Latest News

വീടുകളിൽ പോസിറ്റീവ് ഊർജ്ജം കൂട്ടാൻ ഇനി ഈ ചെടികൾ

Malayalilife
വീടുകളിൽ  പോസിറ്റീവ് ഊർജ്ജം കൂട്ടാൻ ഇനി ഈ ചെടികൾ

വീടുകളുടെ ഭംഗി കൂട്ടുന്നതിനും പോസിറ്റീവ് ഊർജ്ജം നൽകുന്നതിനും ചെടികൾ ഏറെ പ്രയോജനകരമാണ്. . വീട്ടില്‍ വയ്ക്കാന്‍ പറ്റിയതും പാടില്ലാത്തതുമായ ഇന്‍ഡോര്‍ പ്ലാന്റുകളും ഔട്ട്‌ഡോര്‍ പപ്ലാന്റുകളും  ഉണ്ട്. എന്നാൽ ‌ഫെങ്ഷുയി അടിസ്ഥാനത്തിൽ  വീട്ടില്‍ വയ്ക്കാവുന്ന ചില ചെടികൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

തുളസി -   വീട്ടിൽ  രാമതുളസി, കൃഷ്ണ തുളസി എന്നിവയെല്ലാം വച്ച് പിടിപ്പിക്കുന്നതിലൂടെ ഭാഗ്യം കൊണ്ട് വരും എന്ന വിശ്വാസമാണ് ഉള്ളത്. അതോടൊപ്പം വീട്ടിലെ നെഗറ്റീവ് എനർജിയെ നിശേഷം ഇല്ലാതാക്കാനും തുളസിക്ക്  സാധിക്കുന്നു. 

മഞ്ഞ പൂക്കള്‍ -  വീടുകളിലെ  പോസിറ്റീവ് ഊര്‍ജ്ജവും ഐശ്വര്യവും എന്നും നിലനിർത്തുന്നതിനായി ജമന്തി, ചെണ്ടുമല്ലി പോലുള്ള ചെടികൾ വച്ച് പിടിപ്പിക്കുന്നത്തിലൂടെ സാധിക്കുന്നു.  

ചുവന്ന തെച്ചി -  ചുവന്ന തെച്ചിയുടെ പ്രധാന ഗുണം എന്ന് പറയുന്നത്  പോസിറ്റീവ് എനര്‍ജിയും ഐശ്വര്യവും ആകർഷിക്കാൻ സാധിക്കുന്നു എന്നതാണ്. വീടിന്റെ മുൻവാതിലിൽ ചുവന്ന തെച്ചി വച്ച് പിടിപ്പിക്കുന്നത് ഐശ്വര്യം കൊണ്ട് വരും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. 

മഞ്ഞള്‍ ചെടി - ഔഷധ ഗുണങ്ങൾ ഏറെ ഉള്ള മഞ്ഞള്‍ ചെടി ഐശ്വര്യവും കൊണ്ട് വരും എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്. 

ഓര്‍ക്കിഡ് -  വീടുകളുടെ മുൻവശത്ത് സാധാരണമായി കണ്ട് വരുന്ന ഒരു ചെടിയാണ് ഓർക്കിഡ്. ഇവ വീടുകളില്‍ നടുന്നതിലൂടെ സാമ്പത്തികപ്രതിസന്ധി ഇല്ലാതാക്കാൻ സാധിക്കുന്നു എന്നാണ് വിശ്വാസം.

These plants are used to boost positive energy in homes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES