Latest News

വീട്ടില്‍ ബാത്റൂം നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Malayalilife
topbanner
 വീട്ടില്‍ ബാത്റൂം നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബാത്തറൂം നിര്‍മ്മിക്കുന്നത് എല്ലാവരും  വാസ്തു നോക്കി വെക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും അത്തരത്തിലുള്ള വാസ്തു പ്രകാരം വെച്ച പല ബാത്തറൂംകളും പൊളിച്ചു കളയേണ്ടി  വന്നിട്ടുണ്ട്. ബാത്റൂം ഒരു വീടിന് ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്. എന്നാല്‍ ഇന്ന് അത് അഡംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തില്‍ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെകുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തില്‍ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരം തിരിച്ചു ഭവനത്തിലെ ഏറ്റവും ആര്‍ഭാടം നിറഞ്ഞ ഭാഗമായി ബാത്റൂം മാറിയിട്ടുണ്ട്. ബാത്റൂം നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഭവനത്തിന്റെ നാല് മൂലകളിലും വരാന്‍ പാടില്ല എന്നുള്ളതാണ്. സ്ഥലപരിമിതിയാല്‍ മൂലകളില്‍ ബാത്റൂം സ്ഥാപിക്കണമെന്നുണ്ടെങ്കില്‍ കോണ്‍ ഭാഗത്തുനിന്ന് അല്പം സ്ഥലം വിട്ടോ ഡ്രസിങ് ഏരിയ തിരിച്ചോ പണിയാം.

വടക്കോട്ടോ തെക്കോട്ടോ തിരിഞ്ഞിരിക്കാവുന്ന രീതിയിലാവണം ക്ലോസെറ്റിന്റെ സ്ഥാനം. ബാത്റൂമിലെ കണ്ണാടി ഒരിക്കലും വടക്കോട്ടു തിരിഞ്ഞാവരുത്.ബാത്റൂമിന്റെ നാലുചുവരുകളില്‍ ഒരെണ്ണം വീടിന്റെ പുറംഭിത്തി ആയിരിക്കണം. ആവശ്യത്തിനു വായുസഞ്ചാരവും വെളിച്ചവുമുണ്ടായിരിക്കണം. കഴിവതും ബാത്റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിക്കണം.ഭവനത്തില്‍ ഏറ്റവും അധികം നെഗറ്റീവ് ഊര്‍ജം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണ് ബാത്റൂം അതിനാല്‍ തേച്ചുകഴുകി അണുനാശിനി തളിച്ച് വൃത്തിയായി സൂക്ഷിക്കണം.ബാത്‌റൂമില്‍ പോസിറ്റീവ് ഊര്‍ജം നിലനിര്‍ത്താന്‍ ഒരു ബൗളില്‍ കുറച്ച് ഉപ്പുകല്ല് നനവുതട്ടാത്ത രീതിയില്‍ വയ്ക്കണം . ഉപ്പ് അലുത്തുകഴിഞ്ഞാല്‍ മാറ്റി നിറയ്ക്കാനും മറക്കരുത്.

വീടിന്റെ ദര്‍ശനം ഏതു ഭാഗത്തേക്കാണോ അതിന്റെ എതിര്‍വശത്ത് വീടിന്റെ മധ്യഭാഗത്തായി ബാത്റൂം വരരുത്. അതായത് വടക്കോട്ടു ദര്‍ശനമുള്ള വീടിന്റെ തെക്കുഭാഗത്ത് മധ്യത്തിലായി ബാത്റൂം പണിയരുത്. ഭവനത്തിലെ ധനാഗമത്തെ ബാധിക്കുന്നതിനാല്‍ കഴിവതും ബാത്റൂമിലെ എണ്ണം മൂന്നില്‍ കൂടരുത്. ബാത്റൂമിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനവും വളരെയധികം ശ്രദ്ധിക്കണം. ഭവനത്തിന്റെ നാല് മൂലകളും മധ്യഭാഗങ്ങളും തെക്കുവശവും ഒഴിച്ച് മറ്റുഭാഗങ്ങളില്‍ സ്ഥാനം നല്‍കാം. വീടിനോടു ചേര്‍ന്നുള്ള കാര്‍പോര്‍ച്ചിനടിയിലും മറ്റും സെപ്റ്റിക് ടാങ്ക് നല്‍കാതിരിക്കുക. വടക്കു പടിഞ്ഞാറേ മൂലയില്‍ നിന്ന് പടിഞ്ഞാറോട്ടു മാറി സെപ്റ്റിക് ടാങ്ക് നല്കുന്നതാണ് ഏറ്റവും ഉത്തമം.

how-to-build-bathroom-at-new-home

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES