Latest News

കണ്ണിനെ സംരക്ഷിക്കാം കൃഷ്ണമണിപോലെ; നേത്ര സംരക്ഷണം എങ്ങനെയെല്ലാം എന്ന് അറിയാം

Malayalilife
കണ്ണിനെ സംരക്ഷിക്കാം കൃഷ്ണമണിപോലെ; നേത്ര സംരക്ഷണം എങ്ങനെയെല്ലാം എന്ന് അറിയാം


അധികമാകുന്ന വെയിം ചൂടും കണ്ണിനെ എങ്ങനെ ബാധിക്കുന്നു

വെയിലത്തും പൊടിയിലും കൂടുതല്‍ നേരം കഴിയുമ്പോള്‍ കണ്ണുകളില്‍ വരള്‍ച്ച വരും. കണ്ണിലെ കണ്ണീര്‍ഗ്രന്ഥികള്‍ ഉണങ്ങുന്നതാണ് ഇതിന് കാരണം. കണ്ണില്‍ പൊടി പോയതുപോലെ അനുഭവപ്പെടും. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കില്‍ പോകുമ്പോഴും കണ്ണട ധരിക്കുക.കടുത്ത വെയില്‍ ഉണ്ടെങ്കില്‍ സണ്‍ ഗല്‍സ് ഉപയോഗിക്കുക. അസ്വസ്ഥത തോന്നിയാല്‍ കണ്ണ് ശുദ്ധജലത്തില്‍ മൃദുവായി കഴുകുകയാണ് പ്രതിവിധി.

കണ്ണിന്റെ വരള്‍ച്ച എങ്ങിനെ തടയാം

കണ്ണില്‍ ആര്‍ട്ടിഫിഷ്യല്‍ ടിയര്‍ ഡ്രോപ്സ് ഉപയോഗിക്കാം. ഇത് കണ്ണിന് മറ്റൊരു ദോഷവും ഉണ്ടാക്കില്ല.

ടിവി സ്ഥിരമായി കാണുന്നത് ദോഷമാണോ?

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം കുട്ടികളുടെ മസ്തിഷ്‌കവളര്‍ച്ചയേയും ബുദ്ധിവികാസത്തേയും അത് സ്വാധീനിക്കും. ഇടയ്ക്ക് കണ്ണ് ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ടിവിയില്‍തന്നെ ഇമ ചിമ്മാതെ കണ്ണ് നട്ടിരിക്കുന്നത് കണ്ണിന്റെ ഉപരിതലം വരണ്ടതാക്കും. ഇത് നേത്രരോഗങ്ങള്‍ക്ക് ഇടയാക്കും. എപ്പോഴും ടിവിയില്‍ നിന്നും നാല് മീറ്ററെങ്കിലും ദൂരത്തിരിക്കാന്‍ ശ്രദ്ധിക്കുക.ഇരിക്കുമ്പോള്‍ കണ്ണും ടിവിയുടെ മധ്യവും ഒരേ നിരപ്പിലായിരിക്കാന്‍ ശ്രദ്ധിക്കുക.

മുറിയില്‍ നല്ല വെളിച്ചം ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.

കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങിനെ ആകണം

മുറിയില്‍ നല്ല വെളിച്ചം ഉണ്ടാവണം. ചിലര്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണാറുണ്ട്. ഇത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ക്രമേണ ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും.ടിവി കാണുന്നതിലെ പ്രശ്നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു.

അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്.

അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

കണ്ണിലുപയോഗിക്കുന്ന മേക്കപ്പുകള്‍ ദോഷമായി തീരാറുണ്ടോ?

അപൂര്‍വ്വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക.

കണ്ണില്‍ രാസവസ്തുക്കള്‍ തെറിച്ചാല്‍ ഉടനെ എന്തുചെയ്യണം?

കണ്ണുകള്‍ നമ്മുടെ ആന്തരികാവയവമാണ്. ഏറ്റവും നല്ലത്, ഡോക്ട്റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക.

Read more topics: # eye care methods
tips for eyecare

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES