വീടിനകത്തെ വൃത്തിയാണ് വളര്‍ത്തു മൃഗങ്ങളുടെ ശുചിത്വത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന്. വീട്ടില്‍ വളര്‍ത്ത് മൃഗങ്ങള്‍ ഉണ്ടെങ്കില്‍ തറ, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ അവയുടെ രോമം ഉണ്ടായിരിക്കും എന്ന കാര്യം തിരിച്ചറിയണം. വളര്‍ത്തു മൃഗങ്ങള്‍ ഇടപെടുന്ന ഭാഗങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് അതിനാല്‍ തന്നെ ഏറെ പ്രാധാന്യമുള്ളതാണ്.
വളര്‍ത്തു മൃഗങ്ങളുടെ കാഷ്ടം മൂത്രം എന്നിവ വീടിനകത്ത് ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ല. അവ ഉണ്ടാകുന്ന നിമിഷം തന്നെയോ ചുരുങ്ങിയത് ദിവസത്തില്‍ ഒരിക്കലോ മൃഗങ്ങളുടെ ലിറ്റര്‍ ബോക്‌സ് വൃത്തിയാക്കുക.
പലപ്പോളും വളര്‍ത്തു മൃഗങ്ങള്‍ വീടിനകത്തു തന്നെയാകും താമസിക്കുക. അത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് അവ കിടക്കുന്ന ഇടം എപ്പോളും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇത് വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യത്തിനും വീട്ടില്‍ ഉള്ളവരുടെ ആരോഗ്യത്തിനും പ്രധാനമാണ്.
മൃഗ പരിപാലനത്തിനും മുന്നേയും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക.
മൃഗങ്ങള്‍ക്കുള്ള ഭക്ഷണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വൃത്തിയുള്ള പത്രങ്ങളില്‍ സൂക്ഷിക്കുക. മനുഷ്യന് ഉപയോഗിക്കാന്‍ ഉള്ള ഭക്ഷണം കൈകാര്യം ചെയ്യുന്ന പോലെ തന്നെ മൃഗങ്ങള്‍ക്കുള്ള ഭക്ഷണത്തെയും നോക്കിക്കാണുക.
മൃഗങ്ങള്‍ ഉപയോഗിക്കുന്ന പത്രങ്ങള്‍ വൃത്തിയോടെ കഴുകുക. മൃഗങ്ങളുടെ ശരീര ദ്രവങ്ങള്‍ പരിപാലനത്തിനിടെ ശരീരത്തില്‍ ആകാതിരിക്കാന്‍ പരമാവധി നോക്കുക. ആകുന്ന പക്ഷം സോപ്പ് ഉപയോഗിച്ച് കഴുകുക.
മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുക. അവയുടെ മേല്‍ ചെള്ള് തുടങ്ങിയ പരാദ ജീവികള്‍ വളരാതെ നോക്കുക.
കുത്തിവെപ്പുകള്‍ പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ എടുക്കുക.