശ്രമവും ഈ ആഴ്ചയും തുടരുന്നതാണ്. അവയെ കുറിച്ചുള്ള നിരവധി ആശയവിനിമയങ്ങള്‍ ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, ദൂര യാത്രകള്‍, നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍, അയല്‍ക്കാര്‍ സഹോദരങ്ങള്‍ എന്നിവരും ആയുള്ള സംവാദവും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രില്‍ 20 - മെയ് 20)
ഈ ആഴ്ചയും നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ വളരെ പ്രാധാന്യം നേടുന്നതാണ്. പല തരത്തില്‍ ഉള്ള കൊടുക്കല്‍ വാങ്ങലുകള്‍, സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്‌സിക്കാം. പുതിയ ഇന്‍വെസ്റ്റ്മെന്റ് പ്ലാനിനെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ രംഗത് നിന്നുള്ള ജോലികള്‍, സഹോദരങ്ങള്‍ അയല്‍ക്കാര്‍ എന്നിവരുമായുള്ള ആശയ വിനിമയം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, തീര്‍ത്ഥ യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ ആഴ്ചയും ബന്ധങ്ങള്‍ ഒരു പ്രധാന വിഷയം ആകുന്നതാണ്. സൂര്യനും ചൊവ്വയും നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കുന്നു. പുതിയ ബിസ്നസ് ബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവ തുടങ്ങാന്‍ ഉള്ള അവസരം ലഭിക്കുന്നതായിരിക്കും. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല തര്‍ക്കങ്ങളും ഉണ്ടാകുകയും ചെയ്യും. അതിനാല്‍ എല്ലാ തരാം ബന്ധങ്ങളിലും ശ്രദ്ധ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ ശാരീരികവും, മാനസികവും ആയ ആരോഗ്യം പ്രധാനമാണ്. സാമ്ബത്തിക വിഷയങ്ങളും ഈ സമയം വളരെ ശ്രദ്ധ നേടും. ലോണുകള്‍ നല്‍കാനും, ലഭിക്കാനും ഉള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള ശ്രമം, ആശയ വിനിമയ൦, കല , ആസ്വാദനം എന്ന രംഗത് നിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകുന്നതാണ്.
കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ചയും നിങ്ങളുടെ ജോലി , ജോലി സ്ഥലം എന്നിവ വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ജോലിയെ കുറിച്ചുള്ള പല വിധ ആലോചനകള്‍ ഉണ്ടാകും . ജോലി സ്ഥലത്തുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ പ്രോജെക്‌ട്കട്ടുകള്‍ ലഭിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു. എന്നാല്‍ നിലവില്‍ ഉള്ള ജോലിയില്‍ യാതൊരു റിസ്കുകളും എടുക്കാന്‍ പാടുള്ളതല്ല. അതിനാല്‍ ജോലിയില്‍ വളരെ അധികം ശ്രദ്ധ വേണ്ട സമയമാണ്. സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള വെല്ലിവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ശാരീരിരികവും, മാനസികവും ആയ ആരോഗ്യവും ഈ ആഴ്ച പ്രധാനമാണ്. പുതിയ ബന്ധങ്ങളും ഈ ആഴ്ച ഉണ്ടാകും. വ്യക്തി ബന്ധങ്ങളും, ബിസിനസ് ബന്ധങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. കൂടുതല്‍ വ്യക്തികളെ കാണാന്‍ ഉള്ള അവസരം, ദൂര യാത്രകളും ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുട്ടികളുടെ ജീവിതത്തെ കുറിച്ചുള്ള ആകാംഷ ഉണ്ടാകുന്നതാണ്. അവരുടെ പരിപോഷണം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി കൂടുതല്‍ പരിശ്രമിക്കും. പുതിയ ബിസിനസ് പ്രോജെക്‌ട്കട്ടുകളെ കുറിച്ചുള്ള പ്ലാനുകളും പ്രതീക്ഷിക്കുക. എങ്കിലും ഇവയെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്. അതിനാല്‍ പുതിയ തീരുമാനങ്ങള്‍ ശ്രദ്ധിച്ചു വേണം. വീട്ടുകാരുമായുള്ള തര്‍ക്കങ്ങള്‍, ടീം ബന്ധത്തില്‍ ഉള്ള തര്‍ക്കങ്ങള്‍ എല്ലാം പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള ടീം ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. ചില ബന്ധങ്ങള്‍ നിങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ ശാരീരികവും, മാനസികവും ആയ ആരോഗ്യവും പ്രധാനം ആണ്. നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍, വളരെ മത്സര സ്വഭാവം ഉള്ള ജോലികള്‍ ഉണ്ടാകുന്നതാണ്. ജോലിസ്ഥലത് ടീം ചര്‍ച്ചകളും ഉണ്ടാകുന്നതാണ്.
വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സൂര്യനും ചൊവ്വയും നിങ്ങളുടെ കുടുംബ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു. പുതിയ വീട് വാങ്ങാനോ വില്‍ക്കാനോ ഉള്ള തീരുമാനം എടുക്കും. വീട് മോടി പിടിപ്പിക്കാനും, വൃത്തിയാക്കാനും ഉള്ള പ്ലാനുകള്‍ പ്രതീക്ഷയ്‌ക്കുക. കുടുംബ യോഗങ്ങള്‍, പുതിയ വ്യക്തികള്‍ വീട്ടിലേക്ക് വരാന്‍ ഉള്ള അവസരം, മറ്റു റിയല്‍ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ജോലിയില്‍ ചില പ്രോജെക്‌ട്കട്ടുകള്‍ ചെയ്തു തീര്‍ക്കേണ്ടി വരും. നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകുന്നതാണ്. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ ചിന്തകള്‍, പുതിയ ക്രിയേറ്റിവ് പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഉണ്ടാകും. നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, പുതിയ കൂട്ടുകെട്ടുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
വളരെ തിരക്ക് നിറഞ്ഞ ദിവസങ്ങളിലൂടെ ആണ് നിങ്ങള്‍ സഞ്ചരിക്കുന്നത്. നിരവധി യാത്രകള്‍, തര്‍ക്കങ്ങള്‍, ആശയ വിനിമയങ്ങള്‍, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങയുടെ സഹോദരങ്ങള്‍ , അയല്‍ക്കാര്‍ എന്നിവരോടുള്ള സംവാദവും പ്രതീക്ഷിക്കുക. മീഡിയ , സെയ്ല്‍സ് , അദ്ധ്യാപനം എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം സങ്കീര്‍ണമായ പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. ചെവി മുതല്‍ തോള്‍ വരെ ഉള്ള ഭാഗം വളരെ സെന്സിറ്റിവ് ആകുന്നതാണ്. അതിനാല്‍ ഈ ഭാഗങ്ങളെ ശ്രദ്ധിക്കേണ്ടതാണ് വരും. ദൂര യാത്രകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍ എന്നിവയും ഉണ്ടാകും. കുടുംബത്തില്‍ പല ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങല്‍, മോടി പിടിപ്പിക്കല്‍ എന്ന കാര്യങ്ങളും ഉണ്ടാകുന്നതാണ്.
സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
സാമ്ബത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ചയും വര്ധിക്കുന്നതാണ്. സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ പ്രതീക്ഷിക്കുക. പുതിയ ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ കുറിച്ചുള്ള ചര്‍ച്ച ഉണ്ടാകുന്നതാണ്. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകും. സാമ്ബത്തികമായ വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ടാക്സ്, പി. എഫ് , ഇന്‍ഷുറന്‍സ് എന്ന വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികള്‍ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ , സെയ്ല്‍സ് എന്ന മേഖലകളില്‍ നിന്നുള്ള ജോലികള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സംരംഭങ്ങളെ മെച്ചപ്പെടുത്താന് ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം വളരെ പ്രധാനം ആണ്. നിരവധി ചെറു യാത്രകളും ഈ ആഴ്ച പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതാണ്. നിലവില്‍ ഉള്ള ബന്ധങ്ങളില്‍ പല തരത്തില്‍ ഉള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. ചില ബന്ധങ്ങളെ നിങ്ങള്‍ അവസാനിപ്പിക്കുന്നതും ആണ്. സാമ്ബത്തിക വിഷയങ്ങളില്‍ നിന്നുള്ള പല തരത്തില്‍ ഉള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. പുതിയ സാമ്ബത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. സാമ്ബത്തിക ലാഭവും, നഷ്ടങ്ങളും ഉണ്ടാകുന്നതാണ്. പെട്ടന്നുള്ള ചിലവുകളും ഉണ്ടാകും. ടാസ്ക്, ഇന്‍ഷുറന്‍സ് എന്ന വിഷയങ്ങളില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. ഫിനാന്‍സ് രംഗത് ജോലി ചെയ്യുന്നവരുമായുള്ള ചര്‍ച്ചകളും ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകളും ഉണ്ടാകും.
കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. അല്ലാത്ത പക്ഷം നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായി വരുന്നതാണ്. പ്രാര്‍ത്ഥന, ധ്യാനം എന്നിവയ്ക്കും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലിയെ കുറിച്ചും ഉള്ള ആകാംഷ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു നിരവധി ചെറു പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. ഈ പ്രോജെക്‌ട്കട്ടുകള്‍ എല്ലാം തന്നെ സങ്കീര്ണമാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. എങ്കിലും നിലവില്‍ ഉള്ള ജോലിയില്‍ റിസ്കുകള്‍ എടുക്കാതിരിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, ആശുപത്രി സന്ദര്‍ശനം എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ടീം ബന്ധങ്ങള്‍ ഈ ആഴ്ചയും ശ്രദ്ധ നേടുന്നതാണ്. പുതിയ ലോങ്ങ് ടേം ജോലികള്‍ ഉണ്ടാകുന്നതാണ്; സുഹൃദ് ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍, പുതിയ ടീം ബന്ധങ്ങള്‍ എന്നിവ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികള്‍, നിരവധി ടീം ചര്‍ച്ചകളും പ്രതീക്ഷിക്കുക. കുട്ടികള്‍ യൂത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം ഉള്ള ജോലികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വിവാഹ ജീവിത൦, പ്രേമ ബന്ധം എന്നിവയും വളരെ ശ്രദ്ധ ഉണ്ടാകും. ചില ബന്ധങ്ങളില്‍ പൂര്‍ത്തീകരണവും ഉണ്ടാകുന്നതാണ്.കല ആസ്വാദനം , സ്വന്തം സംരംഭങ്ങള്‍ എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള ആശങ്കയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച് 20)
ഈ ആഴ്ചയും നിങ്ങളുടെ ജോലി , വീട് എന്നിവ ശ്രദ്ധ നേടും. ജോലിയില്‍ നിരവധി പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകുന്നതാണ്. രാഷ്ട്രീയം, അഡ്‌മിന്‍, പൊലീസ്, സ്പോര്‍ട്സ് എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു പല വിധത്തില്‍ ഉള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ അധികാരികളുമായുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകളും , വീടിനെ കുറിച്ചുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകുന്നതാണ്. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, ടീം ചര്‍ച്ചകള്‍, ടെക്ക്നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍, വിദേശത്തു നിന്നുള്ള പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും പ്രതീക്ഷിക്കുക.