കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക പരത്തി കൊണ്ട് വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. രോഗസങ്കീര്‍ണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ ആദ്യം കണ്ടെത്തിയ B.1.1.529 എന്ന ഒമിക്രോണ്‍ വകഭേദത്തിന്‍റെ വ്യാപനശേഷിയും കൂടുതലാണെന്നാണ് ഇതു വരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയാണ് പുലർത്തേണ്ടത്.
ഇത് നമ്മുടെ ശരീരത്തിലേക്ക് ബാധിക്കപെട്ടു കഴിഞ്ഞാൽ സാധാരണയുണ്ടാകാറുള്ള രോഗലക്ഷണങ്ങൾ തന്നെയാണ് കണ്ടു വരുന്നത്. എന്നാൽ ഇതിന്റെ പ്രഹരം ഏറെയുമാണ്. കൊവിഡിന്റെ ഇറങ്ങിയിട്ടുള്ള വകഭേദങ്ങളില്‍ ഏറ്റവും മാരകമായ ഒന്നാണിത്. പെട്ടെന്ന് പടരാന്‍ ശേഷിയുള്ള, ആളുകളില്‍ പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും വരുത്താന്‍ ശേഷിയുള്ള ഒന്നാണ് ഈ വൈറസ്. മുന്‍പ് ഡെല്‍റ്റാ വൈറസാണ് കൂടുതല്‍ മാരകമായി കണ്ടെത്തിയത്. ഇതിന് 5 ജനിതക മാറ്റമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിനേക്കാളേറെ അപകടകകാരിയാണ് ഈ ഒമിക്രോണ്‍.
കൃത്യമായ മാസ്‌ക്, കഴിയുന്നതും സാമൂഹിക അകലം, സാനിറ്റൈസര്‍, സോപ്പ് ഉപയോഗം എന്നിവയെല്ലാം തന്നെ പ്രധാനമാണ്.നാം ഭയപ്പെടുകയല്ല, പകരം ജാഗ്രത തന്നെയാണ് ഇവിടെയും വേണ്ടത് എന്നത് ഏറെ അത്യാവശ്യമാണ്. ഇത് നാമോരോരുത്തരും മുന്നില്‍ കണ്ട് പ്രതിരോധം സ്വീകരിക്കുകയാണ് വേണ്ടത്.