മഴക്കാലമായാൽ രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ്. ജലദോഷം, പനി, ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, വയറ്റിലെ അണുബാധ പോലുള്ള രോഗങ്ങള്‍ സാധാരണയായി കണ്ടു വരുന്നത് ഈ സമയങ്ങളിൽ ആണ്. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തിലും ഏറെ ശ്രദ്ധ വെച്ച് പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നവയാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഏതൊക്കെ ആഹാരങ്ങളാണ് കഴിക്കേണ്ടത്
പഴവര്‍ഗങ്ങള്‍
വിറ്റാമിന്‍ എ, സി, ആന്‍്റിഓക്സിഡന്സുകള്‍, നാരുകള്‍ ഞാവല്‍, പിയര്‍ പഴം, പ്ലംസ്, ചെറി പഴം, പപ്പായ, പീച്ച് പഴം, ആപ്പിള്‍, മാതളം തുടങ്ങിയ സീസണല്‍ പഴവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ജലാംശം കൂടുതലുള്ള പഴങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ദ്രാവകങ്ങള്‍
ചൂടാക്കിയ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇലക്‌ട്രോലൈറ്റ് ബാലന്‍സ് ചെയ്യാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ റീഹൈഡ്രഷന്‍ നടത്താനും കാഡ, കഷായം, ഹെര്‍ബല്‍ ടീ,സൂപ്പ് തുടങ്ങിയവ കുടിക്കുന്നതിലൂടെ സാധിക്കും.
പച്ചക്കറികള്‍
പാവയ്ക്ക, പടവലം, വെള്ളരി, തക്കാളി, ബീന്‍സ്, റാഡീഷ്, കുമ്ബളങ്ങ, പീച്ചിങ്ങ, ചുരയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയവ മണ്‍സൂണ്‍ കാലമായതുകൊണ്ട് കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിയ്ക്കും സഹായിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങള്‍
കാലാവസ്ഥയില്‍ പതിവിന് വിപരീതമായി സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായി ഗുണങ്ങള്‍ ലഭ്യമാകും.
നട്ട്സ്
റൈബോഫ്ലേവിന്‍, നിയസിന്‍, വിറ്റമിന്‍ ഇ എന്നിവ നട്ട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നതിലൂടെ ഈ സീസണില്‍ ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. .
വെളുത്തുള്ളി
രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സഹായിക്കും. രക്തത്തിലെ ടി സെല്ലുകള്‍ വര്‍ദ്ധിപ്പിക്കാനും ജലദോഷത്തിനും പനിക്കും കാരണമാകുന്ന വൈറസുകളെ ചെറുക്കാനും സഹായിക്കും.
പ്രോബയോട്ടിക്സ്
തൈര്, മോര്, അച്ചാറുകള്‍, തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്.