സ്വന്തമായി വീടുവെക്കുക എന്നത് എല്ലാവര്‍ക്കും സ്വപ്‌നമാണ്. വീടുവെക്കുമ്പോള്‍ തന്നെ എത്ര ബെഡ്‌റൂം വേണം എങ്ങനെയായിരിക്കണം എന്നതിനെക്കറിച്ചെക്കെ ചര്‍ച്ച നടക്കാറുണ്ട്. എന്നാല്‍ ദമ്പതിമാര്‍ക്കുള്ള ബെഡ്‌റൂം എങ്ങിനെ എന്നതിനെക്കുറിച്ച് ചര്‍ച്ച ഒന്നും ഉണ്ടാകാറില്ല. ഒരു വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂം എവിടെ വരണമെന്ന കാര്യത്തിലും ആശയക്കുഴപ്പത്തിന് സാദ്ധ്യതയുണ്ട്. കുട്ടികളുടെ പഠനമുറി, കിടപ്പുമുറി എന്നിവയുടെ സ്ഥാനങ്ങളെ കുറിച്ചും സംശയമുയരാം. അതേ പോലെ മാതാപിതാക്കളുടെ ബെഡ്‌റൂം സ്ഥാനത്തെ കുറിച്ചും. പ്രധാന ബെഡ്‌റൂം എല്ലാം തന്നെ വീടിന്റെ തെക്കുഭാഗത്ത് ആയിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം തെക്കുപടിഞ്ഞാറേ ഭാഗമായ കന്നിമൂലയില്‍ എടുക്കണം. ദമ്പതിമാര്‍ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടില്‍ ഇടേണ്ടത് ഒന്നുകില്‍ തെക്കോട്ടു തലവച്ച് കിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ട് തലവച്ച് കിടക്കണം. കൂടാതെ കന്നിമൂലയില്‍ ഒരു അലമാര തെക്കേ ചുമരില്‍ പണിഞ്ഞ് വടക്കോട്ട് നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയില്‍ പണിയണം. ഈ അലമാരിയില്‍ വീടിന്റെ പ്രമാണങ്ങള്‍, വിലപ്പെട്ട വസ്തുക്കള്‍, ആഭരണം എന്നിവ സൂക്ഷിച്ചാല്‍ അവയ്ക്ക് വളര്‍ച്ച ഉണ്ടാകും.
ഇത്തരത്തിലുള്ള പല പ്രധാനപ്പെട്ട കാര്യങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ നമ്മുക്ക് മനോഹരമായ ഒരു വീട് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. ഒരിക്കലും പരീക്ഷണമല്ല വീട് സ്വന്തമായി വെക്കുക എന്നത് . അത് കൊണ്ട് തന്നെ പലര്‍ക്കും പല മണ്ടത്തരങ്ങളും പറ്റിയിട്ടുണ്ട് അറിഞ്ഞു മനസ്സിലാക്കി വീട് വെക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വഴി