പച്ചക്കറികള്‍ കേടാകാതെ അധികനാള്‍ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

Malayalilife
പച്ചക്കറികള്‍ കേടാകാതെ അധികനാള്‍ സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

കുറച്ചധികം പച്ചക്കറികളോ പഴങ്ങളോ വാങ്ങിയാല്‍ വേഗം കേടായി പോകാറുണ്ട്. എന്നാല്‍ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകളുണ്ട്. 

പടലയില്‍ നിന്ന് വാഴപ്പഴങ്ങള്‍ ഓരോന്നായി ഉതിര്‍ത്ത് മാറ്റുന്നത് പഴം ചീത്തയാകുന്നതിന് കാരണമാകും. എപ്പോഴും പഴങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നതാണ് നല്ലത്. കഴിക്കാനെടുക്കുമ്പോള്‍ മാത്രം പടലയില്‍ നിന്ന് വേര്‍പെടുത്തിയാല്‍ മതി. പ്ലാസ്റ്റിക് ഫിലിമില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ മൂന്നുദിവസംവരെ പഴം കേടാകാതെ സൂക്ഷിക്കാനാകും.

ഉരുളക്കിഴങ്ങിന് മുളപൊട്ടുന്നത് പാചകയോഗ്യമല്ലാതാക്കും. ഇത് ഒഴിവാക്കാന്‍ ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് കൂടയില്‍ ഒരു ആപ്പിള്‍ സൂക്ഷിക്കുന്നതാണ്. ആപ്പിളില്‍ എഥിലിന്‍ വാതകം ഉണ്ട്. ഇത് ഉരുളക്കിഴങ്ങുകള്‍ പുതിയതുപോലെ നിലനില്‍ക്കാന്‍ സഹായിക്കും.

ആപ്പിളില്‍ നിന്ന് പുറത്തുവരുന്ന എഥിലിന്‍ മറ്റുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ദോഷമാണ്. പഴക്കൂടയില്‍ നിന്ന് ആപ്പിള്‍ മാറ്റിവെക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

തക്കാളി ഫ്രിഡ്ജില്‍ വെക്കരുത്. ഇത് ഫ്‌ലേവര്‍ നശിപ്പിക്കും. തണുത്ത അന്തരീക്ഷത്തില്‍ തക്കാളിക്ക് ഗുണം നഷ്ടപ്പെടും. ഉരുളക്കിഴങ്ങ്, സവാള പച്ചക്കറികളും അധികനാള്‍ റഫ്രിജറേറ്ററില്‍ വെക്കരുത്. തണുപ്പുള്ള അധികം സൂര്യപ്രകാശം എത്താത്ത സ്ഥലങ്ങളില്‍ ആണ് ഈ പച്ചക്കറികള്‍ പിടിച്ചുനില്‍ക്കുക.

Read more topics: # tips to keep,# fruits and vegetables,# fresh
tips to keep fruits and vegetables fresh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES