സാധാരണയായി വീടുകളിൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഈച്ചകൾ. ഈച്ചകളെ തുരത്തി ഓടിക്കുന്നതിനത്തിനായി പലതരം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും നടക്കുന്നില്ലെങ്കിൽ ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാം.
ഈച്ചകൾ ഉള്ള ഇടങ്ങളിൽ പുൽത്തൈലം കലർത്തിയ വെള്ളത്തിൽ മുക്കി തുടച്ചാൽ ആ പ്രദേശത്ത് പിന്നെ ഈച്ചകൾ വരില്ല.
ഇഞ്ചി പുല്ലെടുത്ത് ചെറുതായി അരിഞ്ഞ് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച ശേഷം ആ വെള്ളം ഈച്ച ശല്യം രൂക്ഷമുള്ള ഇടത്ത് സ്പ്രേ ചെയ്താൽ ഈച്ച പോവും.
വീടിന്റെ അകത്തളങ്ങളിലെ പല കോണുകളിൽ കർപ്പൂരം സൂക്ഷിക്കുക. കർപ്പൂരത്തിൻ്റെ മണം അടിച്ചാൽ ഈച്ചകൾ വേഗം പറന്നു പോവും.
വൃത്തിയാക്കി തന്നെ നാരങ്ങാനീരോ നാരങ്ങ ചേർന്ന ഡിഷ് വാഷോ കൊണ്ട് തുടക്കുക.
വിനാഗിരി ചേർത്ത് ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഈച്ചയുള്ള സ്ഥലത്ത് വയ്ക്കുക. ചൂടോടെയുള്ള ഇതിൻ്റെ മണം ഈച്ചകളെ അതുവേഗം ആട്ടിയോടിക്കും.
ഈച്ചയുള്ള സ്ഥലത്ത് ഗ്രാമ്പൂ ചെറുനാരങ്ങ മുറിച്ചതിൽ നിരത്തി വയ്ക്കുന്നത് ഈച്ചയെ തുരത്താൻ നല്ല ഒരു മാർഗ്ഗമാണ്.