മഴക്കാലത്ത് വീടുകൾക്ക് സുരക്ഷയൊരുക്കും

Malayalilife
topbanner
മഴക്കാലത്ത് വീടുകൾക്ക് സുരക്ഷയൊരുക്കും

നാട്ടില്‍ ഇതാ മഴ ഇങ്ങനെ തിമിര്‍ത്തു പെയ്ത് തുടങ്ങിയിട്ടുണ്ട്.മഴക്കാലത്ത് വീടിനും വീട്ടുകാര്‍ക്കും പ്രത്യേകമായ പരിചരണം നല്‍കേണ്ടതുമാണ്. ആരോഗ്യപരമായ ജീവിതശൈലിക്ക് പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് വീടും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നത്.ഏതെരു കാര്യതത്തിന്റെയും ആവശ്യഘടകമാണ് അതിന്റെ അടിത്തറ. അടിത്തറയില്‍ ലഭിക്കുന്ന കരുതലാണ് ഏതൊരു വസ്തുവിന്റെയും നിലനില്‍പിനെ സഹായകമാകുന്നത്.. അതുകൊണ്ട് തന്നെ വീട് വെക്കുന്‌പോഴേ അടിത്തറ ബലത്തില്‍ നിര്‍മിക്കണം  ഇല്ലേല്‍ പണി കിട്ടുമെന്ന് ഉറപ്പാണ്. വീട് വെക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണും വീടിന്റെ ഭാരവും വലുപ്പവും ഒക്കെ കണക്കിലെടുത്ത് വേണം അടിത്തറ നിര്‍മിക്കാന്‍.  ഇതുപോലെ തന്നെ പ്രധാന്യമുളളതാണ് വീടുന്റെ ചുമരുകള്‍ക്കും.പെയിന്റ് സാരമായി ഇളകി കിടക്കുന്നതോ , പൊട്ടലോ കണ്ടാല്‍ ഉടന്‍ തന്നെ അത് നീക്കുക. ചെറുതല്ലേ, എന്ന രീതിയില്‍ കണ്ണടച്ചാല്‍ വീടുകള്‍ക്ക് നാശം സംഭവിക്കും.

മഴക്കാലത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും പ്രത്യേക ശ്രദ്ധകൊടുക്കണം.പ്ലഗുകള്‍ കഴിയുന്നതും സ്വിച്ച് ബോര്‍ഡില്‍ നിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോള്‍ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.മഴക്കാലത്ത് തുണി ഉണക്കാനാണ് ഏറ്റവും പ്രയാസം.തുണികള്‍ വെയിലത്ത് ഇടാതെ ഉണക്കേണ്ടിവരുമ്പോള്‍ തുണികള്‍ക്കും ഒപ്പം തുണികള്‍ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകളിലും ദുര്‍ഗന്ധമുണ്ടാകുന്നു. ഈ ദുര്‍ഗന്ധമകറ്റാന്‍ അലമാരയില്‍ കര്‍പ്പൂരം വയ്ക്കുന്നത് നല്ലതാണ്. ഒരു കാരണവശാലും പൂര്‍ണമായും ഉണങ്ങാത്ത തുണികള്‍ അലമാരയില്‍ വയ്ക്കരുത്.മയക്കാലത്ത് വീടിനുളളിലെ  കാര്‍പ്പെറ്റുകള്‍ നന്നായി പ്ലാസ്റ്റിക്ക കവറില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. പരമാവധി പ്ലാസ്റ്റിക്ക് കാര്‍പ്പെറ്റുള്‍ ഉപയോഗിക്കുക.

വീടിന് മുകളിലെ ടെറസിലും പരിസരത്തുമുളള ചെടികളി്ല്‍ വെളളം കെട്ടിനില്‍ക്കാന്‍ ഇടയാക്കെരുത്. .മഴവെള്ളം തങ്ങി നില്‍ക്കാതെ ചാല് കീറി വിടണം.കാര്‍പ്പെറ്റുകള്‍ പോലെ തന്നെ പ്രധാനമാണ് ഷൂറാക്ക്. മഴയത്തും ചെളിയിലും നനഞ്ഞ ചെരിപ്പുകള്‍ ഷൂ റാക്കില്‍ വെച്ചു കഴിഞ്ഞാല്‍ ആകെ വൃത്തികേടാകും. ചെളി മാറ്റി ഈര്‍പ്പമുള്ള ചെരുപ്പുകള്‍ ഒന്ന് തുടച്ചതിന് ശേഷം വെക്കുക. ചെരുപ്പില്‍ ഈര്‍പ്പം തങ്ങി നിന്നാല്‍ ദുര്‍ഗന്ധം ഉണ്ടാകും. വോള്‍ട്ടേജ് കുറഞ്ഞ ബള്‍ബ് റാക്കില്‍ സൂക്ഷിച്ചാല്‍ മതി. ഇതിന്റെ ചൂട് ജലാംശത്തെ ഇല്ലാതാക്കും.

Read more topics: # home hygene in rainy season
home hygene in rainy season

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES