Latest News

വീടുകളിലെ ചുവരുകള്‍ മനോഹരമാക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

Malayalilife
  വീടുകളിലെ ചുവരുകള്‍ മനോഹരമാക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

വീടിന്റെ അകമേയും പുറമേയുമുള്ള ഭംഗിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ചുവരുകള്‍ . അതിനാല്‍ ചുവരുകള്‍ എപ്പോഴും വ്യത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ് . അതോടൊപ്പം തന്നെ ഏറെ ശ്രമകരവുമാണ് .  ഇനി ചുവരുകള്‍ എളുപ്പം ഭംഗിയാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം .


മടങ്ങിയ പെയിന്റുകള്‍ ഒഴിവാക്കുക

ചുവരുകള്‍ എപ്പോഴും ഭംഗിയായി സൂക്ഷിക്കാന്‍ ആദ്യമേ ചെയ്യേണ്ട ഒരു കാര്യമാണ്  മങ്ങിയ പെയിന്റുകള്‍ മാറ്റുക എന്നത് .  മങ്ങിയ പെയിന്റുകള്‍ ചുവരുകളുടെ ഭംഗിയെ ഏറെ ബാധിക്കുന്നതോടൊപ്പം വ്യത്തികേടാകാനും സാധ്യതയേറെയാണ് . ഇത് പലവിധ അസുഖങ്ങള്‍ക്കും വഴിവയ്ക്കുന്നു . 

അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകള്‍ വൃത്തിയാക്കുക


വീടുകളില്‍ ചുവരുകളില്‍ ഏറെ വ്യത്തികേടാകാന്‍ ഇടയുളള പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളാണ് അടുക്കളയുടെയും ,കുളിമുറിയുടെയും ചുവരുകള്‍ . കുളിക്കുന്ന വേളകളില്‍ വള്ളവും സോപ്പിന്റെ പതയുമൊക്കെ തെറിക്കുന്നതും പാചകത്തിന്റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിക്കുന്നതുമെല്ലാം വേഗം അഴുക്കുകള്‍ അടിഞ്ഞ് കൂടാന്‍ ഇടയാക്കുന്നു . അതിനാല്‍ ഈ സ്ഥലങ്ങള്‍ വ്യത്തിയാക്കി കഴിഞ്ഞാല്‍ ഉടന്‍ ത്‌ന്നെ നനവില്ലാത്ത പഴയൊരു തുണികള്‍ കൊണ്ട് തുടക്കുന്നത് ചുവരുകള്‍ വ്യത്തിയാക്കാന്‍ സഹായിക്കുന്നു . 

കഴുകുന്നതിനുമുമ്പ് പെയിന്റു ചെയ്ത ചുവരുകളെ പരിശോധിക്കുക

വീടുകളില്‍ നാം ഉപയോഗിക്കുന്ന പെയിന്റുകള്‍ കഴുകാന്‍ സഹായിക്കുന്നവയാണ് . അതിനാല്‍ പെയിന്റുകള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുന്നേ തന്നെ സുരക്ഷിതമായി സൂക്ഷിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് . അതിനാല്‍ വെളിയില്‍ അധികമെന്നും കാണപ്പെടാത്ത ഒരു ഭാഗത്ത് ചെറിയ രീതിയില്‍ ഒരു പരിശോധന നടത്തേണ്ടത് ആവശ്യമായ കാര്യമാണ് . മിനുസ്സത്തിന് മങ്ങലേല്‍ക്കുകയോ ചെയ്യുന്നതായി കാണുകയാണെങ്കില്‍, അതുപയോഗിച്ച് കഴുകേണ്ടതില്ല എന്ന് കൂടുതല്‍ ഉറപ്പിക്കാനും കഴിയും . 

കേടുപാടുകളെ അറ്റകുറ്റപ്പണി ചെയ്യുക 

വീടുകളുടെ കാലപ്പഴക്കം കാരണം മുറിയുടെ ചുവരുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ് . അതിനാല്‍ ദീര്‍ഘകാലം വീടുകള്‍ നിലനില്‍ക്കാനും അകിന്റെ ഭംഗി നിലനിര്‍ത്താനും സഹായകമായ ഉത്തമമാര്‍ഗ്ഗങ്ങള്‍ നേരത്തെ തന്നെ ചെയ്ത് തീര്‍ക്കേണ്ടതാണ് . അതോടൊപ്പം കോടായ ഭാഗത്ത് നിന്നുളള പെയിന്റുകള്‍ ചുരണ്ടിക്കളയേണ്ടതാണ് . 
 

Read more topics: # how to more,# beautify walls
how to more beautify walls

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES